യുക്മ ഫെസ്റ്റ് 2019 ന്റെ അരങ്ങ് തകർക്കാൻ മാർവിൻ ബിനോ, അശോക് ഗോവിന്ദ്, രെൻജു ജോർജ്... ആഘോഷങ്ങളിൽ പങ്കാളികളാവാൻ മുൻകൂറായി അവധിയെടുത്ത് നിങ്ങളുടെ സാന്നിധ്യം ഉറപ്പ് വരുത്തുക

2019-01-04 01:42:12am |
മാഞ്ചസ്റ്റർ:- ജനുവരി പത്തൊൻപതിന് മാഞ്ചസ്റ്റർ വിഥിൻഷോയിലെ പ്രശസ്തമായ ഫോറം സെൻററിൽ നടക്കുന്ന യുക്മ ഫാമിലി ഫെസ്റ്റിന്റെ വേദിയിൽ മജീഷ്യൻ മാർവിൻ ബിനോ, പ്രശസ്ത കോമേഡിയൻ അശോക് ഗോവിന്ദ്, പ്രശസ്ത കീ ബോർഡ് ആർട്ടിസ്റ്റ് രെഞ്ജു ജോർജ്  എന്നിവർ തങ്ങളുടെ മാസ്മരിക പ്രകടനങ്ങളുമായി എത്തിച്ചേരും. യുകെയിലെ നിരവധി കലാപ്രതിഭകൾ അണിനിരക്കുന്ന യുക്മ ഫാമിലി ഫെസ്റ്റ് - 2019 അവാർഡ് നൈറ്റ് മാഞ്ചസ്റ്ററിൽ വച്ച് നടക്കുന്ന യുക്മയുടെ ഏറ്റവും വലിയതും ആകർഷണം നിറഞ്ഞതുമായ പരിപാടിയായിരിക്കും. യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് നേതൃത്വം നല്കുന്ന കമ്മിറ്റിയുടെ അവസാന പരിപാടി കൂടിയായിരിക്കും യുക്മ ഫാമിലി ഫെസ്റ്റ്.
 
യുകെയിലും യൂറോപ്പിലെ വിവിധ വേദികളിൽ 2010 മുതൽ മാന്ത്രിക പരിപാടികൾ അവതരിപ്പിച്ചു വരുന്ന പ്രശസ്ത മാന്ത്രികൻ മുതുകാടിന്റെ ശിഷ്യൻ കൂടിയായ മാർവിൻ ബിനോ ഡൽഹിയിൽ മുതുകാടിന്റെ മാജിക് അക്കാദമിയിൽ നിന്നുമാണ് മാന്ത്രിക വിദ്യ സ്വന്തമാക്കിയത്. എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ്. 
 
യുക്മ ഫെസ്റ്റ് വേദിയിലെത്തുന്ന മറ്റൊരു അനുഗ്രഹീത കലാകാരനെ കൂടി പരിചയപ്പെടുത്തുന്നു. എറണാകുളം രാമമംഗലം സ്വദേശിയായ അശോക് ഗോവിന്ദ് തിരുവനന്തപുരം എംജി കോളേജിൽ വിദ്യാർത്ഥിയായിരിക്കെ കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ മിമിക്രി വിജയിയായിയാണ് മിമിക്രി രംഗത്ത് ശ്രദ്ദേയനായത്. തുടർന്ന് ദിലീപ് കലാഭവൻ, സന്തോഷ് കലാഭവൻ, പ്രദീപ് പള്ളുരുത്തി തുടങ്ങിയവർക്കൊപ്പം നിരവധി സ്റ്റേജുകളിൽ മിമിക്രി അവതരിപ്പിച്ച മികച്ച പ്രതിഭയാണ്. ടി വി അവതാരകനായും അശോക് പ്രവർത്തിച്ചിട്ടുണ്ട്.
 
ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും സോളോ പിയാനോയിൽ ഗ്രേഡ് 8 ലെവൽ നേടിയ അതുല്യ പ്രതിഭയാണ് റെഞ്ജു ജോർജ്. എറണാകുളം അങ്കമാലി സ്വദേശിയായ രെഞ്ജു ജോർജ് തന്റെ സ്വന്തം ബാൻഡായ "കോക്ടെയിൽ മ്യൂസിക് ബാൻഡു " -മായി ദുബൈ, അബുദാബി, മലേഷ്യ, ദോഹ, സിംഗപ്പൂർ ഉൾപ്പടെ നിരവധി വിദേശ രാജ്യങ്ങളിൽ പരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വ്യക്തിയാണ്. യുകെയിലെ തേംസ് വാലി യൂണിവേഴ്സിറ്റിയിൽ നിന്നും ടീച്ചിംഗ് ഡിപ്ലോമ ബിരുദധാരിയാണ്  രെഞ്ജു ജോർജ്.പത്താം വയസ്സിൽ തന്റെ ആദ്യ സംഗീതം കമ്പോസ് ചെയ്ത രെഞ്ജു തുടർന്ന് പതിനേഴ് വർഷക്കാലം പ്രശസ്തരായ നിരവധി   മ്യുസിഷ്യൻമാരുടെ കീഴിൽ പിയാനോയും കീബോർഡും അഭ്യസിച്ചിട്ടുണ്ട്. നിരവധി സംഗീത പ്രോഗ്രാമുകളിൽ പിയാനോയും കീബോർഡും കൈകാര്യം ചെയ്ത് കഴിവു തെളിയിച്ച വ്യക്തിയാണ്.
 
 രാവിലെ 10 മണിക്ക് വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന ഉദ്ഘാടന സമ്മേളനത്തോടെ  ആരംഭിക്കുന്ന പരിപാടികൾ ഇടതടവില്ലാതെ രാത്രി 10 മണി വരെ നീളും. കാണികൾക്ക് മനസ് നിറയെ സന്തോഷിച്ചാനന്ദിക്കുവാൻ പറ്റുന്ന തരത്തിൽ ഒരു മുഴുദിന പരിപാടിയായിട്ടാരിക്കും യുക്മ ഫാമിലി ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. 
 
പ്രവേശനം  സൗജന്യമായ യുക്മ ഫെസ്റ്റിൽ ഒട്ടേറെ മികച്ച പരിപാടികൾ വേദിയിലെത്തും. യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനർ ഡോ. സിബി വേകത്താനം കഥയും സംവിധാനവും നിർവ്വഹിക്കുന്ന ട്രാഫോർഡ് കലാസമിതി അവതരിപ്പിക്കുന്ന  "സിഗററ്റ്കൂട്" എന്ന നാടകവും അവാർഡ് നൈറ്റിന് മാറ്റ് കൂട്ടും.
 
യുക്മ യൂത്ത് അക്കാദമിക്ക് അവാർഡിനുള്ള അപേക്ഷകൾ സമർപ്പിക്കുവാനുള്ള അവസാന തീയ്യതി ജനുവരി 6...
കഴിഞ്ഞ അദ്ധ്യയന വർഷത്തെ ജി.സി.എസ്.ഇ(GCSE),  എ ലെവൽ (A LEVEL) പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന യുക്മ യൂത്ത് അക്കാദമിക് അവാർഡിനായുള്ള അപേക്ഷകൾ  സമർപ്പിക്കുവാനുള്ള അവസാന തീയ്യതി ജനുവരി 6 ന് ആയിരിക്കുമെന്ന് യുക്മ യൂത്ത്  കോഡിനേറ്റർമാരായ ഡോ.ബിജു. പെരിങ്ങത്തറയും ഡോ. ദീപാ ജേക്കബും അറിയിച്ചു. 
യുക്മ ആദ്യമായി ഏർപ്പെടുത്തുന്ന ഈ അവാർഡ് വരും തലമുറയിലെ കുട്ടികൾക്ക് ഒരു പ്രോത്സാഹനവും അംഗീകാരവുമാകുമെന്നതിൽ സംശയമില്ല. 2017 ലെ പരീക്ഷക്കിരുന്ന (റിപ്പീറ്റ് ചെയ്യുന്നവരെ ഒഴിവാക്കിക്കൊണ്ട്) കുട്ടികളുടെ മാർക്കാണ് ഈ അവാർഡിനാധാരം. യുക്മ യൂത്ത് ഏർപ്പെടുത്തിയിരിക്കുന്ന അക്കാദമിക് അവാർഡിന് പരിഗണിക്കണമെന്നുള്ള അപേക്ഷകർ തങ്ങളുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പുകൾ uukmafestawards@gmail.com എന്ന  ഇ മെയിലിലോ, ശ്രീ. തമ്പി ജോസിന്റെ - O7576983141 എന്ന വാട്സ് ആപ്പ് നമ്പറിലോ അയക്കുക. 
 
യുക്മ യൂത്ത് അക്കാദിക് അവാർഡിന് അപേക്ഷ അയക്കേണ്ട അവസാന തീയ്യതി ജനുവരി 6 ഞായറാഴ്ചയാണ്. ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന പക്ഷം യുക്മ ഭാരവാഹികൾ കൂടുതൽ വിവരങ്ങൾ അന്വേക്ഷിച്ചറിയുന്നതാണ്. പ്രധാനമായും മാർക്ക് കാർഡാണ് വേണ്ടത്.
 
സാമൂഹിക സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന യു കെ മലയാളികളെ ആദരിക്കുന്നതിനുള്ള വേദിയായ ജനുവരി 19 ആം തിയതി മാഞ്ചസ്റ്ററിൽ വെച്ചു നടത്തുന്ന വർണ്ണശബളമായ "യുക്മ ഫെസ്റ്റ് 2019" ൽ വെച്ച് ഈ അവാർഡുകൾ വിതരണം ചെയ്യുന്നതാണ് എന്ന് യുക്മ നാഷണൽ കമ്മിറ്റി അറിയിക്കുന്നു.
 
ജി. സി.എസ്.ഇ - എ ലെവൽ അവാർഡുകളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് യുക്മ നാഷണൽ യൂത്ത് കോർഡിനേറ്റർമാരെ ബന്ധപ്പെടുക.
ഡോ.ബിജു പെരിങ്ങത്തറ - O7904785565
ഡോ. ദീപാ ജേക്കബ് - 07792763067
ശ്രീ. തമ്പി ജോസ് - 07576983141
 
യുക്മ ഫെസ്റ്റിന്റെ ഒരുക്കങ്ങൾ വളരെ മികച്ച നിലയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. നിരവധി വിശിഷ്ട വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന യുക്മ ഫാമിലി ഫെസ്റ്റ് 2019, യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെ കീഴിലുള്ള മാഞ്ചസ്റ്ററിൽ ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും വലിയ  യുക്മയുടെ പ്രോഗ്രാമായിരിക്കും.  വിഥിൻഷോ ഫോറം സെന്ററിൽ വച്ച് നടക്കുന്ന എറ്റവും വലിയ മലയാളി പ്രോഗ്രാം കൂടിയായിരിക്കും ജനുവരി 19ന് സംഘടിപ്പിച്ചിരിക്കുന്ന യുക്മ ഫെസ്റ്റ്.
 
 ജനുവരി 19ന് യുക്മ ഫാമിലി ഫെസ്റ്റിനോടനുബന്ധിച്ച് യുകെയിലെ പ്രമുഖ ഫിനാൻഷ്യൽ സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസസ് സ്പോപോൺസർ ചെയ്യുന്ന യുക്മ യു ഗ്രാൻറിന്റെ നറുക്കെടുപ്പും നടക്കുന്നതാണ്. ഭാഗ്യശാലികളെ കാത്തിരിക്കുന്നത്  ടൊയോട്ടോ ഐഗോ കാറും, നിരവധി സ്വർണനാണയങ്ങളുമാണ്. ഇനിയും ടിക്കറ്റുകൾ ആവശ്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടുണമെന്ന് യുക്മ യു ഗ്രാൻറിന്റെ ചുമതലയുള്ള നാഷണൽ ട്രഷറർ അലക്സ് വർഗ്ഗീസ്, ജോയിൻറ് ട്രഷറർ ജയകുമാർ നായർ എന്നിവർ അറിയിച്ചു. 
 
യുക്മ ഫാമിലി ഫെസ്റ്റിലേക്ക് ഏവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി യുക്മ നാഷണൽ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി റോജിമോൻ വറുഗീസ് അറിയിച്ചു. 
 
യുക്മ ഫാമിലി ഫെസ്റ്റിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്:-
അലക്സ് വർഗ്ഗീസ് (ജനറൽ കൺവീനർ) - O7985641921
സിന്ധു ഉണ്ണി - 07979123615
ഷീജോ വർഗ്ഗീസ് - O7852931287.