ബാലന്‍ വക്കീല്‍ വിക്കുമായി യുകെയിലേക്കും! കോടികള്‍ നേടിയ ചിത്രം ചിരിപ്പിക്കാന്‍ മലയാളികളുടെ അടുത്തേക്കും

2019-03-01 02:53:59am |

അഞ്ച് ദിവസം കൊണ്ട് പത്തുകോടി രൂപ നേടിയ ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീല്‍ യുകെയിലേക്കും. പിജെ എന്റര്‍ടെയിന്‍മെന്റ്‌സാണ് ചിത്രം യുകെയില്‍ എത്തിച്ചിരിക്കുന്നത്. ഇന്നു മുതല്‍ നിങ്ങളുടെ അടുത്തുള്ള തീയറ്ററുകളില്‍ ബാലന്‍ വക്കീല്‍ കാംണാം. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചിത്രത്തിന് റിലീസ് ദിനം മുതല്‍ മികച്ച സ്വീകാര്യതയാണ് തിയറ്ററുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീപ്രേക്ഷകരുടെ വലിയ തിരക്ക് ആണ് ചിത്രത്തിന് അനുഭവപ്പെടുന്നത്.

പതിവ് ഉണ്ണികൃഷ്ണന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായ ട്രീറ്റ്‌മെന്റ് ആണ് ഈ ബാലന്‍ വക്കീലിന് സംവിധായകന്‍ നല്‍കിയത്. കോമഡിയും സസ്‌പെന്‍സും ആക്ഷനും ത്രില്ലും നിറഞ്ഞ ചിത്രത്തിന് ഹൗസ്ഫുള്‍ ഷോകളാണ് എങ്ങും. ഇതിനിടെ വലിയ തുകയ്ക്ക് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റുപോയി കഴിഞ്ഞു. തെലുങ്കിലും ഹിന്ദിയിലുമായി സൂപ്പര്‍താരങ്ങള്‍ ചിത്രത്തിന്റെ റീമേയ്ക്കില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ട് ഉണ്ട്. അടുത്ത മാസം ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

ഈ അടുത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന വലിയ ബിസിനസ്സ് ആണ് കോടതിസമക്ഷം ബാലന്‍ വക്കീലിലൂടെ ഉണ്ടായിരിക്കുന്നത്. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സും പ്രമുഖ കമ്പനികളാണ് സ്വന്തമാക്കിയത്. ബോളിവുഡിലെ പ്രമുഖ നിര്‍മാണക്കമ്പനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു കോടതിസമക്ഷം ബാലന്‍ വക്കീല്‍.