Latest News

ജനിച്ച് ആഴ്ചകൾക്കുള്ളിൽ നെഞ്ചും കരളും വേർപ്പെടുത്തിയിട്ടും, 16 വര്‍ഷം ഹൃദയം കൊരുത്ത് സൈനബയും ജെനത്തും! ഈസ്റ്റ് ഇംഗ്ലണ്ടില്‍ നിന്നൊരു കരുത്തിന്റെ കഥ

2019-01-09 03:32:09am |

ജനിച്ച് ആഴ്ചകൾക്കുള്ളിൽ വേർപെടുത്തപ്പെട്ട സയാമീസ് ഇരട്ടകളാണ് സൈനബയും ജെനത്ത് റഹ്മാനും. ഇരുവരുടെയും ഒട്ടിച്ചേർന്ന ശരീരങ്ങൾ തമ്മിൽ വേര്‍പെടുത്തുമ്പോള്‍ ഡോക്ടര്‍മാര്‍ പോലും കരുതിയിരുന്നില്ല അവർ ജീവിതത്തിലേയ്ക്ക് തിരിച്ചുവരുമെന്ന്. എന്നാലിന്ന് പതിനാറു വര്‍ഷങ്ങൾ പിന്നിടുമ്പോൾ പൂർണ്ണ ആരോഗ്യവതികളും സന്തോഷവതികളുമാണ് അവർ. മക്കളുടെ ആയുസ്സ് എത്രകാലം നീട്ടിക്കിട്ടുമെന്ന് പോലും ഉറപ്പില്ലാതെ കഴിഞ്ഞ മാതാപിതാക്കൾ 16 വര്‍ഷം പിന്നിട്ടതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ. 

"ജനിച്ചപ്പോൾ തന്നെ രണ്ടു പെണ്‍കുട്ടികളുടെയും നെഞ്ചും കരളും തമ്മില്‍ കൂടിച്ചേര്‍ന്ന അവസ്ഥയിലായിരുന്നു. അത്യാധികം അപകടസാധ്യത കൂടുതലുള്ള സർജറിയായിരുന്നു ഇരുവർക്കും നടത്തിയത്. വേര്‍പെടുത്തിയാല്‍ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഗ്രേറ്റ് ഒര്‍മനോഡ് സ്ട്രിറ്റ് ആശുപത്രിയില്‍ വച്ച് ആറാഴ്ച മാത്രം പ്രായമുള്ള ഇരുവരെയും നാലര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. തിരിച്ചുകിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോൾ എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു."- ഇരട്ടക്കുട്ടികളുടെ അമ്മ മുപ്പത്താറുകാരിയായ നീപ പറയുന്നു.

twins-92

ആദ്യത്തെ സ്‌കാനിങ്ങില്‍ തന്നെ ഗര്‍ഭം അലസിപ്പിക്കാനുള്ള നിര്‍ദേശം ഡോക്ടര്‍മാര്‍ നല്‍കിയെങ്കിലും മാതാപിതാക്കള്‍ അത് നിരസിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം ജെനത്തിനെക്കുറിച്ചായിരുന്നു മാതാപിതാക്കള്‍ക്ക് കൂടുതല്‍ ആശങ്ക. സൈനബ ജീവിക്കാനുള്ള സാധ്യത കൂടുതലായിരുന്നു. എന്നാല്‍ ജെനത്തിന്റെ ഹൃദയത്തില്‍ ഒരു ദ്വാരം ഉണ്ടായത് മാതാപിതാക്കളെ ഭയപ്പെടുത്തി. 

conjoined345

ശസ്ത്രക്രിയയിലൂടെ രണ്ടായെങ്കിലും ഇരുവര്‍ക്കും ഒരു ദിവസം പോലും പിരിഞ്ഞിരിക്കാന്‍ കഴിയില്ല. അവര്‍ പതിനാറു വര്‍ഷവും ജീവിച്ചത് ഒരുമിച്ച് തന്നെയായിരുന്നു. സൈനബയും ജെനത്ത് റെഹ്മാനും പഠിച്ചത് ഒരേ സ്‌കൂളില്‍ ഒരേ ക്ലാസിൽ. ഇരുവരുടെയും സുഹൃത്തുക്കളും ഒരേ ആളുകളാണ്. സൈനബയ്ക്ക് ക്രേംബ്രിജില്‍ നിന്ന് പീഡിയാട്രിഷ്യനാകാന്‍ പഠിക്കണമെന്നാണ് ആഗ്രഹം. ജെനത്ത് ഇപ്പോള്‍ മൂന്നു ഭാഷകള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടുപേരും രണ്ട് കോളജുകളില്‍ പഠിക്കണമെന്ന് എപ്പോഴും പ്ലാന്‍ ചെയ്യുമെങ്കിലും അവസാനം ഒരേയിടത്തു തന്നെ എത്തി ചേരുമെന്ന് മാതാപിതാക്കള്‍ പറയുന്നു. 

twins-91