എഡിറ്ററുടെ ഇടപെടൽ അസഹനീയം; ‘വി​മ​ൻ ച​ർ​ച്ച്​ വേ​ൾ​ഡ്’ മാ​ഗ​സി​നി​ലെ വ​നി​ത ​മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ രാ​ജി​വെ​ച്ചു

2019-03-27 02:34:22am |

റോം: ​അ​നാ​വ​ശ്യ നി​യ​ന്ത്ര​ണ​ങ്ങ​ളും പു​രു​ഷ​ാധിപത്യ പ്ര​വ​ണ​ത​ക​ളും വ​ർ​ധി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച്​ വ​ത്തി​ക്കാ​െൻറ വ​നി​ത മാ​ഗ​സി​​നി​ലെ സ്​​ഥാ​പ​ക​യ​ട​ക്കം മു​ഴു​വ​ൻ വ​നി​ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും രാ​ജി​വെ​ച്ചു. ‘വി​മ​ൻ ച​ർ​ച്ച്​ വേ​ൾ​ഡ്​’ മാ​ഗ​സി​​നി​ലെ വ​നി​ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണ്​ ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ​ക്ക്​ തു​റ​ന്ന ക​ത്തെ​ഴു​തി രാ​ജി​വെ​ച്ച​ത്. അ​ന്താ​രാ​ഷ്​​ട്ര ന്യൂ​സ്​ ഏ​ജ​ൻ​സി​യാ​യ അ​സോ​സി​യേ​റ്റ​ഡ്​ പ്ര​സ്​ ക​ത്ത്​ പു​റ​ത്തു​വി​ട്ട​തോ​ടെ ലോ​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ക്കാ​ര്യം  വാ​ർ​ത്ത​യാ​യി.

മാ​ഗ​സി​ൻ സ്​​ഥാ​പ​ക​യും ചീ​ഫ്​ എ​ഡി​റ്റ​റു​മാ​യ ലു​സേ​റ്റ സ്​​ക​റാ​ഫി​യ സ്​ഥാപനത്തിൽ പു​രു​ഷ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ഏ​റി​വ​രു​ന്ന സ​മ്മ​ർ​ദ​ങ്ങ​ൾ ഉൾപ്പെടെ, രാ​ജി​ക്കു​ള്ള കാ​ര​ണ​ങ്ങ​ൾ വിവരിച്ച്​ ലേ​ഖ​നം എ​ഴു​തി​യെ​ങ്കി​ലും മാഗസിൻ പ്ര​സി​ദ്ധീ​ക​രി​ച്ചി​ല്ല. തുടർന്ന്​ ഒാൺലൈൻ വഴി ലു​സെ​റ്റ ലേഖനം പു​റ​ത്തു​വി​ട്ട​തോ​ടെ മ​റ്റു​മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു. പു​രോ​ഹി​ത​ന്മാ​രു​ടെ ലൈം​ഗി​ക വൈ​കൃ​ത​ങ്ങ​ൾ തു​റ​ന്നെ​ഴു​തി​യി​രു​ന്ന മാ​ഗ​സി​ൻ വ​ത്തി​ക്കാ​​െൻറ ‘എ​ൽ ഒ​സെ​ർ​വേ​റ്റോ​റെ റൊ​മാ​നോ’ പ​ത്ര​ത്തി​​െൻറ കീ​ഴി​ലാ​യി​രു​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

പ​ത്ര​ത്തി​​െൻറ പു​തി​യ എ​ഡി​റ്റ​ർ ആ​ന്ദ്രെ മോ​ൻ​ണ്ട, മാ​സി​ക​യു​ടെ എ​ഡി​റ്റോ​റി​യ​ൽ സ​മി​തി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ ശ്ര​മം​ന​ട​ത്തു​ന്നു​വെ​ന്നു സ്​​ത്രീ​ക​ളു​ടെ സ്വ​ത​ന്ത്ര ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഇൗ ​സ്​​ഥാ​പ​ന​ത്തെ, പു​രു​ഷ ക​ര​ങ്ങ​ളി​ലേ​ക്ക്​ കേ​​ന്ദ്രീ​ക​രി​ക്കാ​ൻ ബോ​ധ​പൂ​ർ​വം ​ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​വെ​ന്നും ലു​സെ​റ്റ  പ​റ​യു​ന്നു.