സ്​റ്റീഫൻ ഹോക്കിങ്ങിനെ ആദരിച്ച്​ തമോഗർത്ത പ്ര​ത്യേ​ക ത​മോ​ഗ​ർ​ത്ത നാണയവുമായി ബ്രിട്ടൻ! വിപണിയില്‍ 50 പെ​ൻ​സി​​െൻറ നാ​ണ​യ​ങ്ങ​ൾ

2019-03-13 02:24:28am |

ല​ണ്ട​ൻ: ത​മോ​ഗ​ർ​ത്ത ​ഗ​വേ​ഷ​ണ​ത്തി​ൽ വ​ൻ നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കി​യ പ്ര​ശ​സ്​​ത ശാ​സ്​​ത്ര​ജ്ഞ​ൻ സ്​​റ്റീ​ഫ​ൻ ഹോ​ക്കി​ങ്ങി​നു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ബ്രി​ട്ട​ൻ പ്ര​ത്യേ​ക ത​മോ​ഗ​ർ​ത്ത നാ​ണ​യ​ങ്ങ​ളി​റ​ക്കി. 50 പെ​ൻ​സി​​െൻറ നാ​ണ​യ​ങ്ങ​ളാ​ണ്​ ബ്രി​ട്ടീ​ഷ്​ നാ​ണ​യ വി​ഭാ​ഗ​മാ​യ റോ​യ​ൽ മി​ൻ​റ്​ പു​റ​ത്തി​റ​ക്കി​യ​ത്. ഇ​തോ​ടെ ബ്രി​ട്ട​ൻ ആ​ദ​ര നാ​ണ​യ​മി​റ​ക്കി​യി​ട്ടു​ള്ള ​െഎ​സ​ക്​ ന്യൂ​ട്ട​​െൻറ​യും ചാ​ൾ​സ്​ ഡാ​ർ​വി​ന​ട​ക്ക​മു​ള്ള​വ​രു​ടെ നി​ര​യി​ൽ ഹോ​ക്കി​ങ്​​സും ഇ​ടം​നേ​ടി.

സ്വ​ർ​ണ, വെ​ള്ളി രൂ​പ​ങ്ങ​ളി​ലി​റ​ക്കി​യ നാ​ണ​യ​ങ്ങ​ൾ 55നും 795​നും ഇ​ട​ക്ക്​ പൗ​ണ്ടി​ന്​ റോ​യ​ൽ മി​ൻ​റ്​ വെ​ബ്​​സൈ​റ്റി​ൽ വി​ൽ​പ​ന​ക്കു​ണ്ടാ​വും. എ​ഡ്വി​ന ഇ​ല്ലി​സ്​ ആ​ണ്​ ന ​ണ​യം രൂ​പ​ക​ൽ​പ​ന ചെ​യ്​​ത​ത്. ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ലെ വി​ഖ്യാ​ത ശാ​സ്​​ത്ര​പ്ര​തി​ഭ​യാ​യി വി​േ​ശ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ ഹോ​ക്കി​ങ്​​സ്​ ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ച്​ 14നാ​ണ്​ മ​രി​ച്ച​ത്.