Latest News

പിന്തുണയില്‍ ഡബിള്‍ സെഞ്ചുറി; അവിശ്വാസത്തെ അതിജീവിച്ച് തെരേസാ മേയ്, ബ്രെക്‌സിറ്റ് യാഥാര്‍ത്ഥ്യമാകാന്‍ വഴി തെളിയുമോ?

2018-12-13 03:10:56am |

ലണ്ടൻ∙ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത് ഒരുവിഭാഗം കൺസർവേറ്റീവ് പാർട്ടി (ടോറി) എംപിമാർ നടത്തിയ വിമത നീക്കം ഫലം കണ്ടില്ല. അവിശ്വാസ പ്രമേയത്തെ അനായാസം മറികടന്ന തെരേസ മേ കൺസർവേറ്റീവ് പാർട്ടി അധികാരത്തിൽ തുടരുന്നിടത്തോളം കാലം പ്രധാനമന്ത്രിക്കസേര ഉറപ്പിച്ചു. പ്രാദേശിക സമയം ഇന്നലെ വൈകുന്നേരം ആറിനായിരുന്നു 48 എംപിമാർ ഒപ്പിട്ട അവിശ്വാസ പ്രമേയം പാർട്ടി നേതൃത്വം പരിഗണിച്ചത്. രണ്ടുമണിക്കൂർ നീണ്ട രഹസ്യബാലറ്റിനൊടുവിൽ 200 എംപിമാരുടെ പിന്തുണയോടെയാണു തെരേസ മേ നേതൃത്വഭീഷണി മറികടന്നത്. 117 എംപിമാർ നേതൃത്വത്തിൽ അവിശ്വാസം രേഖപ്പെടുത്തി. ശതമാനക്കണക്കിൽ നോക്കിയാൽ 63 ശതമാനം കൺസർവേറ്റീവ് എംപിമാർ മേയെ പിന്തുണച്ചപ്പോൾ 37 ശതമാനം എതിർത്തു.

83 എംപിമാരുടെ ഭൂരിപക്ഷത്തിൽ നേതൃസ്ഥാനത്തു തുടരാനായെങ്കിലും പാർട്ടിയിലെ ചോദ്യംചെയ്യപ്പെടാത്ത നേതൃത്വം ഇനി പ്രധാനമന്ത്രിക്ക് അവകാശപ്പെടാനാകില്ല. പാർലമെന്റിലെ വോട്ടെടുപ്പുകളിൽപോലും പാർട്ടിയുടെ മൊത്തം പിന്തുണ ഉറപ്പിക്കാനുമാകില്ല. തെരേസ മേയുടെ സോഫ്റ്റ് ബ്രെക്സിറ്റ് പോളിസിയിൽ അതൃപ്തി പ്രകടിപ്പിച്ചാണ് 48 എംപിമാർ അവിശ്വാസത്തിനു പാർട്ടി ചെയർമാർ ഗ്രഹാം ബാർഡിക്ക് നോട്ടിസ് നൽകിയത്. എംപിമാരുടെ കത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിയുമായി ഇന്നലെ ഉച്ചകഴിഞ്ഞ് അടിയന്തര കൂടിക്കാഴ്ച നടത്തിയശേഷമാണു നോട്ടിസ് പരിഗണിക്കാൻ പാർട്ടി ചെയർമാൻ തീരുമാനിച്ചത്.

ബ്രെക്​സിറ്റ്​​ ​ അ​ന്തി​മ ക​രാ​ർ ന​ട​പ്പാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ബ്രി​ട്ടീ​ഷ്​ പാ​ർ​ല​മ​െൻറി​ൽ ചൊ​വ്വാ​ഴ്​​ച ന​ട​ത്താ​നി​രു​ന്ന വോ​െ​ട്ട​ടു​പ്പ്​ മേ​യ്​ മാ​റ്റി​വെ​ച്ചി​രു​ന്നു. ഭ​ര​ണ​പ​ക്ഷ​ത്തു​നി​ന്നു​ ത​ന്നെ എ​തി​ർ​പ്പ്​ വ്യാ​പ​ക​മാ​യ​തി​നാ​ൽ പ​രാ​ജ​യ ഭീ​തി​യു​യ​ർ​ന്ന​തി​നാ​ലാ​യി​രു​ന്നു ഇ​ത്. അ​ടു​ത്ത​മാ​സം 21ന്​ ​മു​മ്പ്​ വോ​െ​ട്ട​ടു​പ്പ്​ ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു മേ​യു​ടെ പ്ര​ഖ്യാ​പ​നം. 

തു​ട​ർ​ന്ന്​ ബ്രെ​ക്​​സി​റ്റ്​ ച​ർ​ച്ച​ക​ൾ​ക്കാ​യി മേ​യ്​ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ആ​സ്ഥാ​ന​മാ​യ ബ്ര​സ​ൽ​സി​ലെ​ത്തി​യി​രു​ന്നു. ജ​ർ​മ​ൻ, നെ​ത​ർ​ല​ൻ​ഡ്​​സ്​ രാ​ഷ്​​ട്ര​ത്ത​ല​വ​ന്മാ​രു​മാ​യി അ​വി​ടെ​വെ​ച്ച്​ ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്​​തു. ബ്രെ​ക്​​സി​റ്റ്​ വ്യ​വ​സ്ഥ​ക​ളി​ൽ പു​ന​ർ​വി​ചി​ന്ത​ന​ത്തി​ന്​ ത​യാ​റ​ല്ലെ​ന്ന്​ യൂ​റോ​പ്യ​ൻ യൂ​നി​യ​നു​കീ​ഴി​ലെ യൂ​റോ​പ്യ​ൻ ക​മീ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഴാ​ങ്​ ക്ലോ​ഡ്​ ജ​ങ്കാ​ർ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.