ബ്രെക്​സിറ്റ്​: തെരേസ മേയുടെ കരാർ ബ്രിട്ടീഷ്​ പാർലമെൻറ്​ വീണ്ടും തള്ളി; ഇന്ന് "നോ ഡീൽ" ബ്രെക്സിറ്റിനായുള്ള വോട്ടെടുപ്പ്‌

2019-03-14 02:18:21am |

ല​ണ്ട​ൻ: ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ൽ​നി​ന്ന്​ വി​ടു​ത​ൽ നേ​ടു​ന്ന​തു​മാ​യി (ബ്രെക്​സിറ്റ്​) ബ​ന്ധ​പ്പെ​ട്ട്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ സ​ർ​ക്കാ​ർ ​മു​ന്നോ​ട്ടു​വെ​ച്ച ക​രാർ വീണ്ടും ബ്രി​ട്ടീ​ഷ്​ പാ​ർ​ല​മ​​​​െൻറി​ൽ പരാജയപ്പെട്ടു. 242 വോട്ടിനെതിരെ 392 വോട്ടുകൾക്കാണ്​ മേയുടെ കരാർ പാ​ർ​ല​മ​​​​െൻറി​​​​​െൻറ അ​ധോ​സ​ഭ​യാ​യ ജ​ന​പ്ര​തി​നി​ധി​സ​ഭ​(ഹൗ​സ്​ ഓ​ഫ്​ കോ​മ​ൺ​സ്) തള്ളിയത്​. ഇ​ന്ത്യ​ൻ സ​മ​യം ബുധനാഴ്​ച പുലർച്ച 12.30ഓ​ടെ തു​ട​ങ്ങിയ ച​ർ​ച്ച​ക്ക്​ പി​ന്നാ​ലെയാണ്​ വോ​െട്ടടുപ്പ്​ നടന്നത്​. 

ര​ണ്ടു​മാ​സം മു​മ്പ്​ പാ​ർ​ല​മ​​​​െൻറ്​ ത​ള്ളി​യ ക​രാ​റി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ഇ​ത്ത​വ​ണ അ​വ​ത​രി​പ്പി​ച്ച​ത്. ജ​നു​വ​രി​യി​ൽ 230 വോ​ട്ടി​​​​​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്​ എം.​പി​മാ​ർ ക​രാ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​തി​നു​ശേ​ഷം മാ​റ്റ​ങ്ങ​ൾ വ​രു​ത്തി ഒ​രി​ക്ക​ൽ​ക്കൂ​ടി ക​രാ​ർ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം മേ​യ്​ സ​ർ​ക്കാ​റി​ന്​ ല​ഭി​ക്കു​ക​യാ​യി​രു​ന്നു. ബ്രെക്​സിറ്റ്​​ പ്ര​ഖ്യാ​പി​ച്ച​തു മു​ത​ൽ മേ​യ്​ സ​ർ​ക്കാ​ർ യൂ​റോ​പ്യ​ൻ യൂ​നി​യ​നു​മാ​യി (ഇ.​യു) ന​ട​ത്തി​വ​രു​ന്ന ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​താ​ണ്​ ക​രാ​ർ. 

യൂറോപ്യൻ നേതാക്കളുമായുള്ള മാരത്തോൺ ചർച്ചകൾക്കൊടുവിൽ, നിയമാനുസൃതമായ മാറ്റങ്ങളോടെ അവതരിപ്പിച്ച പുതിയ ഉടമ്പടി നിർദേശങ്ങളാണ് 149 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പാർലമെന്റ് തള്ളിയത്. 242 പേർ പുതിയ ഉടമ്പടിയെ അനുകൂലിച്ചപ്പോൾ 391 പേർ എതിർത്ത് വോട്ടുചെയ്തു. ഇത് രണ്ടാംവട്ടമാണ് യൂറോപ്യൻ യൂണിയനുമായി സർക്കാരുണ്ടാക്കിയ ഉടമ്പടി പാർലമെന്റ് തള്ളുന്നത്. ഇതോടെ ബ്രെക്സിറ്റ് സംബന്ധിച്ച അനിശ്ചിതത്വം നീളുകയാണ്. 

പാർലമെന്റിന്റെ തീരുമാനത്തിൽ ദു:ഖവും നിരാശയുമുണ്ടെന്നായിരുന്നു തോൽവിയോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം. എന്നാൽ സർക്കാർ രാജിവച്ച് തിരഞ്ഞെടുപ്പു പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷനേതാവ് ജെറമി കോർബിൻ ആവശ്യപ്പെട്ടു. ബ്രെക്സിറ്റ് നടപ്പിലാക്കാൻ കേവലം 16 ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ നോ ഡീൽ ബ്രെക്സിറ്റിലേക്കോ ബ്രെക്സിറ്റ് നടപ്പാക്കുന്നത് നീട്ടിവയ്ക്കുന്ന സാഹചര്യത്തിലേക്കോ ആണ്  കാര്യങ്ങൾ നീങ്ങുന്നത്. ഇതിനിടെ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കും രാജ്യം നീങ്ങാനുള്ള സാധ്യത ഏറെയാണ്. ഇപ്പോൾതന്നെ സർക്കാരിനെതിരെ നീങ്ങുന്ന പ്രതിപക്ഷത്തിനൊപ്പം  ടോറി പാർട്ടിയിലെ വിമതർകൂടി ചേർന്നാൽ പ്രധാനമന്ത്രിക്ക് പിടിച്ചുനിൽക്കുക എളുപ്പമാകില്ല.  

യൂറോപ്യൻ യൂണിയൻ നേതാക്കളുമായി തെരേസ മേയ് കഴിഞ്ഞദിവസം രാത്രി നടത്തിയ അവസാനവട്ട മാരത്തോൺ ചർച്ചകളിലൂടെയാണ്  ഉടമ്പടി വ്യവസ്ഥകളിൽ ഏതാനും മാറ്റങ്ങൾ വരുത്തിയത്. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ജീൻ ക്ലൌഡ് ജങ്കറുമായുള്ള തെരേസയുടെ ചർച്ചകളിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ ഇന്നലെ പാർലമെന്റ് അംഗീകരിക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷ.  

പുതിയ ഉടമ്പടിയും പാർലമെന്റ് തള്ളിയ സാഹചര്യത്തിൽ ഇന്ന് 'നോ ഡീൽ' ബ്രെക്സിറ്റിനായുള്ള (കരാറില്ലാതെയുള്ള വേർപിരിയൽ) ഹിതമാറിയാൻ പാർലമെന്റിൽ വോട്ടെടുപ്പു നടത്തും. ഭൂരിപക്ഷം എംപിമാരും ഇതിനെ പിന്തുണച്ചാൽ മുൻ നിശ്ചയപ്രകാരം 29ന് ഉടമ്പടി കൂടാതെ തന്നെ ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്നും പിന്മാറും.

ഈ നിർദേശവും  വോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ നാളെ ബ്രെക്സിറ്റ് നടപ്പാക്കുന്നത് നീട്ടിവയ്ക്കുന്നതു സംബന്ധിച്ച പ്രമേയം വോട്ടിനിടും. ഇത് പരാജയപ്പെട്ടാൽ വീണ്ടും നോ ഡീൽ ബ്രെക്സിറ്റിലേക്ക് കാര്യങ്ങൾ നീങ്ങും. പക്ഷേ, ഭൂരിഭാഗം എംപിമാരും സമയം നീട്ടിവയ്ക്കുന്നതിനെ പിന്തുണച്ചാൽ യൂറോപ്യൻ യൂണിയൻ ട്രീറ്റിയിലെ ആർട്ടിക്കൾ 50 അനുസരിച്ച് യൂണിയനിൽനിന്നും പിന്മാറാൻ നേരത്തെയെടുത്ത തീരുമാനത്തിന് സാവകാശം തേടി പ്രധാനമന്ത്രി യൂറോപ്യൻ യൂണിയനെ സമീപിക്കും. യൂണിയനിലെ 27 അംഗരാജ്യങ്ങളും ഐകകണ്ഠ്യേന പിന്തുണച്ചാൽ മാത്രമേ ആർട്ടിക്കിൾ 50 അനുസരിച്ചുള്ള സമയം നീട്ടൽ സാധ്യമാകൂ. ഈ നിർദേശത്തോട് ഒരു ശതമാനം പോലും തനിക്ക് യോജിപ്പില്ലെന്ന് തെരേസ മേയ് നേരത്തെതന്നെ  പ്രഖ്യാപിച്ചിട്ടുണ്ട്.

2016 ജൂണിൽ നടന്ന ഹിതപരിശോധനയുടെ അടിസ്ഥാനത്തിലാണ് ബ്രിട്ടൻ​ യൂറോപ്യൻ യൂണിയൻ വിടാൻ തീരുമാനിച്ചത്. കരാർ പാ​ർ​ല​മ​​​​െൻറ്​ ത​ള്ളിയ സാഹചര്യത്തിൽ ഇൗ ​മാ​സം 29ന്​ ​ബ്രി​ട്ട​ൻ പി​ൻ​വാ​ങ്ങ​ൽ ഉ​ട​മ്പ​ടി​യി​ല്ലാ​തെ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ടും. ക​രാ​ർ പാ​സാ​വു​ക​യാ​യിരുന്നെ​ങ്കി​ൽ 29ന്​ ​ത​ന്നെ ബ്രി​ട്ട​ൻ സാ​േ​ങ്ക​തി​ക​മാ​യി യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ടു​മെ​ങ്കി​ലും 2020 ഡി​സം​ബ​ർ വ​രെ നി​ല​വി​ലെ അ​വ​സ്ഥ തു​ട​രാമായിരുന്നു. ബ്രി​ട്ട​നും ഇ.​യു​വി​നു​മി​ട​യി​ൽ സ്ഥി​രം വ്യാ​പാ​ര ഉ​ട​മ്പ​ടി രൂ​പ​പ്പെ​ടു​ന്ന​തി​നു​ള്ള സാ​വ​കാ​ശം ല​ഭി​ക്കു​ക​യും ചെ​യ്യുമായിരുന്നു. കരാർ തള്ളിയതോടെ ഇൗ സാഹചര്യം ഇല്ലാതായി. ​