Latest News

ബ്രെ​ക്​​സി​റ്റ്​ പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ ബ്രിട്ടനിൽ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ക്ക​ണം! യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി പ​രി​ഹാ​രം കാ​ണു​മെ​ന്നും കോ​ർ​ബി​ൻ

2019-01-12 02:00:21am |

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ ബ്രെ​ക്​​സി​റ്റി​നെ തു​ട​ർ​ന്ന്​ ഉ​ട​ലെ​ടു​ത്ത പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന്​  പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ ജെ​റ​മി കോ​ർ​ബി​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ക​രാ​റി​ൻ​മേ​ൽ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി പ​രി​ഹാ​രം കാ​ണു​മെ​ന്നും കോ​ർ​ബി​ൻ വ്യ​ക്ത​മാ​ക്കി. 

സു​പ്ര​ധാ​ന​മാ​യൊ​രു വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​റി​ന്​ നി​യ​മ​നി​ർ​മാ​ണ​ത്തി​ന്​ സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഉ​ട​ൻ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ക്കു​ന്ന​താ​ണ്​ അ​ഭി​കാ​മ്യം. തെ​ര​ഞ്ഞെ​ടു​പ്പ്​ എ​ന്ന​ത്​ ഏ​റ്റ​വും സു​താ​ര്യ​മാ​യ മാ​ർ​ഗം മാ​ത്ര​മ​ല്ല, ജ​നാ​ധി​പ​ത്യ​പ​ര​മാ​യ പ്ര​ക്രി​യ​കൂ​ടി​യാ​ണ്. അ​​തു​വ​ഴി വി​ജ​യി​ക്കു​ന്ന പാ​ർ​ട്ടി​ക്ക്​ യൂ​റോ​പ്യ​ൻ യൂ​നി​യ​നു​മാ​യി ച​ർ​ച്ച​ക്ക്​ അ​വ​സ​രം ല​ഭി​ക്കും.

പാ​ർ​ല​മ​െൻറി​​െൻറ പി​ന്തു​ണ​യോ​ടെ ബ്രി​ട്ട​ന്​ ഏ​റ്റ​വും അ​നു​ഗു​ണ​മാ​യ ക​രാ​ർ ന​ട​പ്പാ​ക്കാ​നും സാ​ധി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​ന്​  സാ​ഹ​ച​ര്യ​മു​ണ്ടാ​കാ​ത്ത പ​ക്ഷം ര​ണ്ടാം ബ്രെ​ക്​​സി​റ്റ്​ ഹി​ത​പ​രി​ശോ​ധ​ന​ക്ക്​ സ​ർ​ക്കാ​റി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്നും കോ​ർ​ബി​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. കരാറിൻമേൽ മേയ്​ സർക്കാർ ചൊവ്വാഴ്​ച പാർലമ​െൻറിൽ വോ​െട്ടടുപ്പ്​ നേരിടാനിരിക്കെയാണ്​ കോർബി​​െൻറ ആവശ്യം.

 അ​തേ​സ​മ​യം, ബ്രെ​ക്​​സി​റ്റ്​ ക​രാ​റി​ൽ നി​ല​വി​ലെ ധാ​ര​ണ​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യു​ള്ള ച​ർ​ച്ച​ക​ൾ​ക്ക്​ ത​യാ​റ​ല്ലെ​ന്ന്​ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ അ​റി​യി​ച്ചി​രു​ന്നു. 2015 ജൂ​ണി​ൽ ന​ട​ന്ന ഹി​ത​പ​രി​ശോ​ധ​ന​യി​ലാ​ണ്​ ബ്രി​ട്ടീ​ഷ്​ ജ​ന​ത യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ൽ​നി​ന്ന്​ പു​റ​ത്തു​പോ​കു​ന്ന​തി​ന്​ അ​നു​കൂ​ല​മാ​യി വോ​ട്ട്​ ചെ​യ്​​ത​ത്.