Latest News

യു​ദ്ധ​മു​ഖ​ങ്ങ​ളു​ടെ ദൈ​ന്യ​ത പ​ക​ർ​ത്തി ​ശ്രദ്ധ നേടിയ യാ​നി​സ്​ ബ​ഹ്​​റാ​കി​സ്​ അ​ന്ത​രി​ച്ചു; മരണം 58 വയസ്സില്‍ അ​ർ​ബു​ദ​ത്തോ​ട്​ പ​ട​വെ​ട്ടി​

2019-03-04 03:41:32am |

ഏ​ത​ൻ​സ്​: യു​ദ്ധ​മു​ഖ​ങ്ങ​ളു​ടെ ദൈ​ന്യ​ത പ​ക​ർ​ത്തി ലോ​ക​ത്തി​​െൻറ ബ​ഹു​മ​തി പി​ടി​ച്ചു​പ​റ്റി​യ റോ​യി​േ​ട്ട​ഴ്​​സ്​ ഫോ​േ​ട്ടാ​ഗ്രാ​ഫ​റും പു​ലി​റ്റ്​​സ​ർ ജേ​താ​വു​മാ​യ യാ​നി​സ്​ ബ​ഹ്​​റാ​കി​സ്​ അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​ത്തോ​ട്​ പ​ട​വെ​ട്ടി​യാ​യി​രു​ന്നു 58ാമ​ത്തെ വ​യ​സ്സി​ൽ അ​ദ്ദേ​ഹം വി​ട​വാ​ങ്ങി​യ​ത്. അ​ഫ്​​ഗാ​നി​സ്​​താ​ൻ, ചെ​ച്​​നി​യ തു​ട​ങ്ങി​യ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ലെ സം​ഘ​ർ​ഷ​ത്തി​​െൻറ ദാ​രു​ണ​മു​ഖ​ങ്ങ​ൾ ലോ​ക​ത്തി​നു​മു​ന്നി​ൽ പ​ക​ർ​ത്തി​വെ​ച്ചു. ഇൗ​ജി​പ്​​തി​ൽ 2011ലെ ​ജ​ന​കീ​യ വി​പ്ല​വ​ത്തി​​െൻറ​യും ക​ശ്​​മീ​ർ ഭൂ​ക​മ്പ​ത്തി​​െൻറ​യും ചി​ത്ര​ങ്ങ​ൾ എ​ടു​ത്തു. 

2000ൽ സി​യ​റ ലി​യോ​ണി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​നു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന്​ ഒ​രി​ക്ക​ൽ ത​ല​നാ​രി​ഴ​ക്കാ​ണ്​ ര​ക്ഷ​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഉ​റ്റ​സു​ഹൃ​ത്ത​ട​ക്ക​മു​ള്ള സ​ഹ​പ്ര​വ​ർ​ത്ത​ക​രെ അ​ദ്ദേ​ഹ​ത്തി​ന്​ ന​ഷ്​​ട​പ്പെ​ട്ടു. മ​ണി​ക്കൂ​റു​ക​ളോ​ളം റോ​ഡ​രി​കി​ലെ കു​റ്റി​ക്കാ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്നാ​ണ്​ യാ​നി​സ്​ ര​ക്ഷ​പ്പെ​ട്ട​ത്. അ​ഭ​യാ​ർ​ഥി​ക​ളു​ടെ ദൈ​ന്യ​ത പ​ക​ർ​ത്തു​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക്​ 2016ൽ ​പു​ലി​റ്റ്​​സ​ർ പു​ര​സ്​​കാ​രം തേ​ടി​യെ​ത്തി. എ​​െൻറ ചി​ത്ര​ങ്ങ​ൾ നി​ങ്ങ​ളോ​ട്​ ദു​ര​ന്ത​മു​ഖ​ങ്ങ​ളെ കു​റി​ച്ച്​ പ​റ​യും. അ​വി​ടെ എ​ന്താ​ണ്​ ചെ​യ്യേ​ണ്ട​തെ​ന്ന്​ നി​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ക-​ഒ​രി​ക്ക​ൽ അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സി​റി​യ​യി​ലെ അ​ഭ​യാ​ർ​ഥി പ​ലാ​യ​ന​വും അ​​ദ്ദേ​ഹ​ത്തി​​െൻറ കാ​മ​റ ഒ​പ്പി​യെ​ടു​ത്തു.  

ബഹ്​റാകിസ്​ പകർത്തിയ മഴയത്ത്​ കുഞ്ഞിനെയും ചുംബിച്ച്​ നടക്കുന്ന സിറിയൻ അഭയാർഥിയുടെ ചിത്രം

മാ​സി​ഡോ​ണി​യ​ൻ അ​തി​ർ​ത്തി​യി​ലൂ​ടെ മ​ഴ​യ​ത്ത്​ കു​ഞ്ഞു​മ​ക​ളെയുമെടുത്ത്​ ചും​ബി​ച്ചു​കൊ​ണ്ട്​ ന​ട​ക്കു​ന്ന സി​റി​യ​ൻ അ​ഭ​യാ​ർ​ഥി പി​താ​വി​​െൻറ ചി​ത്ര​മാ​ണ്​ അ​തി​ൽ ഏ​റ്റ​വും മി​ക​ച്ച​ത്. എ​ലി​സ​ബ​ത്​ ആ​ണ്​ ഭാ​ര്യ. മ​ക​ൾ റെ​ബേ​ക.  ഗ്രീ​സിലെ ഏ​ത​ൻ​സി​ൽ ജി​നി​ച്ചു​വ​ള​ർ​ന്ന ബ​ഹ്​​റാ​കി​സ്1989​ലാ​ണ്​ റോ​യി​േ​ട്ട​ഴ്​​സി​നാ​യി ചി​ത്ര​ങ്ങ​ള​യ​ക്കു​ന്ന​ത്. ലി​ബി​യ​ൻ ഭരണാധികാരിയായിരുന്ന മു​അ​മ്മ​ർ ഖ​ദ്ദാ​ഫി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ തു​ട​ക്കം.