ബ്രെ​ക്​​സി​റ്റ്​ ജൂ​ൺ 30 വ​രെ നീ​ട്ടാ​ൻ വ​ഴി​തേ​ടി തെ​രേ​സ മേ​യ്​! യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട​സ്​​കി​ന്​ ക​ത്ത​യ​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി

2019-03-21 01:37:41am |

ല​ണ്ട​ൻ: ബ്രെ​ക്​​സി​റ്റ്​ ക​രാ​ർ ര​ണ്ടു​ത​വ​ണ​യും പ​രാ​ജ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ജൂ​ൺ 30 വ​രെ സ​മ​യം തേ​ടാ​ൻ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്. അ​ടു​ത്താ​ഴ്​​ച മേ​യു​ടെ ബ്രെ​ക്​​സി​റ്റ്​ ക​രാ​ർ വീ​ണ്ടും പാ​ർ​ല​മ​െൻറി​ൽ അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ​യാ​ണ്​ ഇൗ ​ആ​വ​ശ്യം. എന്നാൽ ബ്രെ​ക്​​സി​റ്റ്​ ക​രാ​റി​ൽ വീ​ണ്ടും വോ​െ​ട്ട​ടു​പ്പ്​ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം പാ​ർ​ല​മ​െൻറ്​ സ്​​പീ​ക്ക​ർ ക​ഴി​ഞ്ഞ​ദി​വ​സം ത​ള്ളി​യി​രു​ന്നു. എ​ന്നാ​ൽ, പാ​ർ​ല​മ​െൻറം​ഗ​ങ്ങ​ൾ അ​തി​ന്​ അ​നു​മ​തി ന​ൽ​കി​യ​താ​ണ്. 

മൂ​ന്നു​മാ​സ​ത്തേ​ക്ക്​ ബ്രെ​ക്​​സി​റ്റ്​ നീ​ട്ടാ​ൻ അ​നു​മ​തി തേ​ടി ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട​സ്​​കി​ന്​ ക​ത്ത​യ​ച്ചി​ട്ടു​ണ്ടെ​ന്നും മേ​യ്​ വ്യ​ക്ത​മാ​ക്കി. മാ​ർ​ച്ച്​ 29ന​കം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഇ.​യു വി​ട​ണ​മെ​ന്നാ​ണ്​ നി​ല​വി​ലെ ച​ട്ടം.  ബ്രി​ട്ട​നെ നാ​ശ​ത്തി​ലേ​ക്ക്​ ത​ള്ളി​വി​ടു​ന്ന തീ​രു​മാ​ന​മാ​ണി​തെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ ജെ​റ​മി കോ​ർ​ബി​ൻ ആ​രോ​പി​ച്ചു. ഇൗ​മാ​സം 29ന​കം ത​ന്നെ ഇ.​യു വി​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, തീ​യ​തി നീ​ട്ടി​ന​ൽ​കാ​ൻ ഇ.​യു ത​യാ​റ​ല്ലെ​ങ്കി​ൽ വ​ൻ​തി​രി​ച്ച​ടി​യാ​കും ബ്രി​ട്ട​നെ കാ​ത്തി​രി​ക്കു​ന്ന​ത്.