നീരവ്​ മോദിക്ക്​ ലണ്ടൻ കോടതിയുടെ അറസ്​റ്റ്​ വാറൻറ്! ന​ട​പ​ടി ഇ​ന്ത്യ​ൻ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യെ തു​ട​ർ​ന്ന്​, പിടി മുറുക്കി ഇന്ത്യ

2019-03-19 03:42:52am |

ല​ണ്ട​ൻ/​ന്യൂ​ഡ​ൽ​ഹി: 13,500 കോ​ടി​യു​ടെ പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്ക്​ (പി.​എ​ൻ.​ബി) വാ​യ്​​പ ത​ട്ടി​പ്പു​കേ​സി​െ​ല മു​ഖ്യ​പ്ര​തി നീ​ര​വ്​ മോ​ദി​ക്കെ​തി​രെ ല​ണ്ട​ൻ കോ​ട​തി അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ചു. ഇ​ന്ത്യ​ൻ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) ഇ​യാ​ളെ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. വെ​സ്​​റ്റ്​​മി​ൻ​സ്​​റ്റ​ർ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന്​ ല​ണ്ട​ൻ മെ​ട്രോ​പൊ​ളി​റ്റ​ൻ പൊ​ലീ​സ്​ ഉ​ട​ൻ നീ​ര​വി​െ​ന അ​റ​സ്​​റ്റ്​ ചെ​യ്തേ​ക്കും. 

ഏ​താ​നും ദി​വ​സ​ങ്ങ​ൾ മു​മ്പാ​ണ്​ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​ക്കാ​ര്യം ഇ.​ഡി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. 48 വ​യ​സ്സു​ള്ള നീ​ര​വി​നെ അ​റ​സ്​​റ്റി​നു​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. തു​ട​ർ​ന്ന്​ ഇ​യാ​ളു​ടെ ജാ​മ്യ ഹ​ര​ജി​യും പ​രി​ഗ​ണി​ക്കും. ഇ​തി​നു​ ശേ​ഷ​മാ​കും ഇ​ന്ത്യ​ക്ക്​ കൈ​മാ​റാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക. കോ​ട​തി​​യു​ടേ​ത്​ കു​റ്റ​വാ​ളി കൈ​മാ​റ്റ വാ​റ​ൻ​റ്​ ആ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. 

പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ കു​റ്റം ചു​മ​ത്തു​ന്ന​തു​വ​രെ ഇ​ക്കാ​ര്യം സ്​​ഥി​രീ​ക​രി​ക്കാ​നോ നി​ഷേ​ധി​ക്കാ​നോ സാ​ധി​ക്കി​ല്ലെ​ന്ന്​ യു.​കെ കോ​ട​തി​യും സ്​​കോ​ട്ട്​​​ല​ൻ​റ്​​യാ​ർ​ഡും വ്യ​ക്ത​മാ​ക്കി​യ​താ​യി വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ച സ്​​ഥി​തി​ക്ക്​ താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ൽ നീ​ര​വി​ന്​ സ്വ​മേ​ധ​യാ പൊ​ലീ​സ്​ മു​മ്പാ​കെ കീ​ഴ​ട​ങ്ങാം. അ​ല്ലെ​ങ്കി​ൽ പൊ​ലീ​സെ​ത്തി അ​റ​സ്​​റ്റ്​ ചെ​യ്യും.

ഇൗ ​കേ​സും മ​ദ്യ​രാ​ജാ​വ്​ വി​ജ​യ്​ മ​ല്യ​യു​​ടേ​തി​ന്​ സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ്​ നീ​ങ്ങു​ക. ജാ​മ്യം ല​ഭി​ച്ചാ​ൽ നീ​ര​വി​ന്​ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള മ​ട​ക്കം ത​ട​യാ​നാ​കും.