ബ്രിട്ടനില്‍ താമസിക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന, യൂറോപ്യന്‍ യൂണിയനു പുറത്തുള്ള എല്ലാവര്ക്കും സര്‍ച്ചാര്‍ജ് ! ബ്രിട്ടനിലെ ആരോഗ്യ സര്ച്ചാര്ജിനെതിരേ ഇന്ത്യന്‍ വംശജരായ ഡോക്ടര്‍മാര്‍
2019-02-11 02:44:03am |

ലണ്ടന്‍: ബ്രിട്ടനിലെ ആരോഗ്യ സര്ച്ചാര്ജിനെ എതിര്‍ത്ത് ഇന്ത്യന്‍ വംശജരായ ഡോക്ടര്‍മാരും ഹെല്‍ത്ത്കെയര്‍ പ്ര?ഫഷണലുകളും. 2015- ല്‍ തുടങ്ങിയ ആരോഗ്യ സര്‍ച്ചാര്‍ജ് കഴിഞ്ഞ ഡിസംബറില്‍ ഇരട്ടിയാക്കിയ സാഹചര്യത്തിലാണു ഡോക്ടര്‍മാരുടെ പടപ്പുറപ്പാട്.
ബ്രിട്ടനില്‍ താമസിക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന, യൂറോപ്യന്‍ യൂണിയനു പുറത്തുള്ള എല്ലാവരും സര്‍ച്ചാര്‍ജ് അടയ്ക്കണം. ഇപ്പോള്‍ വര്‍ഷം 400 പൗണ്ടാണ് സര്‍ച്ചാര്‍ജ്. വിദ്യാഭ്യാസ, ഫാമിലി വിസയിലെത്തി ആറു മാസത്തില്‍ കൂടുതല്‍ ബ്രിട്ടനില്‍ തുടരുന്നവര്ക്കെല്ലാം ഇത് ഈടാക്കുന്നുണ്ട്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് അധിക ഫണ്ട് ഉറപ്പാക്കുകയാണു ലക്ഷ്യം. ഇന്ത്യന്‍ വംശജരായ ഡോക്ടര്‍മാരുടെ ബ്രിട്ടീഷ് അസോസിയേഷനായ ബാപിയോ അടക്കം സര്‍ച്ചാര്‍ജ് എടുത്തുമാറ്റാന്‍ സമ്മര്‍ദവുമായി രംഗത്തുണ്ട്.