സി​റി​യ​ൻ ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്തി​ന്​ എ​ട്ടാ​ണ്ട്​; കൊ​ല്ല​പ്പെ​ട്ട​ത്​ 3.7 ലക്ഷം പേർ! 21,000 കു​ട്ടി​ക​ൾ​ക്കും 13,000 സ്​​ത്രീ​ക​ൾ​ക്കും ജീ​വ ഹാ​നി

2019-03-16 02:07:35am |

ഡ​മ​സ്​​ക​സ്​: സി​റി​യ​യി​ൽ എ​ട്ടു​വ​ർ​ഷ​മാ​യി തു​ട​രു​ന്ന ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്തി​ൽ ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ട​ത്​​ 3.7 ലക്ഷം ആളുകൾക്ക്​. അ​തി​ൽ 1,12,000 ത​ദ്ദേ​ശ​വാ​സി​ക​ളാ​ണ്. സി​റി​യ​ൻ മ​നു​ഷ്യാ​വ​കാ​ശ നി​രീ​ക്ഷ​ക സം​ഘ​ങ്ങ​ളാ​ണ്​ റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ട്ട​ത്. 21,000 കു​ട്ടി​ക​ൾ​ക്കും 13,000 സ്​​ത്രീ​ക​ൾ​ക്കും  ജീ​വ ഹാ​നി സം​ഭ​വി​ച്ചു.

2011 മാ​ർ​ച്ച്​ 15ന്​ ​തെ​ക്ക​ൻ ന​ഗ​ര​മാ​യ ദാ​ര​യി​ൽ ന​ട​ന്ന സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​േ​ക്ഷാ​ഭ​മാ​ണ്​ ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്തി​ന്​​ വ​ഴി​തെ​ളി​യി​ച്ച​ത്. തു​ട​ർ​ന്ന്​ രാ​ജ്യ​ത്തു​ട​നീ​ളം പ്ര​ക്ഷോ​ഭം വ്യാ​പി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​രെ ക്രൂ​ര​മാ​യി അ​ടി​ച്ച​മ​ർ​ത്തു​ന്ന നി​ല​പാ​ടാ​ണ്​ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​ത്. റ​ഷ്യ​യും ബ്രി​ട്ട​നും യു.​എ​സും പ​രോ​ക്ഷ​മാ​യി ആ​ഭ്യ​ന്ത​ര​ക​ലാ​പം ആ​ളി​ക്ക​ത്തി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ ച​രി​ത്ര​ന​ഗ​രം ത​ക​ർ​ന്ന​ടി​യാ​ൻ അ​ധി​ക​കാ​ലം വേ​ണ്ടി​വ​ന്നി​ല്ല.