Latest News

ക്രിസ്മസ് അവധിക്കു ഐസ്ലന്‍ഡിലേക്ക് പോയ ഇന്ത്യന്‍ കുടുംബത്തിന്റെ മരണം റോഡിലെ വഴുക്കല്‍; ഈ പുതുവര്‍ഷവും കരുതലോടെ ആഘോഷിക്കാം

2018-12-31 03:10:39am |

ക്രിസ്മസ് അവധി ആഘോഷിക്കാന്‍ ബ്രിട്ടണില്‍ നിന്നു കാറില്‍ ഐസിലന്‍ഡിലേക്ക് പോയ ഇന്ത്യന്‍ കുടുംബം അപകടത്തില്‍ മരിച്ചു. കാര്‍ പാലത്തില്‍ നിന്നു മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നു ഇന്ത്യന്‍ വംശജരാണ് മരിച്ചത്. ഐസ്ലന്‍ഡില്‍ വച്ചായിരുന്നു അപകടം.

ബ്രിട്ടനില്‍ താമസമാക്കിയ ഇന്ത്യന്‍ വംശജരായ രണ്ടു സ്ത്രീകളും 11 മാസം പ്രായമുളള കുഞ്ഞുമാണ് മരിച്ചത്. രാജ്ശ്രീ ലാതുറിയ (36) അവരുടെ കുട്ടി ശ്രീപ്രഭ, രാജ് ശ്രീയുടെ സഹോദരന്റെ ഭാര്യ കുശ്ബു (33) എന്നിവരാണ് അപകടത്തില്‍ മരിച്ചവര്‍.

വാഹനത്തിലുണ്ടായിരുന്ന രണ്ടു പുരുഷന്മാരുടെയും രണ്ടു കുട്ടികളുടേയും നില ഗുരുതരമാണ്. മഴയില്‍ നനഞ്ഞു കിടന്നിരുന്ന റോഡില്‍ തെന്നി ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടത്തിന് കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന സുചന. പുതുവര്‍ഷം ആഘോഷിക്കാന്‍ കാറുമായി ഇറങ്ങുന്നവരും ഇതേക്കുറിച്ച് ജാഗ്രത പുലര്‍ത്തണം.