ഓസ്‌കാറില്‍ തിളങ്ങി ലേഡി ഗാഗ; അവാര്‍ഡ് നിശയ്ക്ക് എത്തിയത് 200 കോടിരൂപയുടെ മലയണിഞ്ഞ്!

2019-02-28 02:09:51am |

ഗ്രാമിക്ക് പിന്നാലെ ഓസ്‌കാറിലും നേട്ടം കൊയ്തിരിക്കുകയാണ് ലേഡി ഗാഗ. ഒസ്‌കര്‍ വേദിയില്‍ എത്തിയ ഗാഗ ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി. വേഷ വിധാനങ്ങളും ശ്രദ്ധ ആകര്‍ഷിച്ചു. അലക്‌സാണ്ടര്‍ മക്വീന്റെ കറുത്ത ഗൗണും ഒരു അത്യാഡംബര മാലയും ധരിച്ചായിരുന്നു ഗാഗ ഓസ്‌കാര്‍ വേദിയില്‍ എത്തിയത്. 1962ല്‍ ഹെപ്ബണും. 961-ല്‍ പുറത്തിറങ്ങിയ ബ്രേക്ക്ഫാസ്റ്റ് അറ്റ് ടിഫാനീസ് എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ ഈ മാല അണിഞ്ഞ് ഓഡ്രെയും പ്രത്യക്ഷപ്പെട്ടിരുന്നു.

ടിഫാനി വജ്രം എന്ന് അറിയപ്പെട്ട ഈ മാല 128.54 കാരറ്റ് മഞ്ഞ വജ്രമാണ്. ചരിത്രത്തില്‍ വളരെ വിരളമായി മാത്രം ധരിക്കപ്പെട്ടിട്ടുളള ഈ മാല ഓഡ്രെ മാത്രമാണ് മുമ്പ് അണിഞ്ഞിരുന്നത്. ഇതിന് ശേഷമാണ് ഗാഗ അണിയുന്നത്. ആദ്യമായാണ് ഒരു പുരസ്‌കാര വേദിയില്‍ ഈ മാല അണിയുന്നത്. 30,000,000 അമേരിക്കന്‍ ഡോളറാണ് മാലയുടെ മൂല്യം കണക്കാക്കുന്നത്. അതായത് 2,12,98,50,000 രൂപ.

എ സ്റ്റാര്‍ ഈസ് ബോണ്‍ എന്ന ചിത്രത്തിലെ ഷാലോ എന്ന ഗാനത്തിനാണ് ഗാഗയ്ക്ക് ഓസ്‌കര്‍ ലഭിച്ചത്. ഡോള്‍ബി തിയേറ്ററില്‍ ഗാഗയും ബ്രാഡ്‌ലി കൂപ്പറും ചേര്‍ന്ന് ഷാലോ ആലപിക്കുകയും ചെയ്തു.