മ​ക​നു​ നേ​രെ ആ​സി​ഡ്​ ആ​ക്ര​മ​ണം; ബ്രി​ട്ട​നി​ലെ കോ​ട​തി യു​വാ​വി​നെ 16 വ​ർ​ഷം ത​ട​വി​ന്​ ശി​ക്ഷി​ച്ചു, ക്രൂരത മകനു വേണ്ടി ആദ്യ ഭാര്യയുമായി നിയമയുദ്ധം നടത്തുമ്പോള്‍

2019-03-08 01:53:53am |

ല​ണ്ട​ൻ: സ്വ​ന്തം മ​ക​നു നേരെ ആ​സി​ഡ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ യു​വാ​വി​നെ​ ബ്രി​ട്ട​നി​ലെ കോ​ട​തി 16 വ​ർ​ഷം ത​ട​വി​ന്​ ശി​ക്ഷി​ച്ചു. മ​ക​​നു​ വേ​ണ്ടി മു​ൻ​ഭാ​ര്യ​യു​മാ​യി നി​യ​മ​യു​ദ്ധം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്​ സം​ഭ​വം. 40കാ​ര​നാ​യ അ​ഫ്​​ഗാ​ൻ വം​ശ​ജ​നാ​യ ടാ​ക്​​സി ഡ്രൈ​വ​റാ​ണ്​ പ്ര​തി. ഇ​യാ​ളും അ​ഞ്ച്​ സ​ഹാ​യി​ക​ളും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യാ​ണ്​ മൂ​ന്നു​വ​യ​സ്സു​ള്ള മ​ക​നു​നേ​രെ സ​ൾ​ഫ്യൂ​റി​ക്​​ ആ​സി​ഡ്​ സ്​​പ്രേ ചെ​യ്​​ത​ത്.

മ​ക​നെ സം​ര​ക്ഷി​ക്കാ​ൻ മു​ൻ​ഭാ​ര്യ​ക്ക്​ ക​ഴി​യി​ല്ലെ​ന്ന്​ കോ​ട​തി​യി​ൽ വാ​ദി​ക്കു​ന്ന​തി​ന്​ വേ​ണ്ടി​യാ​യി​രു​ന്നു ക​ടും​കൈ പ്ര​യോ​ഗം. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്​ കു​ട്ടി​യു​ടെ മു​ഖ​ത്തും ശ​രീ​ര​ത്തി​ലും പൊ​ള്ള​ലു​ണ്ടാ​യി.