Latest News

മാഞ്ചെസ്റ്ററിലെ ചന്ദ്രപ്രകാശം കൊച്ചിയിലും! യുകെയിലുള്ള സ്ഥാപനത്തിന് നാട്ടില്‍ ബ്രാഞ്ച് തുടങ്ങി ബോള്‍ട്ടണ്‍ മലയാളി

2019-02-02 03:25:20am |

യുകെയിലെ പ്രമുഖ മലയാളി സ്ഥാപനമായ മുണ്‍ലൈറ്റിന് നാട്ടിലും ബ്രാഞ്ച്. കാര്‍പ്പന്റര്‍ ജോലികള്‍ക്ക് മലയാളികള്‍ ആശ്രയിക്കുന്ന സ്ഥാപനം ബോള്‍ട്ടണിലെ സിബി തോമസ് കണ്ടത്തിലിന്റെയാണ്. യൂറോപ്യന്‍ നിലവാരത്തിലുള്ള സേവനം നാട്ടിലും എത്തിക്കാന്‍ വേണ്ടിയാണ് സിബി നാട്ടിലും ബ്രാഞ്ച് തുടങ്ങിയത്. മാഞ്ചസ്റ്ററിലുള്ള അലക്‌സ് കണിയാമ്പറമ്പില്‍ ഇതേക്കുറിച്ച് ഒരുകുറിപ്പ് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ചുവടെ

മാഞ്ചെസ്റ്ററിലെ ചന്ദ്രപ്രകാശം കൊച്ചിയിലും.

ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നെങ്കില്‍ പ്രയോജനപ്പെടട്ടെ എന്നോര്‍ത്ത് കുറിക്കുന്നതാണ് ഈ പോസ്റ്റ്‌.

സിബി തോമസ്‌ കണ്ടത്തില്‍ മാഞ്ചെസ്റ്ററിനടുത്തുള്ള ബോള്‍ട്ടനില്‍ താമസിക്കുന്ന എന്റെ പ്രിയ സുഹൃത്താണ്.

ആശാരി (കാര്‍പ്പെന്റര്‍) കുലത്തില്‍ ജനിച്ചതല്ലെങ്കിലും പരിശീലനം കൊണ്ട് അദ്ദേഹം മരപ്പണിക്കാരനാണ്. ബോംബെയിലെ സെന്റ്‌ ഫ്രാന്‍സിസില്‍ നിന്നും ഈ മേഖലയില്‍ പരിശീലനം നേടി, കുറെ നാളുകള്‍ക്കുശേഷം യുക്കെയിലെത്തി. ഇതേ പശ്ചാത്തലമുള്ള പലരും അവരുടെ മേഖല വിട്ട് മറ്റു തൊഴിലുകള്‍ തേടിയപ്പോള്‍ സിബി തന്റെ കളത്തില്‍ ഉറച്ചുനിന്നു. മലയാളികളായ ചില സുഹൃത്തുക്കളുടെ വീടുകളില്‍ അവര്‍ ആവശ്യപ്പെടുന്ന പണികള്‍ ചെയ്തുകൊടുത്ത് അദ്ദേഹം തുടങ്ങി. അങ്ങനെ ഉണ്ടാക്കിയെടുത്ത സല്പേരിന്റെ ബലത്തില്‍ അദ്ദേഹം മറ്റൊരു സുഹൃത്തായ ജെയ്സന്‍ കുര്യനുമായി ചേര്‍ന്ന് മൂണ്‍ലൈറ്റ് (Moonlight) എന്നൊരു സ്ഥാപനം തുടങ്ങി, പ്രവര്‍ത്തനം വിപുലീകരിച്ചു.

യുക്കെയില്‍ ചുവടുറപ്പിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം നാട്ടിനാട്ടിലുള്ളവര്‍ക്കും ഈ മേഖലയിലെ യുറോപ്യന്‍ സൌകര്യങ്ങള്‍ ലഭ്യമാക്കുന്നത് സ്വപ്നം കണ്ടു. വളരെയേറെ കഷ്ടപ്പാടുകള്‍ സഹിച്ച്, മൂണ്‍ലൈറ്റിന്റെ ഒരു ശാഖ കൊച്ചിയിലെ വെണ്ണലയില്‍ തുടങ്ങി. അറിഞ്ഞപ്പോള്‍ മുതല്‍ അതൊന്നു കാണണം എന്ന്‍ ഞാന്‍ ആഗ്രഹിച്ചതാണ്‌. ആ ആഗ്രഹം ഇന്ന് സഫലമായി. ഇന്നവിടെ പോയിരുന്നു.

വന്‍ തുക മുടക്കി ആദ്ദേഹം വെണ്ണലയില്‍ അത്യന്താധുനിക യന്ത്രസാമഗ്രികള്‍ സ്ഥാപിച്ചു. അതില്‍ ഇന്ത്യന്‍ നിര്‍മ്മിതവും വിദേശനിര്‍മ്മിതവുമായവ ഉള്‍പ്പെടുന്നു. മുഖ്യമായും അവിടെ നടക്കുന്നത് മറൈന്‍ പ്ലൈവുഡില്‍ മൈക്ക മെഷീന്‍ ഉപയോഗിച്ച് ഒട്ടിക്കുകയും അതിന്റെ നാലുവശങ്ങളും ഭംഗിയാക്കിയെടുക്കുന്നതുമാണ്. പുറമേനിന്നുള്ള നിരവധിപേര്‍ അവിടെ വന്ന് ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. നമ്മുടെ കാലാവസ്ഥയുടെ ചില പ്രത്യേകതകള്‍മൂലം മൈക്ക പൊളിഞ്ഞുപോകുന്നത് ഇത്തരം മെഷീന്‍പ്രെസ്സിംഗ് കൊണ്ട് പൂര്‍ണ്ണമായും തടയാമെന്നാണ് സിബി അവകാശപ്പെടുന്നത്.

 

ഇതുകൂടാതെ, നിരവധി വീടുകളുടെയും ഫ്ലാറ്റുകളുടെയും ഇന്റീരിയര്‍ വര്‍ക്കും അവര്‍ക്ക് ലഭിക്കുന്നുണ്ട്. കേരളത്തിന്റെ വിവിധപ്രദേശങ്ങളിലെ പ്രവാസികളുടെ വീടുകളാണ് മുഖ്യമായും ഇദ്ദേഹത്തിന്റെ സേവനം ഉപയോഗിക്കുന്നത്. സംതൃപ്തരായ ഉപഭോക്താക്കള്‍ കൂടുംതോറും ആവശ്യത്തിലധികം ഓര്‍ഡര്‍ ലഭിച്ചുകൊണ്ടിരിക്കുന്നു.

സിബിയുടെ പാര്‍ട്ണര്‍, ജെയ്സന്റെ സഹോദരന്‍, ജോണ്‍സണ്‍ ആണ് ഇവിടത്തെ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്.

ഈ സ്ഥാപനത്തിന്റെ സേവനം ഉപയോഗിക്കുന്നവര്‍ നിരാശപ്പെടുകയില്ല എന്ന ഉത്തമബോധ്യമുള്ളതുകൊണ്ടാണ് ഇങ്ങനെയൊരു പ്രമോഷണല്‍ പോസ്റ്റ്‌ ഇടാന്‍ തീരുമാനിച്ചത്.

ഇവരുമായി ബന്ധപ്പെടാനുള്ള വാട്ട്സാപ്പ് നമ്പരുകളും ഇന്നത്തെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും ചുവടെ.

കൊച്ചിയിലെ മൂണ്‍ലൈറ്റ് ശാഖയ്ക്ക് എന്റെ എല്ലാവിധ ആശംസകളും.

Siby Thomas Kandathil: +44 772 700 4298
Jaison Kurian: +44 795 129 7481
Jomson Kurian: +91 940 029 4807