ഗ്രീ​ൻ കാ​ർ​ഡ്​ പ​രി​ധി ഇ​ല്ലാ​താ​ക്കാ​ൻ യു.​എ​സ്​ ആ​ലോ​ചി​ക്കു​ന്നു! ഇൗ ​തീ​രു​മാ​നം ഇ​ന്ത്യ​ക്കും ചൈ​ന​ക്കും ഏ​റെ ഗുണകരം

2019-01-05 02:07:48am |

വാ​ഷി​ങ്​​ട​ൺ: ഗ്രീ​ൻ കാ​ർ​ഡി​ന്​ അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​ന്​ മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ പ​രി​ധി ഇ​ല്ലാ​താ​ക്കാ​ൻ യു.​എ​സ്​ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു. ഇ​ന്ത്യ​ക്കും ചൈ​ന​ക്കും ഏ​റെ ഗു​ണ​ക​ര​മാ​ണ്​ ഇൗ ​തീ​രു​മാ​നം. കു​ടി​യേ​റ്റ​ക്കാ​ർ​ക്ക്​ യു.​എ​സി​ൽ സ്​​ഥി​ര​താ​മ​സ​ത്തി​നും തൊ​ഴി​ലെ​ടു​ക്കു​ന്ന​തി​നും അ​നു​മ​തി ന​ൽ​കു​ന്ന​താ​ണ്​ ഗ്രീ​ൻ​കാ​ർ​ഡ്. യു.​എ​സ്​ കോ​ൺ​ഗ്ര​സ്​ സ​മ്മേ​ള​ന​ത്തി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ബി​ൽ​ അ​വ​ത​രി​പ്പി​ച്ചേ​ക്കും.

ഒ​രു സാ​മ്പ​ത്തി​ക വ​ർ​ഷം ന​ൽ​കു​ന്ന ഗ്രീ​ൻ​കാ​ർ​ഡു​ക​ളു​ടെ ആ​കെ​യെ​ണ്ണ​ത്തി​​െൻറ ഏ​ഴു​ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ ഒ​രു രാ​ജ്യ​ത്തു​നി​ന്നു​ള്ള​വ​ർ​ക്ക്​ ന​ൽ​കാ​നാ​വി​ല്ലെ​ന്നാ​ണ്​ നി​ല​വി​ലെ യു.​എ​സ്​ കു​ടി​യേ​റ്റ നി​യ​മം. എ​ച്ച്​ വ​ൺ ബി ​വി​സ​യി​ൽ യു.​എ​സി​ലെ​ത്തി​യ​േ​ശ​ഷം ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ഗ്രീ​ൻ​കാ​ർ​ഡി​ന്​ അ​പേ​ക്ഷി​ക്കാ​ൻ ഇൗ​പ​രി​ധി തി​രി​ച്ച​ടി​യാ​യി​രു​ന്നു.

2018 ഏ​പ്രി​ൽ വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം 3,95,025 അ​പേ​ക്ഷ​ക​ളാ​ണ്​ യു.​എ​സ്​ കു​ടി​യേ​റ്റ ഏ​ജ​ൻ​സി​യി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. അ​തി​ൽ 78 ശ​ത​മാ​ന​വും ഇ​ന്ത്യ​ക്കാ​രു​ടേ​താ​ണ്. ഒ​രു ഇ​ന്ത്യ​ക്കാ​ര​ന്​ ഗ്രീ​ൻ​കാ​ർ​ഡ്​ ല​ഭി​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യാ​ൽ ല​ഭി​ക്കാ​ൻ ഒ​മ്പ​ത​ര വ​ർ​ഷം കാ​ത്തി​രി​ക്ക​ണം.