Latest News

വിസ തട്ടിപ്പ്​​: അറസ്​റ്റിലായവർക്ക്​ കുറ്റകൃത്യത്തെ കുറിച്ച്​ അറിവുണ്ടായിരുന്നെന്ന്​ യു.എസ്​

2019-02-06 02:44:31am |

വാഷിങ്​ടൺ: വി​സ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു.എസിൽ  അറസ്​റ്റിലായ 130 പേർക്കും അവർ ചെയ്യുന്നത്​ കുറ്റകൃത്യമാണെന്ന്​ അറിവുണ്ടായിരുന്നുവെന്ന്​ യു.എസ്​. രാജ്യത്തു തന്നെ തുടരുന്നതിനു വേണ്ടിയാണ്​ ഇവർ വ്യാജ സർവകലാശാലയിൽ പ്രവേശനം നേടിയത്​. സർവകലാശാല നിയമാനുസൃതമായല്ല പ്രവർത്തിക്കുന്നതെന്നും ഇവർക്കറിയാമായിരുന്നു- യു.എസ്​ ആഭ്യന്തര വിഭാഗം അറിയിച്ചു. 

വ്യാജ സർവകലാശാലയിൽ പ്രവേശനം നേടിയവരെ നാടുകടത്തും. ഇവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും യു.​എ​സ് അധികൃതർ അറിയിച്ചു. നാടുകടത്തപ്പെട്ടാൽ പിന്നീട്​ വർഷങ്ങൾക്ക്​ ശേഷം മാത്രമേ ഇവർക്ക്​ വിസയിൽ യു.എസിലേക്ക്​ പോകാൻ സാധിക്കുകയുള്ളൂ. 

കു​ടി​യേ​റ്റ ത​ട്ടി​പ്പു​കാ​രെ കു​ടു​ക്കാ​ന്‍ ഡി​പ്പാ​ർ​ട്​​മ​െൻറ്​​ ഓ​ഫ് ഹോം​ലാ​ൻ​ഡ്​ സെ​ക്യൂ​രി​റ്റി ത​യാ​റാ​ക്കി​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു ഡെ​ട്രി​യോ​ട്ട്‌​സ് ഫാ​മി​ങ്ട​ണ്‍ ഹി​ല്‍സി​ലെ വ്യാജ യൂ​നി​വേ​ഴ്‌​സി​റ്റി. സ്​​റ്റു​ഡ​ൻ​റ്​ വി​സ​ക്കാ​യി ഈ ​യൂ​നി​വേ​ഴ്‌​സി​റ്റി​യി​ല്‍ എ​ൻ​റോ​ള്‍ ചെ​യ്ത​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 

യു.​എ​സി​ല്‍ തു​ട​രു​ന്ന​തി​നാ​യി സ്​​റ്റു​ഡ​ൻ​റ്​ വി​സ നി​ല​നി​ർ​ത്താ​ന്‍ വ്യാ​ജ സ്‌​കൂ​ളി​ല്‍ വി​ദേ​ശി​ക​ളാ​യ വി​ദ്യാ​ര്‍ഥി​ക​ള്‍ ബോ​ധ​പൂ​ർ​വം ചേ​രു​ക​യാ​ണു​ണ്ടാ​യ​തെ​ന്നാ​ണ് യു.​എ​സ് അ​ധി​കൃ​ത​രു​ടെ വാ​ദം. യൂ​നി​വേ​ഴ്‌​സി​റ്റി നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​താ​ണെ​ന്ന് യു​വാ​ക്ക​ള്‍ക്ക് അ​റി​വി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​മി​ഗ്രേ​ഷ​ന്‍ അ​റ്റോ​ണി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ​ന്‍ യു​വാ​ക്ക​ളെ കു​ടു​ക്കാ​ന്‍ സ​ങ്കീ​ര്‍ണ​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​പ​യോ​ഗി​ച്ച​തി​ന് അ​ധി​കൃ​ത​രെ വി​മ​ര്‍ശി​ക്കു​ക​യും ചെ​യ്തിരുന്നു.