Latest News

അധികാരം പോയി, പിന്നാലെ ഭാര്യയും; സ്‌ഥാനത്യാഗം ചെയ്യേണ്ടിവന്ന മലേഷ്യന്‍ മുന്‍രാജാവ്‌ പ്രതിസന്ധിയില്‍

2019-01-25 02:54:46am |

ക്വലാലംപുര്‍: ഭാര്യക്കുവേണ്ടി സ്‌ഥാനത്യാഗം ചെയ്യേണ്ടിവന്ന മലേഷ്യന്‍ രാജാവ്‌ സുല്‍ത്താന്‍ മുഹമ്മദ്‌ അഞ്ചാമന്‍ കൂടുതല്‍ പ്രതിസന്ധിയിലെന്നു റഷ്യന്‍ മാധ്യമങ്ങള്‍. ഭാര്യയും റഷ്യന്‍ മോഡലുമായ ഒക്‌സാന വൊയ്‌വോദിന(25)യുമായുള്ള ബന്ധം തകര്‍ച്ചയിലാണെന്നാണു റിപ്പോര്‍ട്ട്‌. ഒക്‌സാന ഇപ്പോള്‍ ഗര്‍ഭിണിയുമാണ്‌. വിവാഹമോചനത്തിനുള്ള നടപടി ആരംഭിച്ചതായും മാധ്യമങ്ങള്‍ വ്യക്‌തമാക്കി.

എന്നാല്‍, വിവാഹമോചന വാര്‍ത്ത ഒക്‌സാനയുടെ പിതാവ്‌ അന്ദ്രേ ഗോര്‍ബതെങ്കോ തള്ളി. മകളുടെ ഭാവി തീരുമാനിക്കേണ്ടത്‌ മാധ്യമങ്ങളല്ലെന്ന്‌ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നവംബര്‍ 22 നായിരുന്നു സുല്‍ത്താന്റെയും ഒക്‌സാനയുടെയും വിവാഹം. അധികാരമൊഴിഞ്ഞശേഷം സുല്‍ത്താന്‍ പൊതുവേദികളിലെത്താറില്ല.