ആണവ ശക്തി, ചന്ദ്രനിലേക്ക് യാത്ര... എന്നിട്ടും പട്ടിണി മാറാത്ത രാജ്യം! നാണക്കേടായി ഇന്ത്യയിലെ പട്ടിണി മാറ്റാൻ ജർമനിക്കാരോട് സഹായമഭ്യർഥിച്ച് പരസ്യം

2019-02-07 03:15:07am |

ബെ​ർ​ലി​ൻ: ജ​ർ​മ​ൻ ന​ഗ​ര​ങ്ങ​ളി​ലെ ബ​സ്​​സ്​​റ്റോ​പ്പു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട സ​ഹാ​യ പ​ര​സ്യം കൗ​തു​ക​മു​ണ​ർ​ത്തി. ജ​ർ​മ​ൻ  യു​വാ​വും ഇ​ന്ത്യ​ൻ പെ​ൺ​കു​ട്ടി​യും ആ​ണ് ചി​ത്ര​ത്തി​ൽ. പ​ര​സ്യ​വാ​ച​കം ഇ​ങ്ങ​നെ; 

ഞാ​ൻ കു​ടി​ക്കു​ന്ന ഒ​രു ഗ്ലാ​സ്  ബി​യ​റി​ന് ര​ണ്ടു യൂ​റോ ആ​ണ് വി​ല. ഞാ​ന​ത് ഇ​ന്ത്യ​ൻ  തെ​രു​വു​ക​ളി​ൽ ജീ​വി​ക്കു​ന്ന ത​ബ​സ്സും എ​ന്ന പെ​ൺ​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന് വി​നി​യോ​ഗി​ക്കു​ന്നു. ര​ണ്ടേ ര​ണ്ടു  യൂ​റോ മ​തി ഇ​വ​രു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ൻ. ഇ​താ​യി​രു​ന്നു ജ​ർ​മ​ൻ ഭാ​ഷ​യി​ലെ പ​ര​സ്യം.

ഇ​ന്ത്യ​യി​ലെ കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക്ക്  ധ​ന​സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചാ​ണ് ജ​ർ​മ​നി​യി​ലെ ‘ടു ​യൂ​റോ ഹെ​ൽ​പ്​’ എ​ന്ന സം​ഘ​ട​ന പ​ര​സ്യം ന​ൽ​കി​യ​ത്. പ​ര​സ്യ​ത്തി​ന്​  എ​ത്ര​ത്തോ​ളം പ്ര​തി​ക​ര​ണ​മു​ണ്ടാ​യി എ​ന്നു വ്യ​ക്​​ത​മ​ല്ല.