വര്‍ഷങ്ങള്‍ നീണ്ട പ്രണയം, ജീവിതം: ഒടുവില്‍ മരണവും ഒരുമിച്ച്‌! ഏവരെയും വിസ്മയിപ്പിച്ച മരണത്തിലും വേര്‍പിരിയാത്ത ദമ്പതികള്‍

2019-02-24 03:12:54am |

മരണത്തിലും വേര്‍പിരിയാത്ത ദമ്പതികള്‍ ഏവരെയും വിസ്മയിപ്പിക്കുകയാണ്. അമേരിക്കയിലെ ഫിലഡല്‍ഫിയ സ്വദേശികളായ പ്രബിള്‍ സ്റ്റാവര്‍ഇസബല്‍ വിറ്റ്‌നി ദമ്പതികളാണ് ഈ മരിക്കാത്ത പ്രണയത്തിന്റ ഉടമകള്‍. ജീവിതത്തിലും മരണത്തിലും ഇവര്‍ എല്ലാവരെയും വിസ്മയിച്ചാണ് കടന്നു പോയതും. 1921ലാണ് ഇരുവരും ജനിച്ചത്. അതും ഒകേ്ടാബര്‍ മാസത്തില്‍. പ്രബിള്‍ ഒകേ്ടാബര്‍ 17നും ഇസബല്‍ ഒകേ്ടാബര്‍ 31നും. കോളജ് പഠനകാലത്ത് ഇരുവരും കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്തു.

വിവാഹത്തിനൊരുങ്ങവേയാണ് രണ്ടാം ലോക മഹായുദ്ധം ഉണ്ടായത്. തുടര്‍ന്ന് പ്രബിള്‍ സ്റ്റാവര്‍ മൂന്നു വര്‍ഷം നേവി ജീവിതവും, ഇസബല്‍ വ്യോമസേനയില്‍ നഴ്‌സായും സേവനം പൂര്‍ത്തിയാക്കി. തിരിച്ചെത്തിയ ഇരുവരും വീണ്ടും കണ്ടുമുട്ടി, 1946 ഫെബ്രുവരി 15ന് ഇരുവരും വിവാഹിതരായി. പിന്നീട് ഇരുവര്‍ക്കും അഞ്ച് കുട്ടികള്‍ പിറന്നു. സന്തോഷകരമായ ജീവിതത്തിനിടയിലും പല ദുരന്തങ്ങളും ഇവരെ വേട്ടയാടി. മകന്‍ പീറ്ററിന്റെ മരണമായിരുന്നു അതിലൊന്ന്. 2013ല്‍ ഇസബെലിന് ഡിമെന്‍ഷ്യ ബാധിച്ചു. തുടര്‍ന്ന് ഇസബെലിനെ വിര്‍ജീനിയയിലെ നഴ്‌സിങ് കെയറിലേക്കു മാറ്റി.

എന്നാല്‍ ഭാര്യയെ വേര്‍പിരിഞ്ഞിരിക്കാന്‍ പ്രബിള്‍ തയാറായില്ല വൈകാതെ അതേ നഴ്‌സിങ് യൂണിറ്റിലെ മറ്റൊരു മുറിയിലേക്കു പ്രബിളും മാറി. രാത്രി സമയത്തൊഴിച്ചു മിക്കപ്പോഴും പ്രബിള്‍ തന്നെ തിരിച്ചറിയാന്‍ പോലുമാകാത്ത ഇസബലിനൊപ്പം ഇരുന്നു. നടക്കാനാവില്ലെങ്കിലും പ്രബിള്‍ ദിവസവും രാവിലെ വീല്‍ ചെയറില്‍ ഇസബലിനടുത്തെത്തും. തന്റെ 96ാം പിറന്നാളിനു പ്രബിള്‍ ഒരു ആഗ്രഹം പറഞ്ഞു. ഭാര്യയ്‌ക്കൊപ്പം ഒരു കിടക്കയില്‍ ഉറങ്ങണം. അന്ന് മൂന്നു മണിക്കൂറോളം കൈകോര്‍ത്തു പിടിച്ച് ഇരുവരും ചേര്‍ന്നുറങ്ങി. ഭാര്യയുടെ ജന്മദിനം ആഘോഷിക്കാന്‍ പ്രബിള്‍ കാത്തിക്കുന്ന വേളയിലാണ് ഉറക്കത്തില്‍ ഇസബല്‍ മരണത്തിലേക്ക് വഴുതി വീണത്. ഇസബല്‍ മരിച്ചതറിഞ്ഞ് പ്രബിളിനെ മറ്റൊരു മുറിയിലേക്ക് മാറ്റി. എന്നാല്‍ ഇസബെലിന്റെ മരണവിവരമറിഞ്ഞ് മയങ്ങാന്‍ കിടന്ന പ്രബിളും മരണത്തിലേക്ക് യാത്രയാവുകയായിരുന്നു.