Latest News

ഷെ​റി​ൻ മാ​ത്യൂ​സ്​ മ​ര​ണ​ത്തി​ൽ ദ​മ്പ​തി​ക​ളെ വെ​വ്വേ​റെ വി​ചാ​ര​ണ ചെ​യ്യും; ഡാ​ള​സ്​ കൗ​ണ്ടി കോടതിയുടേത് അപൂര്‍വ തീരുമാനമെന്ന് മാധ്യമങ്ങള്‍

2019-02-09 02:50:50am |

ഹ്യൂ​സ്​​റ്റ​ൻ: വ​ള​ർ​ത്തു​പു​ത്രി​യാ​യ ഷെ​റി​​െൻറ മ​ര​ണ​ത്തി​ൽ പി​ടി​യി​ലാ​യ ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ ദ​മ്പ​തി​ക​ൾ ഷി​നി മാ​ത്യൂ​സ്, വെ​സ്​​ലി മാ​ത്യൂ​സ്​ എ​ന്നി​വ​രെ വെ​വ്വേ​റെ വി​ചാ​ര​ണ​ക്ക്​ വി​ധേ​യ​മാ​ക്കും. ഡാ​ള​സ്​ കൗ​ണ്ടി കോ​ട​തി ഇ​ക്കാ​ര്യം അ​റി​യി​ച്ച​താ​യി ഫോ​ക്​​സ്​4​ന്യൂ​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. 2017 ഒ​ക്​​ടോ​ബ​ർ 22നാ​ണ്​ വെ​സ്​​ലി-​ഷി​നി ദ​മ്പ​തി​ക​ളു​ടെ ദ​ത്തു​പു​ത്രി​യാ​യ ഷെ​റി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്.

കു​ഞ്ഞി​നെ കാ​ണാ​നി​ല്ലെ​ന്നു പ​റ​ഞ്ഞ്​ ഷി​നി ​പ​രാ​തി ന​ൽ​കി​യ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ഞ്ഞ്​ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട്​ ന​ട​ന്ന വി​ശ​ദ അ​​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഷെ​റി​ൻ ശ്വാ​സം​മു​ട്ടി മ​രി​ച്ച​താ​ണെ​ന്ന് ക​ണ്ടെ​ത്തു​ന്ന​ത്. പാ​ലു​കു​ടി​പ്പി​ക്കു​ന്ന​തി​നി​ടെ കു​ട്ടി മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ സ്​​ഥി​രീ​ക​രി​ച്ച​തോ​ടെ ദ​മ്പ​​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. ബി​ഹാ​റി​ലെ ഒ​രു അ​നാ​ഥാ​ല​യ​ത്തി​ൽ​നി​ന്നാ​ണ്​ ഭ​ർ​ത്താ​വ്​ വെ​സ്​​ലി കു​ഞ്ഞി​നെ ദ​ത്തെ​ടു​ക്കു​ന്ന​ത്.