തമ്മില്‍ത്തമ്മില്‍ പ്രതിബദ്ധത കൂട്ടുന്നതിനെക്കുറിച്ച് വത്തിക്കാനില്‍ ചൂടുപിടിച്ച ചര്‍ച്ച ; പുരോഹിതരുടെ കുറ്റകൃത്യങ്ങള്‍ മറച്ചു വെയ്ക്കപ്പെടുകയോ കണ്ണുമൂടിക്കെട്ടുകയോ ചെയ്യുന്നതായി സമ്മതിച്ച് ബിഷപ്പുമാരുടെ യോഗം

2019-02-24 03:14:53am |

റോം: ക്രൈസ്തവ സഭയെ വിവാദത്തിലാഴ്ത്തിയ ലോകത്തുടനീളമുള്ള ലൈംഗിക പീഡന സംഭവങ്ങളില്‍ പുരോഹിതരുടെ കുറ്റകൃത്യങ്ങള്‍ മറച്ചു വെയ്ക്കപ്പെടുകയോ കണ്ണുമൂടിക്കെട്ടുകയോ ചെയ്യുന്നതായി സമ്മതിച്ച് ബിഷപ്പുമാരുടെ യോഗം. പുരോഹിതരാല്‍ ഇരകളാക്കപ്പെടുന്ന സംഭവം പുരോഹിതര്‍ തന്നെ മറയ്ക്കാന്‍ ശ്രമിക്കുന്നതായി അനേകം വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടുമിരിക്കെ വത്തിക്കാനില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബിഷപ്പുമാരുടെ യോഗമാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.

കുട്ടികളുടെ സംരക്ഷണയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വത്തിക്കാനില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തത് ബിഷപ്പുമാര്‍ക്കിടയിലെ പ്രതിബദ്ധത എന്ന വിഷയത്തില്‍ ഇക്കാര്യം ഉയര്‍ന്നുവരികയായിരുന്നു. ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ട വിഷയം അറിയാവുന്ന മുംബൈ കര്‍ദിനാള്‍ ഒസ്‌വാള്‍ഡ് ഗ്രെഷ്യസ് മുഖ്യ പ്രഭാഷണം നടത്തിയ രണ്ടാം ദിവസം പുരോഹിതരുടെ മോശം സ്വഭാവത്തെക്കുറിച്ച് വത്തിക്കാന്‍ അറിയണം കുറ്റക്കാരെങ്കില്‍ അര്‍ഹമായ ശിക്ഷ നടപ്പാക്കണമെന്നുമാണ് അഭിപ്രായം ഉയര്‍ന്നത്.

പോപ്പിന്റെ തിരുസംഘത്തിലെ അംഗവും നിലവിലെ സിനഡ് സംഘടന സമിതി അംഗവുമാണ് ഗ്രെഷ്യസ്. ബിഷപ്പുമാര്‍ തമ്മില്‍ ഉണ്ടായിരിക്കേണ്ടതും ഊട്ടിയുറപ്പിക്കേണ്ടതുമായ പ്രതിബദ്ധതയെക്കുറിച്ചായിരുന്നു അദ്ദേഹം പ്രാഥമികമായി സംസാരിച്ചത്. പരിശുദ്ധ പിതാവിനാല്‍ സമ്മേളിക്കപ്പെട്ടവര്‍ എന്ന നിലയില്‍ ബിഷപ്പുമാര്‍ ഉത്തരവാദിത്വവും പ്രതിബദ്ധതയും കാത്തു സൂക്ഷിക്കാന്‍ പ്രതിജ്ഞാ ബദ്ധരാണ്. നമ്മുടെ സഹോദരങ്ങളായ ബിഷപ്പുമാരും പുരോഹിതരുമായി സത്യസന്ധമായി ഒരു തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ അവരിലെല്ലാം പ്രശ്‌നാധിഷ്ഠിതമായ ഒരു സ്വഭാവ സവിശേഷത കാണാനാകില്ലേയെന്ന് അദ്ദേഹം ചോദിച്ചു.

പരസ്പരം ഏറ്റുമുട്ടുന്നതിന് പകരം സാഹോദര്യത്തോടെയുള്ള ഒരു തിരുത്തല്‍ സംസ്‌ക്കാരം വളര്‍ത്താന്‍ ശ്രമിക്കണം. ലോകത്തുടനീളമായി നേരിട്ട് സംസാരിക്കാന്‍ കഴിയാതെ പോയ മുറിവേല്‍ക്കപ്പെടുകയും ദീര്‍ഘനാളായി ദുരിതം പേറുന്നവരുമായ ആയിരങ്ങളുടെ ആശങ്കകള്‍ക്ക് ഈ പ്രതിബദ്ധത ഗുണകരമായി ഭവിക്കും.

2015 ല്‍ ഒരു കേസ് മോശമായി കൈകാര്യം ചെയ്തതിന് ആരോപണ വിധേയനായ ആളാണ് കര്‍ദിനാള്‍ ഗ്രാഷ്യസ് പക്ഷേ വെള്ളിയാഴ്ച രാവിലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തി. അവിടെ മറുപടിയുമായി എത്തിയത് വേദിയില്‍ ഉണ്ടായിരുന്ന ആളും പരിപാടി സംഘടിപ്പിക്കാന്‍ പോപ്പ് ഫ്രാന്‍സിസ് നിയോഗിച്ച കമ്മിറ്റിയില്‍ അംഗമല്ലായിരുന്നയാളുമായ ബോസ്റ്റണിലെ കര്‍ദിനാള്‍ സീന്‍ ഓഫ് മാലിയായിരുന്നു.

മുമ്പ് ലൈംഗികാരോപണത്തില്‍ കുടുങ്ങിയിട്ടുള്ള അമേരിക്കന്‍ ബിഷപ്പുമാരിലെ വമ്പന്‍ തീയഡോര്‍ മക് കാരികിന്റെ കാര്യം മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ''ഇവിടെ സംസാരിക്കുന്നത് പരസ്പരമുള്ള സഹവര്‍ത്തിത്തെക്കുറിച്ചും കടപ്പാടിനെക്കുറിച്ചുമാണ്. പുരോഹിതരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് അറിഞ്ഞാല്‍ അത് വത്തിക്കാന്‍ അറിയണം. ഏത് ബിഷപ്പായാലും അതിനെ മറയ്ക്കാന്‍ ശ്രമിക്കുകയോ കണ്ണ് മൂടിക്കെട്ടുകയോ അല്ല വേണ്ടത്. '' കര്‍ദിനാള്‍ ഓ മാലിയുടെ മറുപടി ഇങ്ങിനെയായിരുന്നു. 1994 ല്‍ വത്തിക്കാന്റെ നിരീക്ഷണത്തിലുണ്ടായിരുന്ന ആളാണ് മക് കാരിക്ക്.

ചിക്കാഗോയിലെ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ബ്‌ളേസ് കുപിച്ചും ഇതേ ചോദ്യം ഉയര്‍ത്തിയിരുന്നു. ഇതുകൂടിയായപ്പോഴായിരുന്നു കര്‍ദിനാള്‍ ഒ മാലിയുടെ പ്രതികരണം. താന്‍ ഉള്‍പ്പെടുന്ന എല്ലാവരും പ്രതിബദ്ധത നിറവേറ്റപ്പെടേണ്ടവരാണ് എന്ന എല്ലായ്‌പ്പോഴും വിശ്വസിക്കുന്നു. പ്രതിബദ്ധതയിലൂടെ സഞ്ചരിക്കാന്‍ ഓരോരുത്തരും ചിന്തിക്കണം. ക്രിസ്തീയ അച്ചടക്കത്തില്‍ ജീവിക്കുന്നെങ്കില്‍ ദൈവവഴിയില്‍ പരസ്പര സഹകരണത്തോടെ ജീവിക്കുന്നതിനെ എല്ലാവരും പിന്തുണയ്ക്കണമെന്നും ഓ മാലി പറഞ്ഞു.

പ്രഭാത പ്രഭാഷണങ്ങളിലെ രണ്ടാമത്തെ പ്രാസംഗികനായിരുന്നു കര്‍ദിനാള്‍ കുപ്പിച്ച്. സഭാ സംബന്ധിയായ പ്രവിശ്യകളില്‍ ചുമതലയുള്ള മെട്രോപോളിത്തന്‍ ആര്‍ച്ച് ബിഷപ്പുമാര്‍ പ്രശ്‌നങ്ങള്‍ അന്വേഷിക്കുകയും വിചാരണ ചെയ്യുകയും ഇക്കാര്യത്തില്‍ ശ്രദ്ധയില്‍പെടുന്ന കുറ്റകൃത്യങ്ങള്‍ മറയ്ക്കാന്‍ ശ്രമിക്കുന്ന ബിഷപ്പുമാരെയും തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തിലെ മറ്റൊരു ഹൈലൈറ്റ് വ്യാഴാഴ്ച മീറ്റിംഗ് തുടങ്ങിയപ്പോള്‍ വിതരണം ചെയ്യപ്പെട്ട പോപ്പ് ഫ്രാന്‍സിസിന്റെ 15 റിഫ്‌ളക്ഷന്‍ പോയിന്റുകളായിരുന്നു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന പാരമ്പര്യ നിയമം ഇതില്‍ നിരീക്ഷിച്ചിട്ടുണ്ട്. കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന പുരോഹിതരെയും ബിഷപ്പ് മാരെയും കുറ്റം ചെയ്തതായി കണ്ടെത്തിയാല്‍ സഭയില്‍ നിന്നും പുറത്താക്കും എന്നും പറയുന്നു. പക്ഷേ ഇതില്‍ അവ്യക്തത നില നില്‍ക്കുന്നതായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.

തത്വം അനുസരിച്ച് കുറ്റകൃത്യത്തിന് ആനുപാതികമായി വിവേക പൂര്‍ണ്ണമായ ശിക്ഷ നല്‍കാനാണ് വ്യവസ്ഥ ചെയ്യുന്നത്. കുറ്റകൃത്യത്തിന് ആനുപാതികമായുള്ള ശിക്ഷ എല്ലാത്തരം പീഡനങ്ങള്‍ക്കും സ്ഥിരമായ പുറത്താക്കലോ പിഴയോ നല്‍കാനുള്ള സാധ്യതയെയാണ് കാണിക്കുന്നത്.