Latest News

ട്രം​പി​നെ​തി​രെ സ്ഥാ​നാ​ർ​ഥി​യാ​വാ​ൻ സാ​ധ്യ​ത​യു​ള്ള പ​ട്ടി​ക​യി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​യി; മ​ത്സ​രി​ക്ക​േ​ണാ എ​ന്ന​ത്​ കു​ടും​ബ​ത്തോ​ട്​ ആ​ലോ​ചി​ച്ച്​ തീ​രു​മാ​നി​ക്കുമെന്ന് ഇന്ത്യന്‍ വംശജ കമല

2018-12-06 01:29:50am |

വാ​ഷി​ങ്​​ട​ൺ: 2020ലെ ​യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഡെ​മോ​ക്രാ​റ്റി​ക്​ സ്ഥാ​നാ​ർ​ഥി സ്ഥാ​ന​ത്തേ​ക്ക്​ മ​ത്സ​രി​ക്ക​േ​ണാ എ​ന്ന​ത്​ കു​ടും​ബ​ത്തോ​ട്​ ആ​ലോ​ചി​ച്ച്​ തീ​രു​മാ​നി​ക്കു​മെ​ന്ന്​ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ സെ​ന​റ്റ​ർ ക​മ​ല ഹാ​രി​സ് വ്യ​ക്ത​മാ​ക്കി. ഡെ​മോ​ക്രാ​റ്റി​ക്​ സ്ഥാ​നാ​ർ​ഥി സ്​​ഥാ​ന​ത്തേ​ക്ക്​ 54കാ​രി​യാ​യ ക​മ​ല മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന്​ സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു.

ന​വം​ബ​റി​ൽ ന​ട​ന്ന ഒ​രു അ​ഭി​പ്രാ​യ സ​ർ​വേ​യി​ൽ ഡോ​ണ​ൾ​ഡ്​ ട്രം​പി​നെ​തി​രെ സ്ഥാ​നാ​ർ​ഥി​യാ​വാ​ൻ സാ​ധ്യ​ത​യു​ള്ള ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ പ​ട്ടി​ക​യി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​യി​രു​ന്നു യു.​എ​സ്​ സെ​ന​റ്റി​ലെ ആ​ദ്യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ക​മ​ല.

1960ക​ളി​ൽ യു.​എ​സി​ലേ​ക്ക്​​ കു​ടി​യേ​റി​യ ത​മി​ഴ്​​നാ​ട്ടു​കാ​രി ശ്യാ​മ​ള ഗോ​പാ​ല​​െൻറ​യും ജ​മൈ​ക്ക​ൻ-​അ​മേ​രി​ക്ക​ൻ വം​ശ​ജ​​ൻ ഡോ​ണ​ൾ​ഡ്​ ഹാ​രി​സി​​െൻറ​യും മ​ക​ളാ​ണ്​ കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഒാ​ക്​​ലാ​ൻ​ഡി​ൽ ജ​നി​ച്ച ക​മ​ല. മു​ൻ പ്ര​സി​ഡ​ൻ​റ്​ ബ​റാ​ക്​ ഒ​ബാ​മ​യു​മാ​യി ഏ​റെ അ​ടു​പ്പ​മു​ള്ള ക​മ​ല​ക്ക്​ ‘വ​നി​ത ഒ​ബാ​മ’ എ​ന്ന വി​ളി​പ്പേ​രു​മു​ണ്ടാ​യി​രു​ന്നു. ഒ​ബാ​മ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ 2016ൽ ​ക​മ​ല സെ​ന​റ്റി​ലേ​ക്ക്​ മ​ത്സ​രി​ച്ച​ത്.