ബ്രിട്ടനിൽ ബ്രെക്​സിറ്റ്​ വോട്ട്​ 15ന്​! ക​രാ​റി​ന്​ പൊ​തു​സ​ഭ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ​ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ൽ​നി​ന്ന്​ പു​റ​ത്തു​പോ​കു​ക ഒൗ​ദ്യോ​ഗി​ക ക​രാ​റു​ക​ളി​ല്ലാ​തെ​

2019-01-08 02:47:06am |

ല​ണ്ട​ൻ: യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ൽ​നി​ന്ന്​ പു​റ​ത്തു​പോ​കാ​നൊ​രു​ങ്ങു​ന്ന ബ്രി​ട്ട​​നി​ൽ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​​ക്ക്​​ അ​ഗ്​​നി​പ​രീ​ക്ഷ​യാ​യി പാ​ർ​ല​മ​െൻറി​ലെ ബ്രെ​ക്​​സി​റ്റ്​​ വോ​െ​ട്ട​ടു​പ്പ്​ ജ​നു​വ​രി 15ന്. ​​യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ നേ​താ​ക്ക​ളു​ടെ അം​ഗീ​കാ​രം നേ​ര​േ​ത്ത ല​ഭി​ച്ച ക​രാ​റാ​ണ്​ പാ​ർ​ല​മ​െൻറി​​െൻറ പ​രി​ഗ​ണ​ന​ക്കെ​ത്തു​ന്ന​ത്. പാ​ർ​ല​മ​െൻറ്​ അം​ഗ​ങ്ങ​ളു​ടെ ഭൂ​രി​പ​ക്ഷ പി​ന്തു​ണ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ക​രാ​ർ അ​സാ​ധു​വാ​കും. സ്വ​ന്തം പാ​ള​യ​ത്തി​ൽ​ത​ന്നെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണെ​ന്ന​തി​നാ​ൽ ക​രാ​ർ പാ​ർ​ല​മ​െൻറ്​ ക​ട​ന്നി​ല്ലെ​ങ്കി​ൽ ​പ്ര​ധാ​ന​മ​ന്ത്രി​ക്ക്​​ പു​റ​ത്തേ​ക്കു​ള്ള വ​ഴി​യും തു​റ​ക്കും. ക​ൺ​സ​ർ​വേ​റ്റി​വു​ക​ൾ​ക്ക്​ ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ പി​ന്തു​ണ ന​ൽ​കു​ന്ന ഡെ​മോ​ക്രാ​റ്റി​ക് യൂ​നി​യ​നി​സ്​​റ്റ്​ പാ​ർ​ട്ടി പാ​ർ​ല​മ​െൻറി​ൽ ക​രാ​റി​നെ പി​ന്തു​ണ​ക്കി​ല്ലെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ​പാ​ർ​ട്ടി തു​ണ​ച്ചി​ല്ലെ​ങ്കി​ലും ക​രാ​ർ പാ​സാ​ക്കാ​നാ​കു​മെ​ന്ന്​ ​െബ്ര​ക്​​സി​റ്റ്​ മ​ന്ത്രി ക്വാ​സി ക്വാ​ർ​ട്ട​ങ്​ പ​റ​ഞ്ഞു. 

യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ നേ​താ​ക്ക​ളു​മാ​യി ന​ട​ന്ന ദീ​ർ​ഘ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ രൂ​പം​ന​ൽ​കി​യ ​െബ്ര​ക്​​സി​റ്റ്​ ക​രാ​ർ ബ്രി​ട്ടീ​ഷ്​ ജ​ന​ത​യു​ടെ താ​ൽ​പ​ര്യ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ്​ പ​രാ​തി.  ​െബ്ര​ക്​​സി​റ്റി​​െൻറ പേ​രി​ൽ ബ്രി​ട്ട​​െൻറ താ​ൽ​പ​ര്യ​ങ്ങ​ളെ ബ​ലി​ക​ഴി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ പ്ര​തി​പ​ക്ഷ​വും ഭ​ര​ണ​ക​ക്ഷി​യി​ലെ ചി​ല പാ​ർ​ട്ടി​ക​ളും പ​റ​യു​ന്നു. ഇ​താ​ണ്​ പാ​ർ​ല​മ​െൻറി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​ന്ന​ത്. ക​രാ​റി​ന്​ പാ​ർ​ല​മ​െൻറ്​ അം​ഗീ​കാ​രം ന​ൽ​കി​യാ​ലും ഇ​ല്ലെ​ങ്കി​ലും മാ​ർ​ച്ച്​ 29ഒാ​ടെ ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ൽ​നി​ന്ന്​ പു​റ​ത്താ​കും. 2016ലാ​ണ്​ ബ്ര​ക്​​സി​റ്റ്​ ഹി​ത പ​രി​ശോ​ധ​ന​യി​ൽ​ ബ്രി​ട്ടീ​ഷ്​ ജ​ന​ത അ​നു​കൂ​ല​മാ​യി വോ​ട്ടു​ചെ​യ്​​ത​ത്. 

ക​രാ​റി​ന്​ പൊ​തു​സ​ഭ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഒൗ​ദ്യോ​ഗി​ക ക​രാ​റു​ക​ളി​ല്ലാ​തെ​യാ​കും ​ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ൽ​നി​ന്ന്​ പു​റ​ത്തു​പോ​കു​ക. ഇൗ ​വ​ർ​ഷം മാ​ർ​ച്ച്​ അ​വ​സാ​ന​മാ​ണ്​ ​െബ്ര​ക്​​സി​റ്റ്​ ന​ട​പ്പാ​കു​ക. ഇ​തോ​ടെ, ലോ​ക വ്യാ​പാ​ര സം​ഘ​ട​ന നി​ശ്ച​യി​ച്ച വ്യ​വ​സ്​​ഥ​ക​ൾ മാ​ന​ദ​ണ്ഡ​മാ​ക്കി ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ വ്യാ​പാ​രം ന​ട​പ്പാ​ക്കും. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ന​ട​ത്തേ​ണ്ട വോ​െ​ട്ട​ടു​പ്പാ​ണ്​ ഒ​രു മാ​സം നീ​ട്ടി​വെ​ച്ച​ത്. ക​രാ​റി​ന്​ സ​ഭ​യു​ടെ അം​ഗീ​കാ​രം ല​ഭി​ക്കി​ല്ലെ​ന്ന്​ ഉ​റ​പ്പാ​യ​തോ​ടെ​യാ​യി​രു​ന്നു നീ​ക്കം. 

​െബ്ര​ക്​​സി​റ്റ്​ ന​ട​പ്പാ​ക്കാ​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​നു​മാ​യി പ്ര​ത്യേ​ക ക​രാ​ർ ആ​വ​ശ്യ​മി​ല്ലെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ ക​ത്ത​യ​ച്ച 209 എം.​പി​മാ​രു​മാ​യി വ​രും​ദി​ന​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തും.