Latest News

13 മ​ക്ക​ളെ ച​ങ്ങ​ല​ക്കി​ട്ടു വീ​ട്ടു​ത​ട​ങ്ക​ലി​ൽ പീ​ഡി​പ്പി​ച്ച ദ​മ്പ​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ചു! ദ​മ്പ​തി​ക​ള്‍ക്കെ​തി​രെ കേ​സെ​ടു​ത്ത​ത് ഒ​രു​വ​ര്‍ഷം മു​മ്പാ​ണ്

2019-02-25 02:46:54am |

ന്യൂ​യോ​ർ​ക്​: 13 കു​ട്ടി​ക​ളെ വീ​ട്ടു​ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ച്​ കൊ​ടി​യ പീ​ഡ​ന​ങ്ങ​ൾ​ക്കി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ യു.​എ​സ്​ ദ​മ്പ​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ചു. കാലിഫോർണിയയിലെ ഡേ​വി​ഡ് അ​ല​ന്‍ ട​ര്‍പി​നും (57) ഭാ​ര്യ ലൂ​യി​സ് അ​ന്ന​യു​മാ​ണ്​ (50) ത​ങ്ങ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യ 14 കു​റ്റ​ങ്ങ​ളും കോ​ട​തി​യി​ൽ സ​മ്മ​തി​ച്ച​ത്.  മൂ​ന്നു മു​ത​ല്‍ 30 വ​യ​സ്സു​വ​രെ പ്രാ​യ​മു​ള്ള സ്വ​ന്തം കു​ട്ടി​ക​ളെ വ​ര്‍ഷ​ങ്ങ​ളോ​ളം വീ​ട്ടി​ല്‍ ത​ട​വി​ല്‍ പാ​ര്‍പ്പി​ച്ച് പീ​ഡി​പ്പി​ച്ച​തി​ന് ഒ​രു​വ​ര്‍ഷം മു​മ്പാ​ണ് ദ​മ്പ​തി​ക​ള്‍ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. കേ​സി​​െൻറ വി​ധി ഏ​പ്രി​ലി​ൽ പ്ര​ഖ്യാ​പി​ക്കും. ജീ​വ​പ​ര്യ​ന്തം ത​ട​വ്​ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള കു​റ്റ​ങ്ങ​ളാ​ണ് ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. 30 വ​യ​സ്സു​ള്ള മൂ​ത്ത മ​ക​ന്‍ മു​ത​ല്‍ മൂ​ന്നു വ​യ​സ്സു​ള്ള ഇ​ള​യ കു​ട്ടി​യെ വ​രെ​യാ​ണ് ഇ​വ​ര്‍ ത​ട​വി​ല്‍ പാ​ര്‍പ്പി​ച്ച​ത്.  

മാ​താ​പി​താ​ക്ക​ളു​ടെ ത​ട​ങ്ക​ലി​ൽ​നി​ന്ന്​ 17കാ​രി​യാ​യ ജോ​ര്‍ദ​ന്‍ സെ​ല്‍ഫോ​ണി​ലൂ​ടെ പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​തോ​ടെ​യാ​ണ്​ വി​വ​രം പു​റം​ലോ​ക​മ​റി​യു​ന്ന​ത്. പി​ന്നീ​ട​വ​ൾ ജ​നാ​ല വ​ഴി ര​ക്ഷ​പ്പെ​ട​ു​ക​യാ​യി​രു​ന്നു. ജോ​ർ​ദ​​െൻറ മൊ​ഴി​യ​ട​ങ്ങി​യ സെ​ല്‍ഫോ​ണ്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു. 
അ​വ​ർ ഞ​ങ്ങ​ളെ ച​ങ്ങ​ല​ക്കി​ട്ടു

ത​ന്നെ​യും സ​ഹോ​ദ​ര​ങ്ങ​ളെ​യും ക​ട്ടി​ലി​നോ​ട്​ ചേ​ർ​ത്ത്​ ച​ങ്ങ​ല​ക്കി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നാ​ണ്​ ജോ​ർ​ദ​ൻ പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞ​ത്. ച​ങ്ങ​ല  മു​റു​കി​യി​രി​ക്കു​ന്ന​തി​നാ​ൽ എ​പ്പോ​ഴും കാ​ലി​ൽ ഉ​ണ​ങ്ങാ​ത്ത മു​റി​വു​ണ്ടാ​കും. ഒ​രി​ക്ക​ൽ​പോ​ലും വീ​ടി​നു വെ​ളി​യി​ൽ പോ​യി​ട്ടി​ല്ല. വീ​ട് എ​പ്പോ​ഴും വൃ​ത്തി​കേ​ടാ​യി​രി​ക്കു​മെ​ന്ന​തി​നാ​ൽ ശ്വ​സി​ക്കാ​ന്‍പോ​ലും പ്ര​യാ​സ​മാ​യി​രി​ക്കും. വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്ര​മാ​ണ്​ ഞ​ങ്ങ​ളെ കു​ളി​ക്കാ​ൻ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. പ​റ​യു​ന്ന​ത് അ​നു​സ​രി​ക്കാ​തി​രു​ന്നാ​ല്‍ ച​ങ്ങ​ല കൂ​ടു​ത​ല്‍ മു​റു​ക്ക​ത്തോ​ടെ ഇ​ടും.

ശു​ചി​മു​റി​യി​ല്‍ പോ​കു​മ്പോ​ള്‍ മാ​ത്ര​മാ​ണ് ച​ങ്ങ​ല​ക​ള്‍ അ​ഴി​ച്ച​ത്. വേ​ദ​ന സ​ഹി​ക്കാ​െ​ത വ​രു​േ​മ്പാ​ൾ സ​ഹോ​ദ​രി​മാ​ര്‍ ക​ട്ടി​ലി​ല്‍ എ​ഴു​ന്നേ​റ്റി​രു​ന്ന് ക​ര​യും. ഒ​രു ദി​വ​സം 20 മ​ണി​ക്കൂ​ര്‍ ഉ​റ​ങ്ങ​ണ​മെ​ന്നാ​യി​രു​ന്നു നി​ബ​ന്ധ​ന. അ​ധ​രാ​ത്രി​യി​ലാ​ണ് ഭ​ക്ഷ​ണം. സാ​ൻ​ഡ്​​വി​ച്ചും ചി​പ്‌​സും മാ​ത്ര​മാ​ണ് ന​ല്‍കി​യി​രു​ന്ന​ത്. രോ​ഗം വ​ന്നാ​ല്‍ ഡോ​ക്ട​റെ കാ​ണി​ക്കാ​റി​ല്ല. കൈ​പ്പ​ത്തി​ക്കു താ​ഴെ ന​ന​ഞ്ഞാ​ല്‍ വെ​ള്ള​ത്തി​ല്‍ ക​ളി​ച്ചു​വെ​ന്നു പ​റ​ഞ്ഞ് മാ​ര​ക​മാ​യി അ​ടി​ക്കു​മാ​യി​രു​ന്നു -ജോ​ർ​ദ​ൻ ക​ര​ച്ചി​ലോ​ടെ ഫോ​ൺ സം​ഭാ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്നു. ജോ​ർ​ദ​ന​ട​ക്കം 13 പേ​രും ഇ​പ്പോ​ൾ ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ണ് ഉ​ള്ള​ത്. സ്വ​ന്തം കു​ട്ടി​ക​ളെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ദ​മ്പ​തി​ക​ളെ പ്രേ​രി​പ്പി​ച്ച ചേ​തോ​വി​കാ​രം എ​ന്തെ​ന്ന്​ പൊ​ലീ​സ്​ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ല്‍ ഏ​റെ ച​ര്‍ച്ച ചെ​യ്യ​പ്പെ​ട്ട കേ​സാ​ണി​ത്.