Latest News

വ്യക്തമായ മാറ്റങ്ങളില്ലാതെ ഇയു വിത്‌ഡ്രോവല്‍ കരാര്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ല! തെരേസ മേയുടെ കരാറില്‍ മൂന്നാം വോട്ടിംഗ് അനുവദിക്കാതെ സ്​​പീ​ക്ക​ർ ജോണ്‍ ബെ​ർ​കൗ

2019-03-20 02:30:57am |

ല​ണ്ട​ൻ: ബ്രെ​ക്​​സി​റ്റ്​ ക​രാ​റി​ൽ വീ​ണ്ടും വോ​െ​ട്ട​ടു​പ്പ്​ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ജ​ന​സ​ഭ സ്​​പീ​ക്ക​ർ ​േജാ​ൺ ബെ​ർ​കൗ ത​ള്ളി. ബ്രെ​ക്​​സി​റ്റ്​ ക​രാ​റി​ന്മേ​ൽ ര​ണ്ടു​ത​വ​ണ പാ​ർ​ല​മ​െൻറി​ൽ ന​ട​ന്ന വോ​​െ​ട്ട​ടു​പ്പ്​ പ​രാ​ജ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ ഒ​രു അ​വ​സ​രം​കൂ​ടി ആ​വ​ശ്യ​പ്പെ​ട്ട​ത്. ആ​വ​ശ്യം സ്​​പീ​ക്ക​ർ ത​ള്ളി​യ​തോ​ടെ, യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ടു​ന്ന​തു സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്കാ​യി മേ​യ്​ ഉ​ട​ൻ മ​ന്ത്രി​സ​ഭ അം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തും. 

ക​രാ​റി​ന്മേ​ൽ ജ​നു​വ​രി​യി​ൽ ന​ട​ന്ന വോ​െ​ട്ട​ടു​പ്പി​ൽ 230 വോ​ട്ടി​​നും ക​ഴി​ഞ്ഞ​യാ​ഴ്​​ച ന​ട​ന്ന വോ​െ​ട്ട​ടു​പ്പി​ൽ 149 വോ​ട്ടി​​െൻറ ഭൂ​രി​പ​ക്ഷ​ത്തി​നു​മാ​ണ്​ ബ്രെ​ക്​​സി​റ്റ്​ ക​രാ​ർ പ​രാ​ജ​യ​പ്പെ​ട്ട​ത്. മാ​ർ​ച്ച്​ 29ഒാ​ടെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ട​ണ​മെ​ന്നാ​ണ്​ നി​യ​മം. 

യാതൊരു മാറ്റവുമില്ലാതെ കരാര്‍ മൂന്നാമതും സഭയില്‍ അവതരിപ്പിച്ച് വോട്ടിനിടാന്‍ നിര്‍വ്വാഹമില്ലെന്ന് സ്പീക്കര്‍ അവസാന നിമിഷം വ്യക്തമാക്കിയത്. തെരേസ മേയുടെ കരാര്‍ പാസാകാനുള്ള അന്തിമ ശ്രമങ്ങള്‍ക്കാണ് ജോണ്‍ ബെര്‍കോവ് തടയിട്ടത്. ഇതോടെ ബ്രക്‌സിറ്റ് നടപ്പാക്കുന്നത് കൂട്ടക്കുഴപ്പത്തിലേക്കാണ് നീങ്ങിയത്.  

വ്യക്തമായ മാറ്റങ്ങളില്ലാതെ ഇയു വിത്‌ഡ്രോവല്‍ കരാര്‍ അവതരിപ്പിക്കാന്‍ കഴിയില്ലെന്നാണ് സ്പീക്കര്‍ വിധിച്ചത്. ഡൗണിംഗ് സ്ട്രീറ്റിന് യാതൊരു മുന്നറിയിപ്പും നല്‍കാതെ വോട്ടെടുപ്പിനായി പ്രധാനമന്ത്രി ഒരുങ്ങുന്നതിന് ഇടെയായിരുന്നു ഈ തിരിച്ചടി. കഷ്ടിച്ച് 24 മണിക്കൂര്‍ മാത്രമായിരുന്നു തെരേസ മേയ് കോമണ്‍സില്‍ കരാറുമായി തിരികെ എത്താന്‍ ബാക്കിയുണ്ടായിരുന്നത്. വ്യാഴാഴ്ച ഇയു സമ്മേളന വേദിയിലെത്തുന്ന മേയ്ക്ക് ഏതെങ്കിലും തരത്തില്‍ ബ്രക്‌സിറ്റ് നടപ്പാക്കാനുള്ള സാധ്യതയാണ് ഇതോടെ ഇല്ലാതായത്. ഭരണഘടനാ പ്രതിസന്ധിയിലേക്കാണ് സ്പീക്കറുടെ ഇടപെടല്‍ നയിച്ചിരിക്കുന്നത്.