Latest News

ഡെ​ൻ​മാ​ർ​ക് അ​ഴി​മ​തി കു​റ​ഞ്ഞ രാ​ജ്യം, സിം​ഗ​പ്പൂ​രും ഫി​ൻ​ല​ൻ​ഡും സ്വീ​ഡ​നും റാ​ങ്കി​ങ്ങി​ൽ മൂന്നില്‍, ബ്രിട്ടണ്‍ പതിനൊന്നാം സ്ഥാനത്ത്, ഇന്ത്യക്ക് 78

2019-02-01 02:47:53am |

ല​ണ്ട​ൻ: ലോ​ക​ത്ത് അ​ഴി​മ​തി ഏ​റ്റ​വും കു​റ​വു​ള്ള രാ​ജ്യ​മാ​യി ഡെ​ൻ​മാ​ർ​ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നൂ​റി​ൽ 88 പോ​യ​ൻ​റാ​ണ് ഡെ​ൻ​മാ​ർ​കിന്  ല​ഭി​ച്ച​ത്. ന്യൂ​സി​ല​ൻ​ഡി​നാ​ണ് ര​ണ്ടാം സ്ഥാ​നം. സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ് പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി. ട്രാ​ൻ​സ്‌​പ​ര​ൻ​സി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ   ത​യാ​റാ​ക്കി​യ അ​ഴി​മ​തി അ​വ​ലോ​ക​ന സൂ​ചി​ക അ​നു​സ​രി​ച്ചാ​ണ് റാ​ങ്കി​ങ് നി​ശ്ച​യി​ച്ച​ത്. 180 രാ​ജ്യ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. 

സിം​ഗ​പ്പൂ​രും ഫി​ൻ​ല​ൻ​ഡും സ്വീ​ഡ​നും റാ​ങ്കി​ങ്ങി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. നോ​ർ​വേ​യും നെ​ത​ർ​ല​ൻ​ഡ്‌​സും കാ​ന​ഡ​യും ല​ക്‌​സം​ബ​ർ​ഗും കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ആ​ദ്യ പ​ത്തു റാ​ങ്കു​കാ​ർ. എ​ന്നാ​ൽ, ജ​ർ​മ​നി (11), ബ്രി​ട്ട​ൻ (11), ഓ​സ്ട്രി​യ, ഐ​സ്​​ല​ൻ​ഡ്, ബെ​ൽ​ജി​യം, എ​സ്​​തോ​ണി​യ, അ​യ​ർ​ല​ൻ​ഡ്, ആ​സ്‌​ട്രേ​ലി​യ, ഹോ​ങ്കോ​ങ്, ജ​പ്പാ​ൻ (18) എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ആ​ദ്യ 20ൽ ​ഇ​ടം പി​ടി​ച്ച​തെ​ങ്കി​ൽ ഫ്രാ​ൻ​സ്, യു.​എ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ൾ 21ഉം 22​ഉം സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. ഇ​ന്ത്യ 78ാമ​താ​ണ്. പാ​കി​സ്താ​ൻ 117ാം സ്ഥാ​ന​ത്തും. സോ​മാ​ലി​യ​യാ​ണ് അ​ഴി​മ​തി​യു​ടെ കാ​ര്യ​ത്തി​ൽ ഏ​റ്റ​വും മു​ന്നി​ൽ (180).