ചെ​യ്യാ​ത്ത കൊ​ല​ക്ക്​ 39 കൊ​ല്ലം ത​ട​വ്​; ഒ​ടു​വി​ൽ 150 കോ​ടി ന​ഷ്​​ട​പ​രി​ഹാ​രം

2019-02-26 02:07:46am |

ന്യൂ​യോ​ർ​ക്​: ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന്​ ക്രെ​യ്​​ഗ്​ കോ​ലി ജ​യി​ലി​ൽ കി​ട​ന്ന​ത്​ 39 വ​ർ​ഷ​മാ​ണ്. ഒ​ടു​വി​ൽ 71ാം വ​യ​സ്സി​ൽ നി​ര​പ​രാ​ധി​യെ​ന്നു​ വി​ധി​ച്ച്​ കാ​ലി​േ​ഫാ​ർ​ണി​യ കോ​ട​തി മോ​ചി​പ്പി​ക്കു​േ​മ്പാ​ൾ ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി ന​ൽ​കു​ന്ന​ത്​ 21 ദ​ശ​ല​ക്ഷം ഡോ​ള​ർ (ഏ​താ​ണ്ട്​ 150 കോ​ടി രൂ​പ). 

1978ലാ​ണ്​ റോ​ൺ​ഡ വി​ച്ച്​ എ​ന്ന യു​വ​തി​യും അ​വ​രു​ടെ നാ​ലു​വ​യ​സ്സു​കാ​ര​ൻ മ​ക​ൻ ഡോ​ണ​ൾ​ഡും കൊ​ല്ല​പ്പെ​ടു​ന്ന​ത്. ​പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്​ ക്രെ​യ്​​ഗി​നെ. എ​ന്തൊ​ക്കെ​യോ തെ​ളി​വു​ക​ൾ​കൂ​ടി​യാ​യ​തോ​ടെ ശി​ക്ഷ ഉ​റ​പ്പി​ച്ചു. 39 വ​ർ​ഷം ശി​ക്ഷ അ​നു​ഭ​വി​ച്ച ശേ​ഷ​മാ​ണ്​ ക്രെ​യ്​​ഗി​​െൻറ നി​ര​പ​രാ​ധി​ത്വം തെ​ളി​യു​ന്ന​ത്.