Latest News

മാ​റ്റം വ​രു​ത്തി​യ ബ്രെ​ക്​​സി​റ്റ്​ ക​രാ​ർ ച​ർ​ക്ക​ക്കാ​യി ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി ബ്ര​സ​ൽ​സി​ലേ​ക്ക്​; പ്ര​ധാ​ന​ ച​ർ​ച്ച വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡ്​ അ​തി​ർ​ത്തി​യെ സംബന്ധിച്ച്‌

2019-02-09 02:48:28am |
ല​ണ്ട​ൻ: മാ​റ്റം വ​രു​ത്തി​യ ബ്രെ​ക്​​സി​റ്റ്​ ക​രാ​ർ ച​ർ​ക്ക​ക്കാ​യി ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ ബ്ര​സ​ൽ​സി​ലേ​ക്ക്​ പു​റ​പ്പെ​ട്ടു. ക​രാ​റി​ലെ മാ​റ്റം യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ നേ​താ​ക്ക​ൾ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന്​ അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ക​രാ​റി​ൽ വീ​ണ്ടു​മൊ​രു ച​ർ​ച്ച​ക്ക്​ ത​യാ​റ​ല്ലെ​ന്നാ​യി​രു​ന്നു യൂ​റോ​പ്യ​ൻ യൂ​നി​യ​​െൻറ വാ​ദം. വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡ്​ അ​തി​ർ​ത്തി​യെ സം​ബ​ന്ധി​ച്ചാ​ണ്​ പ്ര​ധാ​ന​മാ​യും ച​ർ​ച്ച. യൂ​റോ​പ്യ​ൻ യൂ​നി​യ​നു​മാ​യി 18 മാ​സ​ത്തെ ച​ർ​ച്ച​ക്കു​ശേ​ഷ​മു​ണ്ടാ​ക്കി​യ ക​രാ​ർ ബ്രി​ട്ടീ​ഷ്​ പാ​ർ​ല​മ​െൻറ്​ ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്നാണ്​ ക​രാ​റി​ൽ മാ​റ്റ​ം വരുത്തിയത്​.

അതേസമയം നാ​റ്റോ​യു​ടെ ഡി​സം​ബ​ർ സ​മ്മേ​ള​ന​ത്തി​ന് ല​ണ്ട​ൻ വേ​ദി​യാ​വും. നാ​റ്റോ അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ല്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഭി​ന്ന​ത നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ന് വ​ലി​യ രാ​ഷ്​​ട്രീ​യ പ്രാ​ധാ​ന്യ​മാ​ണു​ള്ള​ത്.

നേ​ര​ത്തേ ജൂ​ലൈ​യി​ൽ, ആ​സ്ഥാ​ന​മാ​യ ബ്ര​സ​ൽ​സി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ സ​ഖ്യ​ത്തി​​െൻറ പ്ര​തി​രോ​ധ ഫ​ണ്ടി​ലേ​ക്ക് ജ​ർ​മ​നി​യു​ൾ​െ​പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ ന​ൽ​കു​ന്ന വി​ഹി​ത​ത്തി​ൽ കു​റ​വു​വ​ന്ന​താ​യി ട്രം​പ് കു​റ്റ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്ക് റ​ഷ്യ​യോ​ട് വി​ധേ​യ​ത്വം കൂ​ടി​വ​രു​ന്ന​താ​യും അ​ന്ന് അ​മേ​രി​ക്ക ആ​രോ​പി​ച്ചി​രു​ന്നു.

നാ​റ്റോ​യു​ടെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​ക്ക് വെ​ക്കാ​ൻ പ​റ്റി​യ അ​വ​സ​ര​മാ​ണ് ല​ണ്ട​ൻ സ​മ്മേ​ള​ന​മെ​ന്ന് സ്​​റ്റോ​ൾ​ട്ട​ൻ​ബ​ർ​ഗ് പ​റ​ഞ്ഞു. നാ​റ്റോ​യു​ടെ ആ​ദ്യ ആ​സ്ഥാ​നം സ്ഥി​തി ചെ​യ്തി​രു​ന്ന​ത് ല​ണ്ട​നി​ലാ​യി​രു​ന്നു. നാ​റ്റോ​യു​ടെ 12 സ്ഥാ​പ​ക രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​യ ബ്രിട്ടന്​ സ​ഖ്യ​രാ​ജ്യ​ങ്ങ​ളി​ൽ അ​നി​ഷേ​ധ്യ സ്ഥാ​ന​മാ​ണു​ള്ള​തെ​ന്നും ജെ​ൻ​സ് സ്​​റ്റോ​ൾ​ട്ട​ൻ​ബ​ർ​ഗ് ചൂ​ണ്ടി​ക്കാ​ട്ടി.