Latest News

ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ഉള്‍പ്പെടെ ലോകാതിഥികള്‍ എത്തി, കളറണിഞ്ഞ് വേദി: ആകാശ് അംബാനിയുടെയും ശ്ലോക മെഹ്തയുടെയും വിവാഹത്തിനായി ഒരുങ്ങി മുംബൈ

2019-03-10 03:52:11am |

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയൃം മകന്‍ ആകാശ് അംബാനിയുടെ വിവാഹത്തിനായി മുംബൈ ഒരുങ്ങി. ലോകാതിഥികള്‍ എത്തിത്തുടങ്ങി, ആഢംബരത്തിന്റെ കളറണിഞ്ഞ് വേദിയും റെഡി, ഇനി ആ ആഢംബര വിവാഹത്തിന്റെ സര്‍പ്രൈസുകള്‍ക്കാണ് ഏവരുടെയും കാത്തിരിപ്പ്. മുംബൈയിലെ ഹോട്ടലില്‍ ശനിയാഴ്ചയാണ് വിവാഹച്ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. ജിയോ വേള്‍ഡ് സെന്ററിലെ ബന്ദ്ര കുര്‍ല കോംപ്ലെക്‌സില്‍ വിവാഹ വിരുന്ന് നടക്കും. വിവാഹച്ചടങ്ങുകളില്‍ ഇന്ത്യയിലേയും വിദേശത്തേയും രാഷ്ട്രീയ വ്യവസായ- ചലച്ചിത്ര രംഗത്തെ പ്രമുഖരാണ് പങ്കെടുക്കുന്നത്.

Akash Ambani, Shloka Mehta, Wedding

Akash Ambani, Shloka Mehta, Wedding

വജ്രവ്യാപാരി റസ്സല്‍ മെഹ്തയുടെയും മോണ മെഹ്തയുടെയും മകള്‍ ശ്ലോക മെഹ്തയാണ് ആകാശ് അംബാനിയുടെ വധു. സ്‌കൂള്‍ കാലം തൊട്ട് സൗഹൃദത്തിലായിരുന്ന ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ജൂലൈയിലായിരുന്നു. മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ ആഢംബര വിവാഹം കഴിഞ്ഞ വര്‍ഷമാണ് നടന്നത്. മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഭാര്യ ചെറി ബ്ലെയര്‍, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ലെ ഉള്‍പ്പെടെ പ്രമുഖാതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കും.

Akash Ambani, Shloka Mehta, Wedding