മഞ്ഞിനടിയിൽ 40 മിനിറ്റ്​; 12കാരന്​ പുനർജന്മം! കാ​ലി​ന്​ സം​ഭ​വി​ച്ച ഒ​ടി​വ്​ ഒ​ഴി​ച്ചാ​ൽ ബാ​ല​​​െൻറ ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണെ​ന്ന്​ ആ​ശു​പ​ത്രി

2019-01-03 02:42:49am |

പാ​രി​സ്​: ഹി​മ​പാ​ത​ത്തി​ൽ​പ്പെ​ട്ട്​ മു​ക്കാ​ൽ മ​ണി​​ക്കൂ​റോ​ളം മ​ഞ്ഞ​ു​പാ​ളി​ക​ൾ​ക്ക​ടി​യി​ൽ കു​ടു​ങ്ങി​യ 12 കാ​ര​നെ ര​ക്ഷാ​​പ്ര​വ​ർ​ത്ത​ക​ർ  പു​റ​ത്തെ​ടു​ത്ത്​ ആ​ശു​പ​ത്രി​യി​ലാ​ക്കി. ഫ്രാ​ൻ​സി​ലെ ആ​ൽ​പ്​​സ്​ പ​ർ​വ​ത​നി​ര​ക​ളി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം മ​ല​ക​യ​റാ​ൻ പോ​യ ബാ​ല​നാ​ണ്​ അ​പ​ക​ട​ത്തെ അ​തി​ജീ​വി​ച്ച്​ ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​ച്ചു​വ​ന്ന​ത്. ഏ​ക​ദേ​ശം 40 മി​നി​റ്റ്​ മ​ഞ്ഞി​ന​ടി​യി​ൽ കി​ട​ന്ന ബാ​ല​ൻ ഗ്രേ​​നോ​ബി​ളി​ലെ ആ​ശു​പ​ത്രി​യി​ൽ സു​ഖം പ്രാ​പി​ച്ചു​വ​രു​ക​യാ​ണ്. 15 മി​നി​റ്റി​ല​ധി​കം മ​ഞ്ഞി​ന​ടി​യി​ൽ​പ്പെ​ട്ടാ​ൽ ര​ക്ഷ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണെ​ങ്കി​ലും വീ​ഴ്​​ച​യി​ൽ കാ​ലി​ന്​ സം​ഭ​വി​ച്ച ഒ​ടി​വ്​ ഒ​ഴി​ച്ചാ​ൽ ബാ​ല​​​െൻറ ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണെ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

​​​​ഫ്രാ​ൻ​സി​ലെ ലാ ​പ്ലാ​ഗ്​​നെ സ്​​കീ പ്ര​ദേ​ശ​ത്താ​ണ്​ പ്രാ​ദേ​ശി​ക സ​മ​യ​ം ഉ​ച്ച​ക്ക്​ ര​ണ്ടു​ മ​ണി​യോ​ടെ ക​ന​ത്ത ഹി​മ​പാ​ത​മു​ണ്ടാ​യ​ത്. ഇ​ര​ച്ചെ​ത്തി​യ മ​ഞ്ഞു​​പാ​ളി​ക​ൾ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച ബാ​ല​ൻ കു​ടും​ബ​ത്തി​ൽ​നി​ന്ന്​ വേ​ർ​പെ​ട്ട്​ മ​ഞ്ഞി​ന​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. അ​പ​ക​ടം സം​ഭ​വി​ക്കു​ക​യോ ഒ​റ്റ​െ​പ്പ​ടു​ക​യോ ചെ​യ്​​താ​ൽ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന സി​ഗ്​​ന​ലു​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന  ‘ട്രാ​സ്​​മി​റ്റി​ങ്​​ ബീ​ക്ക​ൺ’ പോ​ലു​മി​ല്ലാ​തെ​യാ​ണ്​ ബാ​ല​ൻ മ​ഞ്ഞി​ന​ടി​യി​ൽ കു​ടു​ങ്ങി​യ​ത്.

കു​തി​ച്ചെ​ത്തി​യ മൗ​ണ്ട​ൻ ​െപാ​ലീ​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ സം​ഘ​ത്തി​ലെ നാ​യ​യാ​ണ്​ മ​ഞ്ഞി​ന​ടി​യി​ൽ മ​നു​ഷ്യ​നു​ണ്ടെ​ന്ന രീ​തി​യി​ൽ സൂ​ച​ന ന​ൽ​കി​യ​ത്. തു​ട​ർ​ന്ന്​ ന​ട​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ്​ 12 കാ​ര​നെ പു​റ​ത്തെ​ടു​ത്ത്​ ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്. ബാ​ല​​​െൻറ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.