വീടില്ലാത്തവരുടെ വേദന പങ്കുവെച്ചു ലണ്ടനിലെ തെരുവിൽ അത്തിയുറങ്ങി മലയാളിയായ മുൻ ക്രോയ്ഡൻ മേയർ മഞ്ജു ഷാഹുൽ ഹമീദ്

2019-03-26 07:44:11am |

ലണ്ടൻ .വീടില്ലാത്തവരുടെ വേദനകൾക്ക് പരിഹാരം തേടി തെരുവിൽ അന്തിയുറങ്ങി മലയാളിയായ മുൻ ക്രോയ്ഡോൺ  മേയറും , കൗൺസിലറുമായ മഞ്ജു ഷാഹുൽ  ഹമീദ് .ബ്രിട്ടനിൽ ആകമാനം ഭവന  രഹിതർ അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ ആണ് ഇതിനു പരിഹാരം തേടി ഭവന  രഹിതർക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചു മഞ്ജു തെരുവിൽ അന്തിയുറങ്ങിയത് ,യു കെ യിലെ മലയാളി സമൂഹത്തിനാകെ അഭിമാനമാറിയ ഈ പ്രവർത്തി ഏറെ സംതൃപ്തി നൽകുന്നതായി മഞ്ജു പറഞ്ഞു ."വളരെ പ്രചോദനം നൽകുന്ന ഒരു അനുഭവം ആയിരുന്നു .എനിക്ക് വീട്ടിൽ പോയ് കിടന്നുറങ്ങാം ,പക്ഷെ വീടില്ലാത്തവർ എന്ത് ചെയ്യും ,അവർ എല്ലാ ദിവസവും തെരുവിലാണ് ഉറങ്ങുന്നത് . മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു .

 

"ഇതിലൂടെ വീടിലാത്തവരുടെ ബുദ്ധിമുട്ടുകൾ കൂടുതൽ പേരിലേക്ക് എത്തിക്കാനാവുമെന്നും , ഇത്തരക്കാരെ  സഹായിക്കുന്നതിനായുള്ള  ഫണ്ട്  സമാഹരണം ത്വരിത ഗതിയിൽ  ആക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായി മഞ്ജു പറഞ്ഞു .മഞ്ജുവിന്റെയും മറ്റും നേതൃത്വത്തിൽ ഉള്ള ടാർജറ്റ് എന്ന സന്നദ്ധ സംഘടന ഇതിനായി ഫണ്ടുകൾ സ്വരൂപിക്കുന്നുമുണ്ട് . തിരുവനന്തപുരം മഞ്ഞുമല സ്വദേശിനിയായ മഞ്ജു നിലവിൽ ക്രോയ്ഡോൺ  കൗൺസിലിൽ , കൗൺസിലറും 2014 -2015  കാലഘട്ടത്തിൽ ക്രോയ്ഡോൺ മേയറും ആയിരുന്നു. ക്രോയ്ഡോൺ  നഗര സഭയിലെ എക്കണോമിക്സ് ആൻഡ്  ജോബ്സ് സ്റ്റാന്റിംഗ് കമ്മറ്റി ക്യാബിനറ്റ് ചെയർ കൂടിയായ മഞ്ജു ഒരു വീട്ടമ്മയായി യു കെ യിൽ എത്തിയ ശേഷം സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ മുഖ്യ ധാരയിലേക്ക് എത്തുകയായിരുന്നു .ക്യാൻസർ ചാരിറ്റി അടക്കം നിരവധി സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ മഞ്ജു വിന്റെ ഈ പ്രവർത്തനം യു കെ യിലെ  മലയാളി സംഘടനകൾക്ക് തങ്ങളുടെ പ്രദേശത്തെ നഗര സഭ കൗണ്സിലുകളുമായി ചേർന്ന്വീടില്ലാത്തവരെ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ പങ്കുചേർന്നു പ്രവർത്തിക്കാൻ പ്രചോദനം നൽകും.