Latest News

ത​ല്ലു​കൂ​ടാം, കു​ട്ടി​ക​ളു​ടെ മു​ന്നി​ൽ​വെ​ച്ച്​ വേ​ണ്ട! ദ​മ്പ​തി​ക​ൾ​ക്ക്​ പ്ര​ത്യേ​ക ഉ​പ​ദേ​ശ​വു​മാ​യി ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ

2019-01-14 02:01:55am |

വ​ത്തി​ക്കാ​ൻ സി​റ്റി: ദ​മ്പ​തി​ക​ൾ​ക്ക്​ പ്ര​ത്യേ​ക ഉ​പ​ദേ​ശ​വു​മാ​യി ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ. ത​ല്ലു​കൂ​ടു​ന്നെ​ങ്കി​ൽ ആ​യി​ക്കോ​ളൂ, എ​ന്നാ​ല​ത്​ കു​ട്ടി​ക​ളു​ടെ മു​ന്നി​ൽ​വെ​ച്ചാ​ക​രു​തെ​ന്നാ​ണ്​ പോ​പ്പി​​െൻറ ഉ​പ​ദേ​ശം. 27 ന​വ​ജാ​ത​ശി​ശു​ക്ക​ളു​ടെ മ​ാ​മോ​ദീ​സ മു​ക്ക​ൽ ച​ട​ങ്ങ്​ ക​ഴി​ഞ്ഞ്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

ദ​മ്പ​തി​മാ​ർ​ക്കി​ട​യി​ൽ ക​ല​ഹം സാ​ധാ​ര​ണ​യാ​ണ്. അ​ങ്ങ​നെ​യി​ല്ലെ​ങ്കി​ലേ അ​ത്ഭു​ത​മു​ള്ളൂ. എ​ന്നാ​ൽ, ഒ​രി​ക്ക​ലും നി​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ അ​ത​റി​യ​രു​ത്. കഠിനമായ മനോവേദനക്ക്​ അത്​ ഇടവരുത്തും. കു​ട്ടി​ക​ളെ സം​ബ​ന്ധി​ച്ച്​ വീ​ടാ​ണ്​ പ്രാ​ഥ​മി​ക ക​ള​രി. അ​വി​ടെ​വെ​ച്ച്​ പ​ഠി​ക്കു​ന്ന​താ​ണ്​ അ​വ​ർ ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്തു​ന്ന​തെ​ന്നും പോ​പ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.