Latest News

ചായയടിച്ച കാശുകൊണ്ട്‌ ഉലകം ചുറ്റിയ വിജയനെ തേടി എ.ബി.സി. സംഘമെത്തി, ഭാര്യയ്ക്കൊപ്പം ഇതുവരെ സന്ദര്‍ശിച്ചത് 20 രാജ്യങ്ങള്‍, വിജയന്‍ വിഖ്യാതനായപ്പോള്‍ സഹായിക്കാന്‍ അമിതാഭ്‌ ബച്ചനും ശശി തരൂരും

2018-12-19 03:06:11am |

കൊച്ചി : നാടന്‍ ചായക്കടയുടെ ലാളിത്യംതേടി അമേരിക്കന്‍ ചാനല്‍ സംഘം എത്തിയപ്പോള്‍ ചായയടിച്ച കാശുകൊണ്ട്‌ ഉലകം ചുറ്റിയ വിജയനു വിസ്‌മയം.

67 കാരനായ വിജയന്റെ ലോകപര്യടന കഥ കേട്ടറിഞ്ഞാണ്‌ അമേരിക്കന്‍ ബ്രോഡ്‌കാസ്‌റ്റിങ്‌ കോര്‍പറേഷന്റെ(എ.ബി.സി) മീഡിയാ സംഘം കഴിഞ്ഞ ദിവസം കൊച്ചി ഗാന്ധിനഗറിലെ ശ്രീബാലാജി കോഫി ഹൗസില്‍ എത്തിയത്‌. ഇരുപതോളം രാജ്യങ്ങള്‍ ഇതിനോടകം സന്ദര്‍ശിച്ചുകഴിഞ്ഞ വിജയനും ഭാര്യ മോഹനയും നാല്‍പതുവര്‍ഷമായി കൊച്ചിയില്‍ ചായക്കട നടത്തിയാണ്‌ ഉപജീവനം കഴിക്കുന്നത്‌.

uploads/news/2018/12/273025/balaji2.jpg

photo courtesy: Facebook

പ്രശസ്‌ത അമേരിക്കന്‍ ടെലിവിഷന്‍ ആങ്കറായ ജെഫ്‌ കോര്‍വിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ കഷ്‌ടിച്ചുമാത്രം ഇംഗ്ലീഷ്‌ സംസാരിക്കുന്ന വിജയനോട്‌ പരിഭാഷകന്റെ സഹായമില്ലാതെ കഥകള്‍ ചോദിച്ചറിഞ്ഞത്‌. കോഫി ഷോപ്പിലെ പ്രശസ്‌തമായ ആലുബോണ്ടയും മസാലചായയും രുചിച്ച എ.ബി.സി. സംഘം ചായയുടെ വൈവിധ്യത്തെക്കുറിച്ച്‌ വിശദമായി ചോദിച്ചറിഞ്ഞാണ്‌ മടങ്ങിയത്‌.

uploads/news/2018/12/273025/balaji3.jpg

photo courtesy: Facebook

ഇതിനൊപ്പം ഓസ്‌ട്രേലിയ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ചെറിയ വരുമാനംകൊണ്ട്‌ എങ്ങനെ കഴിയുന്നു എന്നും സംഘം വിസ്‌മയത്തോടെ ചോദിച്ചറിഞ്ഞു. മൂന്നു വര്‍ഷം മുമ്പ്‌ വിജയന്‍ ഭാര്യാസമേതനായി അമേരിക്ക സന്ദര്‍ശിച്ചിരുന്നു. ബാങ്ക്‌ വായ്‌പയെടുത്തും ദിവസേന ചെറിയ തുക മാറ്റിവച്ചുമാണ്‌ മൂന്നുവര്‍ഷത്തിലൊരിക്കല്‍ യാത്രകള്‍ നടത്തുന്നതെന്ന്‌ വിജയന്‍ പറഞ്ഞു. മൂന്നുവര്‍ഷംകൊണ്ട്‌ വായ്‌പ തിരിച്ചടയ്‌ക്കും.

uploads/news/2018/12/273025/balaji5.jpg

photo courtesy: Facebook

വിജയന്‍ വിഖ്യാതനായതോടെ യാത്രയ്‌ക്ക്‌ സാമ്പത്തിക സഹായം നല്‍കാന്‍ പ്രശസ്‌തരും മുന്നോട്ടുവന്നിട്ടുണ്ട്‌. അമിതാഭ്‌ ബച്ചനും അനൂപം ഖേറും ശശി തരൂരുമെല്ലാം വിജയന്റെ യാത്രയ്‌ക്ക്‌ സഹായം നല്‍കിയവരില്‍പ്പെടുന്നു.

uploads/news/2018/12/273025/balaji6.jpg

photo courtesy: Facebook

"സ്വപ്‌നങ്ങള്‍ക്കു പിന്നാലെ സഞ്ചരിക്കുക" എന്ന തന്റെ ആപ്‌തവാക്യം എ.ബി.സി. സംഘത്തോടും വിജയന്‍ ആവര്‍ത്തിച്ചു. രണ്ടാഴ്‌ച മുമ്പ്‌ കൊച്ചിയിലെത്തിയ എ.ബി.സി. സംഘം മട്ടാഞ്ചേരിയിലെ സുഗന്ധവ്യഞ്‌ജന മാര്‍ക്കറ്റും ചിത്രീകരിച്ചു.