Latest News

അ​ന്ത​രീ​ക്ഷോ​ഷ്​​മാ​വ്​ ക്ര​മാ​തീ​ത​മാ​യി വ​ർ​ധിച്ചത് പാരയായി! ഗ്രീ​ൻ​ല​ൻ​ഡി​ലെ മ​ഞ്ഞു​രു​ക്കം അ​തി​വേ​ഗം; വലിയ പത്തു നഗരങ്ങള്‍ കടലില്‍ മുങ്ങും?

2019-01-23 02:59:46am |

ലണ്ടൻ:കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​നം​മൂ​ലം ഉ​ത്ത​ര അ​ത്​​​ലാ​ൻ​റി​ക്​ സ​മു​ദ്ര​ത്തി​ൽ സ്​​ഥി​തി​െ​ച​യ്യു​ന്ന ഗ്രീ​ൻ​ല​ൻ​ഡി​ലെ മ​ഞ്ഞു​രു​ക്കം അ​തി​വേ​ഗ​ത്തി​ലെ​ന്ന്​ റ​ി​പ്പോ​ർ​ട്ട്. ഇ​തു​മൂ​ലം ഭൂ​മി​യി​ലെ താ​ഴ്​​ന്ന പ്ര​ദേ​ശ​ങ്ങ​ളും ക​ട​ലി​നോ​ടു ചേ​ർ​ന്ന മേ​ഖ​ല​ക​ളും വ​ലി​യ ഭീ​ഷ​ണി​​യി​ലാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സാ​ധാ​ര​ണ സ്വാ​ഭാ​വി​ക​മാ​യ കാ​ലാ​വ​സ്​​ഥ പ്ര​തി​ഭാ​സ​ങ്ങ​ൾ​ക്ക്​ അ​നു​സ​രി​ച്ചാ​ണ്​ മ​ഞ്ഞു​പാ​ളി​ക​ൾ ഉ​രു​കു​ക.

അ​ന്ത​രീ​ക്ഷോ​ഷ്​​മാ​വ്​ ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച​താ​ണ്​ മ​ഞ്ഞു​രു​ക​ലി​ന്​ വേ​ഗം​കൂ​ട്ടി​യ​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​ങ്ങ​ളി​ൽ 10 എ​ണ്ണ​വും ക​ട​ലോ​ര​ങ്ങ​ളി​ലാ​ണ്. ഇ​വി​ടം ജ​ന​വാ​സ​മേ​ഖ​ല​യു​മാ​ണ്. 1917നും 2017​നു​മി​ടെ 1.4 സ​െൻറി​മീ​റ്റ​റി​ലേ​റെ സ​മു​​ദ്ര​നി​ര​പ്പ്​ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. അ​ൻ​റാ​ർ​ട്ടി​ക്ക​യി​ലെ മ​ഞ്ഞു​രു​ക്കം വ​ർ​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച്​ ക​ട​ൽ​നി​ര​പ്പും വ​ർ​ധി​ക്കു​മെ​ന്ന്​ പ​ഠ​ന​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ ഇ​ർ​വി​ൻ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ എ​ർ​ത്ത്​ സ​യ​ൻ​സ്​ വി​ഭാ​ഗം മേ​ധാ​വി എ​റി​ക്​ റി​ഗ്​​നോ​ട്ട്​ വി​ല​യി​രു​ത്തു​ന്നു. 2100ഒാ​ടെ ക​ട​ൽ​നി​ര​പ്പ്​ 1.8 മീ​റ്റ​റോ​ളം വ​ർ​ധി​ക്കു​മെ​ന്നാ​ണ്​ അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.