Latest News

യു.​എ​സി​ലെ കോ​ളി​യ​ർ വി​ല്ലി​ൽ വന്‍ തീപിടിത്തം! ഇ​ന്ത്യ​ൻ വം​ശ​ജ​രായ സഹോദരങ്ങൾ ഉൾപ്പെ​ടെ നാ​ലു പേ​ർ മ​രി​ച്ചു

2018-12-27 02:11:19am |

വാ​ഷി​ങ്​​ട​ൺ: യു.​എ​സി​ലെ കോ​ളി​യ​ർ വി​ല്ലി​ൽ  ക്രി​സ്​​മ​സി​ന്​ ര​ണ്ടു​ദി​വ​സം മു​മ്പു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​രായ സഹോദരങ്ങൾ ഉൾപ്പെ​ടെ നാ​ലു പേ​ർ മ​രി​ച്ചു. കാ​രി കു​ഡ്ര​യി​റ്റ്​ എ​ന്ന സ്​​ത്രീ​യും തെ​ല​ങ്കാ​ന സ്വ​ദേ​ശി​ക​ളായ ഷാ​രോ​ൺ(17), ജോ​യ്(15), ആ​രോ​ൺ(14) എ​ന്നി​വ​രു​മാ​ണ്​ മ​രി​ച്ച​ത്. 

തെ​ല​ങ്കാ​ന​യി​ലെ ന​ൽ​ഗൊ​ണ്ട ജി​ല്ല​യി​ലെ നേ​രേ​ദു​ഗൊ​മ്മു​വി​ലെ ശ്രീ​നി​വാ​സ്​ നാ​യ്​​ക്​-​സു​ജാ​ത ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണി​വ​ർ. ടെ​ന്ന​സി​യി​ൽ താ​മ​സി​ക്കു​ന്ന കാ​രി കു​ഡ്ര​യി​റ്റി​​​െൻറ വീ​ട്ടി​ൽ ക്രി​സ്​​മ​സ്​ ആ​ഘോ​ഷ​ത്തി​നെ​ത്തി​യ നാ​യ്​​ക്​ കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ളാ​ണി​വ​രെ​ന്ന്​ കോ​ളി​യ​ർ വി​ല്ലി ബൈ​ബി​ൾ ച​ർ​ച്ച്​ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള മ​ത​പ്ര​ചാ​ര​ക​രാ​ണ്​ നാ​യ്​​ക്​ കു​ടും​ബം.  ഡി​സം​ബ​ർ 23ന്​ ​രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.  

മൂ​ന്നു കു​ട്ടി​ക​ൾ​ക്കൊ​പ്പം കു​ടും​ബാം​ഗ​ങ്ങ​ൾ ക്രി​സ്​​മ​സ്​ ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ അ​പ​ക​ടം. 20-30 മി​നി​റ്റി​നു​ള്ളി​ൽ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും നാ​ലു​പേ​രെ​യും ര​ക്ഷി​ക്കാ​നാ​യി​ല്ല. തീ​പി​ടി​ത്ത​ത്തി​​​െൻറ കാ​ര​ണം അ​ജ്​​ഞാ​ത​മാ​ണ്. പൊ​ള്ള​ലേ​റ്റ കാ​രി​യു​ടെ ഭ​ർ​ത്താ​വ്​ ഡാ​നി, മ​ക​ൻ കോ​ൾ എ​ന്നി​വ​ർ ചി​കി​ത്സ​യി​ലാ​ണ്. യു.​എ​സി​ൽ പാ​സ്​​റ്റ​റാ​യി​രു​ന്ന ശ്രീ​നി​വാ​സ്​ ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ്​ തെ​ല​ങ്കാ​ന​യി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​യ​ത്. ഫ്ര​ഞ്ച്​ ക്യാ​മ്പ്​ അ​ക്കാ​ദ​മി​യി​ലെ പ​ഠ​ന​ത്തി​നാ​യാ​ണ്​ കു​ട്ടി​ക​ൾ യു.​എ​സി​ലെ​ത്തി​യ​ത്.