Latest News

ട്രാഫോഡിലെ ലിറ്റി മാത്യൂസിന് ആർ സി എൻ ബെസ്റ്റ് കെയർ ഹോം നേഴ്സ് അവാർഡ്

2019-02-26 11:03:59am |

 

ട്രാഫോർഡ് . യു കെ യിലെ ആതുര ശുശ്രൂഷ രംഗത്ത് മികവിന്റെ പര്യായമായി മാറിയ മലയാളി നഴ്സുമാർക്കിടയിലേക്കു വീണ്ടുമൊരു അംഗീകാരത്തിന്റെ പൊൻ കിരീടം . മാഞ്ചെസ്റ്റെറിനടുത്തു ട്രാഫോഡിൽ താമസിക്കുന്ന  കോട്ടയം പേരൂർ സ്വദേശിനി ലിറ്റി മാത്യൂസിനെ തേടിയാണ് ഇത്തവണ ആർ സി എൻ ബെസ്റ്റ് കെയർ ഹോം  അവാർഡ് തേടിയെത്തിരിക്കുന്നത് .സ്റ്റോക്ക്‌പോർട്ട് മേഖലയിലെ നഴ്സിംഗ് ഹോമുകളിൽ  ജോലി ചെയ്യുന്ന ഏറ്റവും മികച്ച നേഴ്സ് എന്ന ബഹുമതിയാണ് ലിറ്റിയെ തേടി എത്തിയത് . 

ലോകത്തിലെ ഏറ്റവും വലിയ നഴ്സിംഗ് യൂണിയനും , നഴ്സിംഗ് പ്രൊഫെഷണൽ  ബോഡിയുമായ ആർ . സി . ൻ , നൽകിയ ഈ അംഗീകാരം ഉത്തരവാദിത്വങ്ങൾ കൂട്റ്റ്ഹാൾ വർധിപ്പിക്കുന്നുവെന്ന്  ലിറ്റി യു കെ വാർത്തയോട് പറഞ്ഞു .സ്റ്റോക്ക്‌പോർട്ടിലെ പ്ലാന്റ് ട്രീ കോർട്ട് മുരിങ് ഹോമിൽ നേഴ്സ് ആയി ജോലി ചെയ്യുകയാണ് വര്ഷങ്ങളായി ലിറ്റി മാത്യൂസ് .