Latest News

ബ്രെക്​സിറ്റ്​ വിഷയത്തിൽ ആവശ്യമായ പിന്തുണ കിട്ടിയില്ലെന്ന്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി തെരേസ മേയ്; കരാര്‍ ഇനി പാര്‍ലമെന്റില്‍ വയ്ക്കില്ല, അനിശ്ചതാവസ്ഥ തുടരുന്നു

2019-03-26 02:30:31am |

ല​ണ്ട​ൻ: ബ്രെക്​സിറ്റ്​ വിഷയത്തിൽ ആവശ്യമായ പിന്തുണ കിട്ടിയില്ലെന്ന്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി തെരേസ മേയ്​. മൂന്നാം തവണയും പാർലമ​െൻറിൽ വെക്കാനുള്ള പിന്തുണ കിട്ടിയിട്ടില്ലെന്ന്​ അവർ പ്രസ്​താവിച്ചു. പിന്തുണ കിട്ടാതെ പാർലമ​െൻറിൽ ഇനി കരാർ വെക്കില്ലെന്ന സൂചനയും അ​വർ നൽകി.

ബ്രെ​ക്​​സി​റ്റി​നെ തു​ട​ർ​ന്ന്​ ബ്രി​ട്ട​നി​ലു​ണ്ടാ​യ രാ​ഷ്​​ട്രീ​യ അ​നി​ശ്ചി​താ​വ​സ്​​ഥ തു​ട​രു​കയാണ്​. പ്ര​ധാ​ന​മ​ന്ത്രിയു​ടെ രാ​ജി​ക്കാ​യു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​യ സാഹചര്യത്തിലാണ്​ മേയുടെ പ്രസ്​താവന.  ഇ​തി​ന്​ പി​ന്നാ​ലെ പാ​ർ​ല​മ​െൻറി​ൽ തു​ട​ർ ച​ർ​ച്ച​ക​ൾ ന​ട​ക്കുമെന്ന്​ സൂചനയുണ്ട്​.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ബ്രെ​ക്​​സി​റ്റ്​ ക​രാ​റി​​െൻറ ബ​ദ​ലു​ക​ൾ​ക്കാ​യി എം.​പി​മാ​രു​ടെ വോ​ട്ടി​ങ്ങും ഉ​ണ്ടാ​യേക്കും. വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ലെ പാ​ർ​ട്ടി​യാ​യ ഡി.​യു.​പി, ത​ങ്ങ​ളു​െ​ട നി​ല​പാ​ടി​ൽ ഒ​രു​മാ​റ്റ​വും ഇ​ല്ലെ​ന്നും ബ്രെ​ക്​​സി​റ്റി​നെ പി​ന്തു​ണ​ക്കി​ല്ലെ​ന്നും ആ​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.