Latest News

സന്ദർലാണ്ടിൽ തൊടുപുഴ സ്വദേശി അരുൺ ബ്രെയിൻ ട്യൂമർ മൂലം മരിച്ചു . സംസ്കാരം പിന്നീട് .

2019-02-03 10:13:20pm |

സന്ദർലാണ്ടിൽ തൊടുപുഴ സ്വദേശി അരുൺ ബ്രെയിൻ ട്യൂമർ മൂലം മരിച്ചു . സംസ്കാരം പിന്നീട് .

സണ്ടർലൻഡ് .സന്ദർലാണ്ടിൽ താമസിക്കുന്ന തൊടുപുഴ സ്വദേശി അരുൺ നെല്ലിക്കാനത്തിൽ (38 )നിര്യാതനായി , കഴിഞ്ഞ കുറെ കാലമായി ബ്രെയിൻ ട്യൂമർ മൂലം ചികിത്സയിൽ ആയിരുന്നു .  . പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിനി തറയിൽപീടിക  ആലീസ് കോശി ( റെനി ) ആണ് ഭാര്യ .റയാൻ (6 )റെയ്‌ച്ചൽ (4 ),റബേക്ക( 2 )എന്നിവർ മക്കളാണ് .തൊടുപുഴ നെല്ലിക്കാനത്തിൽ ലൂക്കാച്ചൻ ത്രേസ്യാമ്മ ദമ്പതികളുടെ രണ്ടാമത്തെ പുത്രൻ ആണ് മരിച്ച അരുൺ . 'അമ്മ ത്രേസ്യാമ്മ പാലാ  കിഴക്കേക്കര കുടുംബാംഗമാണ് , അരുണിന്റെ ഏക സഹോദരൻ ബെന്നി ഗ്ലോസ്റ്റെർഷെയറിനടുത്തു ചെൽറ്റൻഹാമിലാണ് താമസിക്കുന്നത് . ദീർഘ  കാലമായി ചികിത്സയിൽ ആയിരുന്ന അരുൺ സ്റ്റുഡന്റ്  വിസയിൽ ആണ് ആദ്യമായി യു കെ യിൽ  എത്തുന്നത് , പതിനഞ്ചു വർഷങ്ങൾക്കുമുൻപ്  യു കെ യിൽ എത്തിയ അരുണിന് യു കെ യിൽ എമ്പാടും ഏറെ സുഹൃത്തുക്കളും ഉണ്ട് . ഭാര്യ ആലീസ് ഫർമസിസ്റ്റ് ആയി ജോലി ചെയ്യുന്നു . മരണവിവരം അറിഞ്ഞ് യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളും ബന്ധുക്കളും രാവിലെ മുതൽ സന്ദർലാന്റിലെ ഇവരുടെ വസതിയിൽ എത്തിയിരുന്നു , മൃതദേഹം വൈകുന്നേരത്തോടെ ഫ്യൂണറൽ ഡയറക്റ്റേഴ്സിനു കൈമാറി , നാട്ടിൽ നിന്നും മാതാപിതാക്കൾ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി ഇങ്ങോട്ടേക്ക് വരുവാനായി ശ്രമിക്കുന്നുണ്ട് , ആ നടപടികൾ പൂർത്തിയാക്കുന്ന മുറക്ക് സംസ്കാരം നടത്താനാണ് ഇപ്പോൾ തീരുമാനം  എടുത്തിരിക്കുന്നത് .സന്ദർലാൻഡ്  മലയാളി സമൂഹം ഒന്ന് ചേർന്നാണ് സംസ്കാരത്തിനും മറ്റുമുള്ള ക്രമീകരണങ്ങൾ നടത്തുന്നത് , മരണ വിവരം അറിഞ്ഞയുടൻ റെവ . ഫാ. സജി തോട്ടത്തിൽ , റെവ . ഫാ. ഹാപ്പി ജേക്കബ് . ഫാ. മൈക്കിൾ മക്കോയ് ,ഫാ. ജിജി എന്നിവർ വസതിയിൽ എത്തി പരേതന്റെ ആത്മശാന്തിക്കായി പ്രത്യേക പ്രാർഥനകൾ നടത്തി .