മൈക്കല്‍ ജാക്‌സണ്‍ ഏഴു വയസ്സുമുതല്‍ നൂറുകണക്കിന് തവണ ലൈംഗിക ഇരയാക്കി, 14ാം വയസ്സില്‍ ബലാത്സംഗം ചെയ്‌തെന്നും 36 കാരന്‍ ; നാലു വര്‍ഷം പോപ്പ് താരം തുടര്‍ച്ചയായി പീഡിപ്പിച്ചെന്ന് 46 കാരനും

2019-03-02 02:32:44am |

ന്യൂയോര്‍ക്ക്: ലോകത്തുടനീളം ആരാധകരുള്ള പോപ്പ് രാജകുമാരന്‍ മൈക്കല്‍ ജാക്‌സണ്‍ നൂറു കണക്കിന് പ്രാവശ്യം ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കിയിട്ടുണ്ടന്ന ആരോപണം ഉയര്‍ത്തി യുവാക്കള്‍ രംഗത്ത്. വേഡ് റോബ്‌സണ്‍ എന്ന 36 കാരനും ജെയിംസ് സേഫ്ചക്ക് എന്ന 40 കാരനുമാണ് രംഗത്ത് വന്നിട്ടുള്ളത്. ഏഴൂ വയസ്സു മുതല്‍ ആക്രമണം പതിവായിരുന്നെന്നും 14 വയസ്സുള്ളപ്പോള്‍ ഒരിക്കല്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും റോബ്‌സണ്‍ പറയുമ്പോള്‍ 10 മുതല്‍ 14 വയസ്സ് വരെ ലൈംഗിക പീഡനത്തിന് ജാക്‌സണ്‍ ഇരയാക്കിയെന്നാണ് സേഫ്‌ചെക്ക് പറയുന്നത്.

അതേസമയം ഇക്കാര്യം നുണയാണെന്നും ഇവര്‍ തെളിവു കാണിക്കട്ടേയെന്നും ആവശ്യപ്പെട്ട് ജാക്‌സന്റെ കുടുംബം ആരോപണം നിഷേധിച്ചിട്ടുണ്ട്. ലീവിംഗ് നെവര്‍ലാന്റ് എന്ന ഡോക്യുമെന്ററിയിലാണ് ഇരുവരുടേയും വെളിപ്പെടുത്തല്‍ വന്നത്. '' ഞാന്‍ അദ്ദേഹത്തിന്റെ അരികില്‍ ഉള്ളപ്പോഴെല്ലാം രാത്രി അവിടെ കഴിയാന്‍ നിര്‍ബ്ബന്ധിതമാകും. അപ്പോഴെല്ലാം അദ്ദേഹം പീഡിപ്പിക്കുമായിരുന്നു.'' റോബിന്‍സണ്‍ പറഞ്ഞു. ശരീരം മുഴുവന്‍ തഴുകും, ശരീരത്തിലെ എല്ലായിടത്തും സ്പര്‍ശിക്കും. ജാക്‌സന്‍ കാട്ടുന്ന ലൈംഗിക ചേഷ്ടകള്‍ക്ക് സാക്ഷിയാക്കും. പിന്നീട് 14 വയസ്സുള്ളപ്പോള്‍ ഒരിക്കല്‍ ബലാത്സംഗത്തിന് ശ്രമിച്ചു. അതായിരുന്നു ലൈംഗിക ചോദനയോടെ തന്നോട് ജാക്‌സന്റെ അവസാന പ്രവര്‍ത്തി.''

uploads/news/2019/03/291442/michelle-jackson-1.jpg

തങ്ങള്‍ പരസ്പരം ഇഷ്ടത്തില്‍ ഉള്ളവരാണെന്നും ഈ രീതിയിലാണ് ഇഷ്ടം പ്രകടിപ്പിക്കേണ്ടതെന്നും വിശ്വസിപ്പിച്ചാണ് ലൈംഗിക പ്രവര്‍ത്തികള്‍ ചെയ്തിരുന്നത്. തന്റെ ഏറ്റവും നല്ല സുഹൃത്തായ ജാക്‌സണ് ഇത്തരത്തിലുള്ള ബന്ധം താനുമായി മാത്രമാണെന്നും പറഞ്ഞു. ആരെങ്കിലും കണ്ടാല്‍ തങ്ങള്‍ക്ക് ജയിലില്‍ പോകേണ്ടി വരുമെന്നും ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്നും ജാക്‌സണ്‍ പറഞ്ഞു വിശ്വസിപ്പിച്ചു. അതുകൊണ്ട് ഭയന്നായിരുന്നു വഴങ്ങിയിരുന്നത്. ലോകപ്രശസ്തനായ അദ്ദേഹവുമായുള്ള സൗഹൃദത്താല്‍ അദ്ദേഹം തനിക്ക് ദൈവത്തെ പോലെ ആയിരുന്നെന്നും ആരാലും അദ്ദേഹവുമായുള്ള ബന്ധം വേര്‍പെടുത്താന്‍ കഴിയുമായിരുന്നില്ലെന്നും റോബിന്‍സണ്‍ പറയുന്നു.

ജാക്‌സന്റെ ഇഷ്ടക്കാരന്‍ എന്ന നിലയില്‍ തെരഞ്ഞെടുക്കപ്പെട്ടയാളാണ് താനെന്നും അതുകൊണ്ട് മറ്റുള്ള ആണ്‍കുട്ടികളെക്കാള്‍ വ്യത്യസ്തനാണെന്നും വിശ്വസിച്ചു. തന്നെ ലൈംഗിക പ്രവര്‍ത്തി എങ്ങിനെ ചെയ്യണമെന്ന് പഠിപ്പിച്ചത് തന്നെ ജാക്‌സണാണെന്നാണ് സേഫ് ചെക്ക് പറഞ്ഞത്. പത്താം വയസ്സിലായിരുന്നു ഇത്. 'ഫ്രഞ്ച് കിസ്' അറിയാമോ എന്ന് ചോദിച്ച ജാക്‌സണ്‍ പഠിപ്പിക്കാമെന്ന് പറഞ്ഞു. അതിന് ശേഷം ഓരോരോന്നായി ലൈംഗിക പ്രവര്‍ത്തികള്‍ ചെയ്യുകയായിരുന്നു. കുടുംബവുമായി നല്ല ബന്ധം സ്ഥാപിച്ച ജാക്‌സണ്‍ മാതാപിതാക്കളെ ഓരോന്നു പറഞ്ഞ് വിശ്വസിപ്പിച്ച് എപ്പോഴും തന്നെ തനിച്ച് കിട്ടുന്ന നിലയിലാക്കിയിരുന്നു. അതേസമയം ലീവിംഗ് നെവര്‍ലാന്റിന്റെ അവകാശവാദങ്ങള്‍ ജാക്‌സന്റെ സഹോദരങ്ങളായ ടിറ്റോയും മര്‍ലണും ജാക്കിയും തള്ളിയിട്ടുണ്ട്. ജാക്കിയുടെ പെരുമാറ്റം ഒരു ദുരുദ്ദേശം നിറഞ്ഞതായിരുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.