Latest News

ഇതിലും വലിയ അഴക് സ്വപ്‌നങ്ങളില്‍ മാത്രം; ലോകം കീഴടക്കി ഇരട്ടക്കുട്ടികള്‍, ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും അധികം ആളുകള്‍ പിന്തുടപരുന്ന ഇരട്ടക്കുട്ടികള്‍

2019-01-07 02:30:56am |

ലോകത്തിലെ ഏറ്റവും സുന്ദരികളായ ഇരട്ട കുട്ടികളാണ് ലെ റോസും ആവേ മരിയയും. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ഇരട്ടകുട്ടികളും ഇവരാണ്. 2010 ജൂലൈ 7 നാണ് കാലിഫോര്‍ണിയക്കാരി ജാക്വി ഇവര്‍ക്ക് ജന്മം നല്‍കിയത്. ജനിച്ചപ്പോള്‍ തന്നെ കുട്ടികള്‍ക്ക് എന്തൊക്കെയോ പ്രത്യേകതകള്‍ ഉണ്ടെന്ന് അമ്മ ജാക്വിയ്ക്ക് തോന്നിയിരുന്നു.

കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ജാക്വി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇതോട ഇവരെ മോഡലാക്കാന്‍ അന്താരാഷ്ട്ര കമ്പനികള്‍ വരെ തേടി എത്തി. അങ്ങനെ ആറാം മാസത്തില്‍ ആ കുരുന്നുകള്‍ തങ്ങളുടെ മോഡലിങ്ങ് ആരംഭിച്ചു. എന്നാല്‍ മോഡലിങ്ങും കുട്ടികളെ വളര്‍ത്തലും കൂടെ ഒരുമിച്ച് കൊണ്ടു പോകാന്‍ കഴിയില്ലെന്ന് മനസിലായ അമ്മ ജാക്വി മോഡലിങ് അവസരങ്ങളൊക്കെ പതിയെ ഒഴിവാക്കി. എന്നാല്‍ ഇവരുടെ ഏഴാം ജന്മദിനത്തില്‍ ജാക്വി അവരുടെ ഒരു ചിത്രം വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ ക്ലമന്റ് സിസ്റ്റേഴ്‌സ് എന്ന പേരില്‍ അക്കൗണ്ട് തുടങ്ങി പോസ്റ്റ് ചെയ്തു.

തുടര്‍ന്ന് വീണ്ടും ധാരാളം മോഡലിങ്ങ് ഏജന്‍സികളും അവരെ സമീപിക്കാന്‍ തുടങ്ങി. മോഡലിങ്ങ് കുട്ടികള്‍ക്കും താല്‍പര്യമായി. ഇന്ന് വെറും ഒന്‍പത് വയസ്സു മാത്രം പ്രായമുള്ള മോഡലുകളായി മാറിയിരിക്കുകയാണ് ലെ റോസും ആവേ മരിയയും. ഈ ചെറിയ പ്രായത്തില്‍ തന്നെ ലക്ഷങ്ങളാണ് മോഡലിംഗിലൂടെ ഈ മിടുക്കികള്‍ സമ്പാദിക്കുന്നത്. നിരവധി അന്താരാഷ്ട്ര കമ്പനികള്‍ ഇവരെ മോഡലുകളാക്കി പരസ്യ ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. 9 ലക്ഷത്തിലധികം ആളുകളാണ് ഇന്ന് ഇവരെ ഫോളോ ചെയ്യുന്നത്.