ഭീ​ക​രാ​ക്ര​മ​ണം: ഇ​ര​ക​ളു​ടെ കു​ടും​ബ​ത്തി​ന്​ ന്യൂ​സി​ല​ൻ​ഡ്​ സ​മാ​ഹ​രി​ച്ച​ത്​ 74 ല​ക്ഷം ഡോ​ള​ർ

2019-03-25 02:22:23am |

വെ​ലി​ങ്​​ട​ൺ: ക്രൈ​സ്​​റ്റ്​ ച​ർ​ച്ചി​ലെ മ​സ്​​ജി​ദു​ക​ളി​ലു​ണ്ടാ​യ വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​നാ​യി ന്യൂ​സി​ല​ൻ​ഡ്​ ജ​ന​ത സ​മാ​ഹ​രി​ച്ച​ത്​ 74 ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 51,18,61,700 രൂ​പ). ഫ​ണ്ട്​ സ​മാ​ഹ​ര​ണ വെ​ബ്​​സൈ​റ്റു​ക​ളാ​ണ്​ ക​ണ​ക്ക്​ പു​റ​ത്തു​വി​ട്ട​ത്.

40,000 ആ​ളു​ക​ളി​ൽ നി​ന്നാ​യാ​ണ്​ ഇ​​ത്ര​യേ​റെ തു​ക സ​മാ​ഹ​രി​ച്ച​ത്. വെ​ടി​വെ​പ്പു ന​ട​ന്ന​തു മു​ത​ൽ ഇ​ര​ക​ളു​ടെ കു​ടും​ബ​ത്തി​​െൻറ ഒ​പ്പം നി​ന്ന്​ ന്യൂ​സി​ല​ൻ​ഡ്​ പ്ര​ധാ​ന​മ​ന്ത്രി​യു​ൾ​പ്പെ​ടെ മാ​തൃ​ക​യാ​യി​രു​ന്നു.