ഭക്ഷണം കഴിക്കാന്‍ കയറിയ റിക്ക് തിരിച്ചിറങ്ങിയത് ലക്ഷപ്രഭുവായി: സംഭവം ഇങ്ങനെ

2019-01-02 01:26:13am |

ഭക്ഷണം കഴിച്ച് പോക്കറ്റ് കാലിയാക്കി ഹോട്ടലുകളില്‍ നിന്ന് തിരിച്ചിറങ്ങലാണ് എല്ലാവരുടെയും പതിവ്. ന്യൂജേഴ്‌സിക്കാരനായ റിക്ക ആന്റോഷ് എന്നയാളുടെ കാര്യത്തില്‍ ശുക്രനാണുദിച്ചത്. ഇനി ഇതിന്റെ രഹസ്യം എന്തായിരിക്കുമെന്നല്ലേ എല്ലാവരുടെയും ചിന്ത. ഭക്ഷണം കഴിക്കാനായി റിക്ക് ചെന്ന് കയറിയത് ന്യൂയോര്‍ക്കിലെ ഗ്രാന്റ് സെന്‍ട്രല്‍ ഓയിസ്റ്റര്‍ ബാറിലാണ്. നാടകീയ സംഭങ്ങളുടെ തിരശീലയുയരുന്നത് കഴിക്കാനായി ബാറിലെ മെനു ബുക്ക് നോക്കിയതിന് ശേഷം ഓര്‍ഡര്‍ ചെയ്ത ഓയിസ്റ്റര്‍ (മുത്തുച്ചിപ്പി) പാന്‍ റോസ്സ്റ്റിന് പിന്നാലെയാണ്.

ഭക്ഷണം കഴിച്ച ഉടനെതന്നെ കട്ടിയുള്ള എന്തിലോ ചെന്ന് കടിച്ചപ്പോള്‍ റിക്ക് പല്ലിളകി ആകെ പ്രശ്‌നമായെന്നാണ്. പക്ഷേ ഇതെന്താണ് സംഭവമെന്ന് റിക്ക് നോക്കിയതോടെയാണ് അടുത്ത ഞെട്ടിക്കുന്ന കാഴ്ച്ച കണ്‍മുന്നില്‍ കണ്ട് റിക്ക് അന്താളിച്ച് പോയി. ഓയിസ്റ്ററിനുള്ളില്‍ കാണാറുള്ള പവിഴം കണ്ടാണ് ഞെട്ടിത്തരിച്ചിരുന്നു പോയത്. ബാര്‍ ജീവനക്കാരോട് സംഭവം അപ്പോള്‍ തന്നെ പറഞ്ഞില്ലെങ്കിലും ഇതേപ്പറ്റി ആരോടൊക്കെയൊ വിളിച്ചന്വേഷിച്ചതിന് ശേഷമാണ് അധികൃതരെ വിവരമറിയിച്ചത്.

 Valuable pearl

ബാര്‍ അധികൃതരുമായി സംസാരിച്ചതോടെ അവര്‍ വെളിപ്പെടുത്തിയതിങ്ങനെയാണ്. ഇത് രണ്ടാം തവണെയാണ് ചിപ്പിക്കുള്ളിലെ മുത്ത് ഇരുപത്തിയെട്ട് വര്‍ഷത്തിന് ശേഷം ലഭിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. റിക്കിന് ലഭിച്ച മുത്തിന് അധികം വലിപ്പമൊന്നുമില്ലെങ്കിലും അതിന് പുറമേ ചെറിയ കറുത്ത പൊട്ട് പോലുള്ള പാടുകളുമുണ്ട്. ഈ കറുത്ത പാടുകള്‍ ഉപയോഗിച്ച് പലതും മായ്ക്കാന്‍ കഴിയുമെന്നും, കൂടാതെ മുത്തിന്റെ വില നിശ്ചയിക്കുന്നത് അതിന്റെ തിളക്കം എത്ര മാത്രമുണ്ടെന്ന് ഉള്ളതു പോലെയാണെന്നും മുത്ത് വ്യാപാരികള്‍ പറഞ്ഞു.

ആയിരം രൂപയുടെ ഭക്ഷണം കഴിക്കാനെത്തിയ റിക്കിനെ ഭാഗ്യദേവത കടാക്ഷിച്ചത് രണ്ടരലക്ഷത്തിലധികം രൂപ വിലമതിക്കുന്ന മുത്തിന്റെ രൂപത്തിലാണ്. ഈ മാസത്തിന്റെ തുടക്കത്തിലാണ് സംഭവം നടന്നത്. ഇതോടെ സന്തോഷവാനായ റിക്ക് വീണ്ടും ഇവിടെ വന്ന് ഭക്ഷണം കഴിച്ച് ഭാഗ്യം പരീക്ഷിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.