Latest News

അശ്വിന് വേണം ഒരു വീട്! ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്, ന്യൂ ഇയ്യർ ചാരിറ്റിക്ക് ഇതുവരെ ലഭിച്ചത് 2000 പൗണ്ട്

2018-12-31 02:47:00am |
ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്, ന്യൂ ഇയർ ചാരിക്ക് ഇതുവരെ ലഭിച്ചത് 2000 പൗണ്ടാണ്. 
പ്രളയത്തോട് അനുബദ്ധിച്ച് യു കെയിലുള്ള മലയാളികൾ  ഏവരും പല സംഘടനകൾ വഴിയും, നേരിട്ടും നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയിരിക്കുമല്ലോ, എങ്കിലും ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ വാർഷിക ചാരിറ്റിയിൽ നിങ്ങളുടെ വിലയേറിയ സഹായ സഹകരങ്ങൾ പ്രതീക്ഷിക്കുന്നു. ഇടുക്കി ജില്ലാ സംഗമത്തിന് വർഷത്തിൽ ഒരു ചാരിറ്റി മാത്രമേ നടത്തുന്നുള്ളൂ അത്  ക്രിസ്മസിനോടും, ന്യൂ ഇയ്യറിനോടും അനുബന്ധിച്ചാണ് നടത്തുന്നത്. ഈ  ലഭിക്കുന്ന തുക രണ്ട്‌ കുടുംബങ്ങൾക്കായി നല്കുന്നു.
ആദ്യ ചാരിറ്റി കൊടുക്കുന്നത് തൊടുപുഴ, മങ്ങാട്ടുകവലിയിൽ ആറിന്റെ തീരത്ത് താമസിക്കുന്ന മുരളീധരനും കുടുംബത്തിനും കിടന്ന് ഉറങ്ങുവാൻ വീട് ഇല്ലാത്ത അവസ്ഥയിൽലാണ്. അതോട് ഒപ്പം  മേരികുളത്തുള്ള ബുദ്ധിമാന്ദ്യവും, ശാരീരിക വൈകല്യവും ഉള്ള മൂന്ന് വയസ്സുകാരൻ അശ്വിൻ താമസിക്കുന്നത് ടാർപോളിൻ കെട്ടിയ ഒരു കുടിലിലാണ്. രോഗിയായ അമ്മയും, ഒരു സഹോദരനും ഉണ്ട്. പിതാവ് കൂലി പണിയെടുത്താണ് കുടുംബം മുന്നോട്ട് പോകുന്നത്.
 
2019 ൽ  അശ്വിന് ഒരു വീട് പണിത് നല്കാനുള്ള ഉദ്യമത്തിന് നിങ്ങൾ ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.. 10 സെന്റ് സ്ഥലം ഉണ്ടെങ്കിലും പട്ടയമില്ലാത്തതിനാൽ യാതൊരു വിധ സർക്കാർ സഹായവും ലഭിക്കില്ല. അശ്വിന് പണിയാനുള്ള വീടിന്റെ ഒരു പ്ലാൻ ലഭിച്ചിട്ടുണ്ട്, വീട് പണി പൂർത്തിയാകുവാൻ 5 ലക്ഷം രൂപയോളം ചെലവ് പ്രതീക്ഷിക്കുന്നു.  നിങ്ങൾ നല്കുന്ന ഒരോ പൗണ്ടും അശ്വിന് വീട് പണിത് നല്കാൻ സാധിക്കും. അതുപോലെ തൊടുപുഴയുള്ള മുരളീധരന്റെ  വീട് നന്നാക്കിയെടുക്കുവാൻ 2 ലക്ഷം രൂപാ വേണ്ടി വരും. അതോട് ഒപ്പം അശ്വന് വീട് പണിത് നല്കുന്നതിനായി ആരെങ്കിലും സ്പോൺസർ ചെയ്യാൻ താല്പര്യം ഉണ്ടകിൽ ദയവായി അറിയിക്കുക. അത് എത്ര ചെറിയ തുകയാണങ്കിലും ഞങ്ങൾ സന്തോഷ പൂർവ്വം സ്വീകരിക്കും .നിങ്ങൾ നല്കുന്ന തുകയുടെ വലിപ്പമല്ല നിങ്ങളുടെ സഹകരണമാണ് നമ്മുടെ ചാരിറ്റിയുടെ വിജയം.
ഇടുക്കി ജില്ലാ സംഗമത്തിന് വേണ്ടി കൺവീനർ,
ബാബു തോമസ്.
 
ഇടുക്കിജില്ലാ സംഗമത്തിന്റ അക്കൗണ്ട്  വിവരങ്ങൾ ചുവടെ ചേർക്കുന്നു. 
 
BANK -  BARCLAYS 
 
ACCOUNT  NAME  - IDUKKI JILLA  SANGAMAM .
 
ACCOUNT NO -- 93633802.
 
SORT CODE  -- 20 76 92.