കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന വൈ​ദി​ക​ര്‍ സാ​ത്താന്‍റെ ഉ​പ​ക​ര​ണം; ഈ ​കു​റ്റ​കൃ​ത്യം ഭൂ​മു​ഖ​ത്തു​നി​ന്ന് തു​ട​ച്ചു​നീ​ക്കാ​ന്‍ സ​ര്‍വ​തോ​മു​ഖ​മാ​യ യു​ദ്ധ​ത്തി​ന് ക​ത്തോ​ലി​ക്ക സ​ഭ​യോ​ട് മാ​ര്‍പാ​പ്പയുടെ ആഹ്വാനം

2019-02-25 02:48:29am |

വ​ത്തി​ക്കാ​ൻ സി​റ്റി: കു​ട്ടി​ക​ള്‍ക്കെ​തി​രാ​യ വൈ​ദി​ക​രു​ടെ ലൈം​ഗി​കാ​തി​ക്ര​മം ന​ര​ബ​ലി​ക്ക് തു​ല്യ​മെ​ന്ന് ഫ്രാ​ന്‍സി​സ് മാ​ര്‍പാ​പ്പ. ഈ ​കു​റ്റ​കൃ​ത്യം ഭൂ​മു​ഖ​ത്തു​നി​ന്ന് തു​ട​ച്ചു​നീ​ക്കാ​ന്‍ സ​ര്‍വ​തോ​മു​ഖ​മാ​യ യു​ദ്ധ​ത്തി​ന് ക​ത്തോ​ലി​ക്ക സ​ഭ​യോ​ട് മാ​ര്‍പാ​പ്പ ആ​ഹ്വാ​നം ചെ​യ്തു. കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന വൈ​ദി​ക​ര്‍ സാ​ത്താ​​​െൻറ ഉ​പ​ക​ര​ണ​മാ​ണ്.

ഇ​ത്ത​രം ചെ​ന്നാ​യ്ക്ക​ളി​ല്‍നി​ന്ന് കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ സ​ഭ പ്ര​തി​ജ്ഞ​ബ​ദ്ധ​മാ​ണെ​ന്നും അ​തി​ന് ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മാ​ര്‍പാ​പ്പ വ്യ​ക്ത​മാ​ക്കി. വൈ​ദി​ക​രു​ടെ ബാ​ല​പീ​ഡ​നം ത​ട​യു​ന്ന​തി​നാ​യി വി​ളി​ച്ച ബി​ഷ​പ്പു​മാ​രു​ടെ അ​സാ​ധാ​ര​ണ സ​മ്മേ​ള​ന​ത്തി​​​െൻറ സ​മാ​പ​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മാ​ര്‍പാ​പ്പ.

അ​ധി​കാ​ര​വും സ്വാ​ര്‍ഥ​ത​യും ചി​ല വൈ​ദി​ക​രെ ദു​ഷി​പ്പി​ച്ചി​രി​ക്കു​ന്നു. ഇ​തി​ന് വി​ല ന​ല്‍കേ​ണ്ടി​വ​രു​ന്ന​ത് സ​ഭ​യാ​ണ്. വൈ​ദി​ക​രു​ടെ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന് മെ​ത്രാ​ന്‍ സ​മി​തി​ക​ളു​ടെ മാ​ര്‍ഗ​രേ​ഖ​ക​ള്‍ പു​തു​ക്ക​ണ​മെ​ന്നും ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും മാ​ര്‍പാ​പ്പ ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്മേ​ള​നം സ​മാ​പി​ച്ചു.

നാ​ലു​ദി​വ​സം സ​മ്മേ​ള​ന​ത്തി​ല്‍ ലോ​ക​മെ​മ്പാ​ടും നി​ന്നു​ള്ള 114 ബി​ഷ​പ്പു​മാ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ക​ന്യാ​സ്ത്രീ​ക​ള​ട​ക്കം 10 വ​നി​ത​ക​ളും സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​തി​നി​ധി​ക​ളാ​യി​രു​ന്നു. നി​ല​വി​ല്‍ 14 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള​വ​രെ​യാ​ണ് സ​ഭ കു​ട്ടി​ക​ളാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. ഈ ​പ്രാ​യ​പ​രി​ധി ഉ​യ​ര്‍ത്തു​മെ​ന്നും മാ​ര്‍പാ​പ്പ വ്യ​ക്ത​മാ​ക്കി.