വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ പശ്ചാത്തലത്തില്‍ മരക്കുരിശും തോളിലേറ്റി നഗ്നയായി പ്രശസ്ത പ്ലേബോയ് മോഡല്‍; പോലീസ് നടപടി, അറസ്റ്റ്

2019-01-05 02:09:00am |

വിവാദ പ്ലേബോയ് മോഡല്‍ മരിസ പാപ്പന്‍ അറസ്റ്റില്‍. ഫോട്ടോകള്‍ക്കായി വത്തിക്കാനിലൂടെ സഞ്ചരിക്കവേയാണ് മരിസ പാപ്പനും ഫോട്ടോഗ്രാഫര്‍ ജെസ്സെ വാള്‍ക്കറുമാണ് വത്തിക്കാന്‍ പൊലീസിന്റെ പിടിയിലായത്. അറസ്റ്റിനു ശേഷം മരിസയേയും ഫോട്ടോഗ്രാഫറെയും പൊലീസ് ചോദ്യം ചെയ്തു.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ പശ്ചാത്തലത്തില്‍ മരക്കുരിശും തോളിലേറ്റി നഗ്നയായി നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പ്ലേബോയ് മോഡല്‍ മരിസ പാപ്പനാണ് അറസ്റ്റിലായത്. മരിസയുടെ ഫ്ലാറ്റ് റെയ്ഡ് ചെയ്ത പൊലീസ് ഫോട്ടോ ഷൂട്ടിനു വേണ്ടി ഉപയോഗിച്ച മതചിഹ്നങ്ങള്‍ കണ്ടെടുത്തു. ഇസ്താംബുള്‍ ഹാജിയ സോഫിയയില്‍ വച്ച ഖുര്‍ഖ ധരിച്ചു കൊണ്ട് നഗ്നതാപ്രദര്‍ശനം നടത്തിയ മരിസയുടെ ചിത്രവും വിവാദമായിരുന്നു.

പത്തുമണിക്കൂറുകകളോളം പൊലീസ് ഇവരെ ചോദ്യം ചെയ്തു. മരക്കുരിശും തോളിലേറ്റി സെന്റ് പീറ്റേഴ്സ് ബസിലക്കയുടെ മുന്നിലൂടെ നടക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വന്‍തോതില്‍ പ്രചരിച്ചിരുന്നു. വത്തിക്കാന്‍ ബസലിക്കയില്‍ വച്ച് ജനേന്ദ്രിയം പ്രദര്‍ശിപ്പിച്ച് ഫോട്ടോക്ക് പോസ് ചെയ്ത മരിസ പാപ്പന്റെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വന്‍ പ്രതിഷേധം അലയടിച്ചിരുന്നു. 2017-ല്‍ ഈജിപ്തിലെ പുരാതനമായ കൊണാക്ക് ക്ഷേത്രത്തില്‍ വച്ച് നഗ്നയായി ഫോട്ടോഷൂട്ട് നടത്തിയതിനും ഇവര്‍ പിടിയിലായിരുന്നു.