Latest News

ബോയിങ്​ 737 മാക്​സ്​ വിമാനങ്ങൾക്ക്​ ഇന്ത്യയിലും ബ്രിട്ടണിലും അടക്കം വിലക്ക്​; സുരക്ഷസംവിധാനങ്ങളിൽ ആവശ്യമായ മാറ്റം വരുത്തിയതിനുശേഷം മാത്രം സർവിസ്​ നടത്തിയാൽ മതിയെന്ന് നിര്‍ദേശം​

2019-03-13 02:21:37am |

പാ​രി​സ്​: ഇ​ത്യോ​പ്യ​ൻ എ​യ​ർ​ലൈ​ൻ​സി​​െൻറ വിമാന അപകടത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബോ​യി​ങ്​ 737 മാ​ക്​​സ്​ എ​ട്ട്​ വി​മാ​ന​ങ്ങ​ൾ​ക്ക്​ ഇന്ത്യയിലും വിലക്ക്​. സുരക്ഷസംവിധാനങ്ങളിൽ ആവശ്യമായ മാറ്റം വരുത്തിയതിനുശേഷം മാത്രം ഇൗ വിമാനങ്ങൾ സർവിസ്​ നടത്തിയാൽ മതിയെന്ന്​ ഡയറക്​ടറേറ്റ്​ ജനറൽ ഒാഫ്​ സിവിൽ ഏവിയേഷനാണ്​ നിർദേശിച്ചത്​. ഇൗ വിമാനങ്ങൾ അടിയന്തരമായി സർവിസ്​ നിർത്താനാണ്​ ഉത്തരവിട്ടിട്ടുള്ളത്​. സ്​പൈസ്​ ജെറ്റിന്​ 12ഉം ജെറ്റ്​ എയർവേസിന്​ അഞ്ചും ബോ​യി​ങ്​ 737 മാ​ക്​​സ്​ എ​ട്ട്​ വിമാനങ്ങളാണുള്ളത്​. 

അതേസമയം, ബ്രിട്ടൻ, ഫ്രാൻസ്​, ജർമനി, ആ​സ്​​ട്രേ​ലി​യ, സിം​ഗ​പ്പൂ​ർ, ബ്ര​സീ​ൽ, അ​ർ​ജ​ൻ​റീ​ന, ദ​ക്ഷി​ണ​ െകാ​റി​യ, ഒ​മാ​ൻ,തുർക്കി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങളും യൂറോപ്യൻ വ്യോമസുരക്ഷ ഏജൻസിയും ഇൗ വിമാനങ്ങൾക്ക്​​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​. ഇ​​ത്യോ​​പ്യ, ചൈ​​ന, ഇ​​ന്തോ​​നേ​​ഷ്യ തു​ട​ങ്ങി​യ​വ ക​ഴി​ഞ്ഞ ദി​വ​സം​ത​ന്നെ ഇൗ ​വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ്​ നി​ർ​ത്തി​വെ​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്​​ച ആ​ഡി​സ്​ അ​ബ​ബ​യി​ൽ ഇ​ത്യോ​പ്യ​ൻ എ​യ​ർ​ലൈ​ൻ​സി​​െൻറ ബോ​യി​ങ്​ 737 മാ​ക്​​സ്​ എ​ട്ട്​ വി​മാ​നം ത​ക​ർ​ന്ന്​ നാ​ല്​ ഇ​ന്ത്യ​ക്കാ​ര​ട​ക്കം 157 പേരാണ്​ മ​രി​ച്ചത്​. ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​​ക്​​​ടോ​​ബ​​റി​​ൽ ഇ​​ന്തോ​​നേ​​ഷ്യ​​യി​​ലെ ല​​യ​​ൺ എ​​യ​​റി​​െൻറ ഇ​​തേ വി​​മാ​​നം ത​​ക​​ർ​​ന്ന്​ 189 പേ​​ർ മ​​രി​​ച്ചി​​രു​​ന്നു.

തു​ട​ർ​ച്ച​യാ​യ അ​പ​ക​ട​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബോ​യി​ങ്​ 737 മാ​ക്​​സ്​ എ​ട്ട്​ വി​മാ​ന​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ൾ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ആ​സ്​​ട്രേ​ലി​യ, സിം​ഗ​പ്പൂ​ർ, ബ്ര​സീ​ൽ, അ​ർ​ജ​ൻ​റീ​ന, ദ​ക്ഷി​ണ​ െകാ​റി​യ, ഒ​മാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണ്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.

ഇ​​ത്യോ​​പ്യ, ചൈ​​ന, ഇ​​ന്തോ​​നേ​​ഷ്യ തു​ട​ങ്ങി​യ​വ ക​ഴി​ഞ്ഞ ദി​വ​സം​ത​ന്നെ ഇൗ ​വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ്​ നി​ർ​ത്തി​വെ​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്​​ച ആ​ഡി​സ്​ അ​ബ​ബ​യി​ൽ ഇ​ത്യോ​പ്യ​ൻ എ​യ​ർ​ലൈ​ൻ​സി​​െൻറ ബോ​യി​ങ്​ 737 മാ​ക്​​സ്​ എ​ട്ട്​ വി​മാ​നം ത​ക​ർ​ന്ന്​ നാ​ല്​ ഇ​ന്ത്യ​ക്കാ​ര​ട​ക്കം 157 പേ​ർ മ​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​​ക്​​​ടോ​​ബ​​റി​​ൽ ഇ​​ന്തോ​​നേ​​ഷ്യ​​യി​​ലെ ല​​യ​​ൺ എ​​യ​​റി​​െൻറ ഇ​​തേ വി​​മാ​​നം ത​​ക​​ർ​​ന്ന്​ 189 പേ​​ർ മ​​രി​​ച്ചി​​രു​​ന്നു.