Latest News

നീ​തി​ക്കു​വേ​ണ്ടി ക​ര​യു​ന്ന നി​ര​വ​ധി പേ​ർ​ക്ക്​ ന​മു​ക്ക്​ മു​ഖം കൊ​ടു​ക്കേ​ണ്ട​തു​ണ്ട്! ച​ർ​ച്ചു​ക​ളി​ലെ ലൈം​ഗി​ക ചൂ​ഷ​ണം ത​ട​യാ​ൻ ക​ർ​ശ​ന​ ന​ട​പ​ടി വേ​ണ​മെ​ന്ന് ​മാ​ർ​പാ​പ്പ

2019-02-22 02:40:50am |

വ​ത്തി​ക്കാ​ൻ സി​റ്റി: ക​ത്തോ​ലി​ക്ക ച​ർ​ച്ചു​ക​ളി​ൽ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ​ൈലം​ഗി​കാ​തി​ക്ര​മം ത​ട​യാ​ൻ പ​ഴു​ത​ട​ച്ച സം​വി​ധാ​നം വേ​ണ​മെ​ന്ന്​ ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ. അ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ ലോ​കം കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും മാ​ർ​പാ​പ്പ പ​റ​ഞ്ഞു. പു​രോ​ഹി​ത​ന്മാ​ർ​ക്കെ​തി​രാ​യി ഉ​യ​രു​ന്ന ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ​ ലോ​ക​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ മു​തി​ർ​ന്ന ബി​ഷ​പ്പു​മാ​രെ വി​ളി​ച്ചു​വ​രു​ത്തി ന​ട​ത്തി​യ ​പ്ര​ത്യേ​ക യോ​ഗ​ത്തി​ലാ​ണ്​ പോ​പ്പി​​െൻറ പ്ര​സ്​​താ​വ​ന. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​ത്തി​ലൊ​രു സ​മ്മേ​ള​നം വ​ത്തി​ക്കാ​നി​ൽ ന​ട​ക്കു​ന്ന​ത്. മൂ​ന്നു​ ദി​വ​സ​മായി തു​ട​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പു​രോ​ഹി​ത​ന്മാ​രു​ടെ ലൈം​ഗി​കാ​തി​​ക്ര​മ​ണ​ങ്ങ​ൾ ത​ട​യാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യും.

‘‘വി​ശ്വാ​സി​ക​ൾ ലൈം​ഗി​കാ​തി​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പ്ര​സ്​​താ​വ​ന​ക​ൾ​ക്ക​ല്ല കാ​ത്തി​രി​ക്കു​ന്ന​ത്. അ​തി​ന​പ്പു​റം, സ​ഭ​ക്ക്​ പേ​രു​ദോ​ഷം വ​രു​ത്തി​വെ​ക്കു​ന്ന ഇൗ ​അ​ധാ​ർ​മി​ക​ത ചെ​റു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ്​ അ​വ​ർ തേ​ടു​ന്ന​ത്. നീ​തി​ക്കു​വേ​ണ്ടി ക​ര​യു​ന്ന നി​ര​വ​ധി പേ​ർ​ക്ക്​ ന​മു​ക്ക്​ മു​ഖം കൊ​ടു​ക്കേ​ണ്ട​തു​ണ്ട്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ അ​തി​നാ​യി കൃ​ത്യ​മാ​യ മാ​ർ​ഗ​ങ്ങ​ൾ തീ​രു​മാ​നി​ക്ക​ണം​’’ -പോ​പ്പ്​ പ​റ​ഞ്ഞു.